പതിനൊന്നാം‌ എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലെ അമ്പയറിംഗ് പിഴവുകൾ തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന സൺ റൈസേഴ്സ് ഹൈദരാബാദ് – കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരത്തിലാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്. പന്ത് ബൗണ്ടറി കടന്നിട്ടും കിംഗ്സ് ഇലവന് അർഹതപ്പെട്ട റണ്ണുകൾ നൽകാൻ അമ്പയർമാർ തയ്യാറാകാതിരുന്നതാണ് പുതിയ വിവാദം സൃഷ്ടിക്കുന്നത്.സംഭവം ഇങ്ങനെ , മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന കിംഗ്സ് ഇലവൻ പഞ്ചാബിന്റെ മൂന്നാം ഓവർ. ഭുവനേശ്വർ കുമാർ എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് കെ.എൽ രാഹുലിന്റെ ബാറ്റിലും പാഡിലും തട്ടി വിക്കറ്റ് കീപ്പറുടെ വലത് വശത്ത് കൂടെ പിന്നിൽ ബൗണ്ടറിയിലെത്തി. എന്നാൽ ഇതിനിടയിൽ വിക്കറ്റിനായുള്ള ഭുവനേശ്വറിന്റെ എൽ.ബി.ഡബ്ല്യു അപ്പീൽ ശരിവെച്ച അമ്പയർ അത് വിക്കറ്റ് വിധിച്ചു.

എന്നാൽ പന്ത് ബാറ്റിൽ ഉരസിയെന്ന് ഉറപ്പായിരുന്ന രാഹുൽ ഫീൽഡ് അമ്പയറുടെ തീരുമാനത്തിനെതിരെ റിവ്യൂ ആവശ്യപ്പെടുകയും റിവ്യൂവിൽ അത് വിക്കറ്റല്ല എന്ന് തെളിയുകയും ചെയ്തു. നോട്ടൗട്ട് വിധി വന്നതിന് ശേഷം അമ്പയറുടെ സമീപമെത്തിയ രാഹുൽ താൻ നേടിയ ബൗണ്ടറി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും താരത്തിന്റെ ആവശ്യം അമ്പയർ നിരസിക്കുകയായിരുന്നു. ഇതോടെ അർഹതപ്പെട്ട നാല് റൺസാണ് രാഹുലിന് നഷ്ടമായത്. അമ്പയറുടെ തീരുമാനത്തിൽ രാഹുൽ ഒട്ടും തൃപ്തനല്ലായിരുന്നുവെങ്കിലും കൂടുതൽ തർക്കങ്ങൾക്ക് നിൽക്കാതെ അദ്ദേഹം ക്രീസിലേക്ക് മടങ്ങി.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു