Posts

Showing posts from April, 2018

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു

Image
ഈസ്റ്റ് ബംഗാളിനെ കീഴ്പ്പെടുത്തി സൂപ്പര് കപ്പില് രാജാക്കന്മാരായി ബെംഗളുരു എഫ് സി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില് നടന്ന ഫൈനല് മത്സരത്തില് ഒന്നിനെതിരെ നാലു ഗോളുകള്ക്കാണ് അവര് വിജയിച്ചത്. ഇരട്ടഗോളുകള് നേടിയ ബെംഗളുരു നായകന് സുനില് ഛേത്രിയാണ് ഫൈനലിലെ മിന്നും താരം. മിക്കുവും രാഹുല് ഭേക്കേയും ബെംഗളുരുവിന് വേണ്ടി മത്സരത്തില് ഓരോ ഗോള് നേടി. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള് നേടിയത്. ലൈബീരിയന് താരം അന്സുമാനാ ക്രോമയാണ്.സൂപ്പർ താരം ഡുഡുവില്ലാതെയാണ് ഈസ്റ്റ് ബംഗാൾ കരുത്തരായ ബെംഗളുരുവിനെ നേരിടാൻ ഇറങ്ങിയത്. എന്നാൽ മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞ് കളിച്ചതോടെ മത്സരം ആവേശത്തിലായി. ഏഴാം മിനുട്ടില് ഈസ്റ്റ് ബംഗാള് താരം അന്സുമാനാ ക്രോമയ്ക്ക് ലഭിച്ച അവസരം ബെംഗളുരു പ്രതിരോധം ഫൗള് വഴങ്ങി രക്ഷപ്പെടുത്തി. കളിയുടെ 28ാം മിനുട്ടില് ക്രോമയിലൂടെ തന്നെ ഈസ്റ്റ് ബംഗാള് ലീഡിലെത്തി. കൊല്ക്കത്തന് വമ്പന്മാര്ക്ക് ലഭിച്ച കോര്ണറിനൊടുവിലാണ് ക്രോമ ഗോള് നേടിയത്. എന്നാല് ആദ്യ പകുതി തീരുംവരെ ലീഡില് തുടരാന് ഈസ്റ്റ് ബംഗാളിന് ഭാഗ്യമുണ്ടായില്ല. 39ാം മിനുട്ടില് മികച്ചൊരു ബുള്ളറ്റ് ഹെഡറിലൂടെ രാഹുല് ഭേക്കെ ബെംഗളുരുവ...
Image
പതിനൊന്നാം‌ എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലെ അമ്പയറിംഗ് പിഴവുകൾ തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന സൺ റൈസേഴ്സ് ഹൈദരാബാദ് – കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരത്തിലാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്. പന്ത് ബൗണ്ടറി കടന്നിട്ടും കിംഗ്സ് ഇലവന് അർഹതപ്പെട്ട റണ്ണുകൾ നൽകാൻ അമ്പയർമാർ തയ്യാറാകാതിരുന്നതാണ് പുതിയ വിവാദം സൃഷ്ടിക്കുന്നത്.സംഭവം ഇങ്ങനെ , മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന കിംഗ്സ് ഇലവൻ പഞ്ചാബിന്റെ മൂന്നാം ഓവർ. ഭുവനേശ്വർ കുമാർ എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് കെ.എൽ രാഹുലിന്റെ ബാറ്റിലും പാഡിലും തട്ടി വിക്കറ്റ് കീപ്പറുടെ വലത് വശത്ത് കൂടെ പിന്നിൽ ബൗണ്ടറിയിലെത്തി. എന്നാൽ ഇതിനിടയിൽ വിക്കറ്റിനായുള്ള ഭുവനേശ്വറിന്റെ എൽ.ബി.ഡബ്ല്യു അപ്പീൽ ശരിവെച്ച അമ്പയർ അത് വിക്കറ്റ് വിധിച്ചു. എന്നാൽ പന്ത് ബാറ്റിൽ ഉരസിയെന്ന് ഉറപ്പായിരുന്ന രാഹുൽ ഫീൽഡ് അമ്പയറുടെ തീരുമാനത്തിനെതിരെ റിവ്യൂ ആവശ്യപ്പെടുകയും റിവ്യൂവിൽ അത് വിക്കറ്റല്ല എന്ന് തെളിയുകയും ചെയ്തു. നോട്ടൗട്ട് വിധി വന്നതിന് ശേഷം അമ്പയറുടെ സമീപമെത്തിയ രാഹുൽ താൻ നേടിയ ബൗണ്ടറി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും താരത്തിന്റെ ആവശ്യം അമ്പയർ നിരസിക്കുകയായിരുന്നു. ഇതോടെ അർഹതപ്പെട്ട നാല...

ഐ പി എല്ലിൽ ആരും വിളിക്കാത്തത് തന്നെ അമ്പരപ്പിച്ചതെന്ന് ഇന്ത്യൻ പേസ് ബൗളർ

Image
പതിനൊന്നാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണിന്. ഐ പി എല്ലില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ ലെസ്റ്ററിന് വേണ്ടി കൗണ്ടി കളിക്കാനെത്തിയിരിക്കുകയാണ് ആരോണ്‍. അതിനിടെ ഐ പി എല്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും കൗണ്ടിയായിരുന്നു തന്റെ സ്വപനമെന്നും ആരോണ്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഐ പി എല്‍ താരലേലത്തില്‍ ഏതെങ്കിലും ടീമുകള്‍ തന്നെ സ്വന്തമാക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ആരും വിളിച്ചെടുക്കാത്തത് തന്നെ ഞെട്ടിച്ചുവെന്നും വ്യക്തമാക്കുകയാണ് ആരോണ്‍. ഒരു അഭിമുഖത്തിലാണ് ആരോണ്‍ ഇക്കാര്യം പറഞ്ഞു. ‘ കഴിഞ്ഞ വര്‍ഷം ഐ പി എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി നല്ല രീതിയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നു, ഇത്തവണ ലേലത്തിന് മുമ്പ് ഏത് ടീമാണ് സ്വന്തമാക്കുകയെന്ന് ആലോചിച്ചാണ് ഇരുന്നത്, എന്നാല്‍ ആരും ടീമിലെടുക്കാത്തത് എന്നെ ഞെട്ടിച്ചു, കുറച്ചു കൂടി നല്ല രീതിയില്‍ പരിശീലനം നടത്തണമെന്നും, കൗണ്ടി കളിക്കണമെന്നും തീരുമാനിച്ചു, ഇപ്പോഴും എന്റെ കഴിവിന്റെ നൂറു ശതമാനവും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല, ഇനി അതിന് ശ്രമിക്കണം’ ...

കൗണ്ടിയിലേക്ക് പോവാനുള്ള കാരണം വെളിപ്പെടുത്തി കോഹ്ലി

Image
ഐപിഎല്ലിന് ശേഷം കൗണ്ടിയില്‍ ബാറ്റേന്താന്‍ വിരാട് കോഹ്ലി ഇംഗ്ലണ്ടിലേക്ക് വിമാനം കയറും എന്ന വാര്‍ത്തയ്ക്ക സ്ഥിരീകരണം. വിരാട് കോഹ്ലി തന്നെയാണ് കൗണ്ടി ക്രിക്കറ്റിന്റെ ഭാഗമാകാന്‍ താനും ഒരുങ്ങുന്നതായി വ്യക്തമാകക്ിയത്. കൗണ്ടി ക്രിക്കറ്റ് തന്റെ ബാറ്റിംഗ് മികവ് മെച്ചപ്പെടുത്തുമെന്ന് വിരാട് കോഹ്ലി പറയുന്നു . കൗണ്ടി ക്ലബായ സറേയക്ക വേണ്ടിയാണ് കോഹ്ലി കൗണ്ടി ക്രിക്കറ്റ് കളിക്കുക. കഴിഞ്ഞ മാസം കൗണ്ടി ക്രിക്കറ്റ് കളിക്കാനുള്ള അനുവാദം ബിസിസിഐ നല്‍കിയിരുന്നു . കൗണ്ടി ക്രിക്കറ്റ് ഇംഗ്ലണ്ടിനെ സാഹചര്യങ്ങളെ മനസിലാക്കാന്‍ സഹായിക്കുമെന്നും അത് വഴി ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനം നടത്താനാവുമെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിന് മുന്നോടിയായിട്ടാണ് വിരാട് കോഹ്ലി കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്. ഇംഗ്ലണ്ടില്‍ മോശം റെക്കോര്‍ഡാണ് വിരാട് കോഹ്ലിക്ക് ഉള്ളത് . അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 13.40 ശരാശരിയില്‍ 134 റണ്‍സ് മാത്രമാണ് കോഹ്ലിയുടെ സമ്പാദ്യം.കോഹ്ലിയെ കൂടാതെ ഓസീസ് ടീമില്‍ നിന്ന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കൗണ്ടി ക്രിക്കറ്റിന്റെ ഭാഗമാകുമെന്ന് റിപ്പോര...

ഫിഞ്ചിനെ ട്രോളി മാക്‌സ്‌വെല്‍

Image
ഇത്തവണ ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിന്്അത്ര നല്ല തുടക്കമല്ല ഐ പി എല്ലില്‍ ലഭിച്ചത്. തന്റെ അക്കൗണ്ടില്‍ ഒരു റണ്ണിനായി വേഴാമ്പലിനേപ്പോലെ കാത്തിരിക്കേണ്ട ഗതികേടാണ് താരത്തിനുണ്ടായത്. കിംഗ്‌സ് ഇലവണ്‍ പഞ്ചാബിന്റെ താരമായ ഫിഞ്ച് പഞ്ചാബിന്റെ ആദ്യകളിയില്‍ ടീമിന്റെ ഭാഗമായിരുന്നില്ല. തന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന താരം അടുത്ത രണ്ട് കളികളില്‍ തീര്‍ത്തും പരാജയപ്പെടുകയായിരുന്നു. നേരിട്ട ആദ്യ പന്തുകളില്‍തന്നെ പുറത്താവുകയായിരുന്നു ഫിഞ്ച്. എന്നാല്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ തന്റെ അക്കൗണ്ട് തുറന്നിരിക്കുകയാണ് താരം. പുറത്താകാതെ 14 റണ്‍സാണ് ഫിഞ്ച് നേടിയത്. ഇപ്പോള്‍ ഫിഞ്ചിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹതാരം മാക്‌സ്‌വെല്‍. റണ്‍വളര്‍ച്ചയ്ക്ക് പരിഹാരം കണ്ടെത്തിയല്ലോ ഒടുവില്‍. അതിയായ സന്തോഷമുണ്ട് എന്നാണ് മാക്‌സ്‌വെല്‍ ട്വീറ്റ് ചെയ്തത്. എന്തായാലും മാക്‌സ്‌വെല്ലിന്റെ ട്വീറ്റിന് വന്‍പ്രതികരണമാണ് ട്വിറ്ററില്‍ ലഭിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ കളിയില്‍ ടീമിലെത്തിയ ഫിഞ്ച് നേരിട്ട ആദ്യ പന്തില്‍തന്നെ പുറത്താവുകയായിരുന്നു. ഉമേശ് യാദവാണ് ഫിഞ്ചിനെ കുടുക്കിയത്. ചെ...

അപൂര്‍വ നേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍

Image
ഐ പി എല്ലിലെ പേരുകേട്ട ബോളര്‍മാര്‍ മാറി നില്‍ക്കും ഈ കര്‍ണാടക താരത്തിന് മുന്നില്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ഓള്‍റൗണ്ടര്‍ ശ്രേയസ് ഗോപാല്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു. എങ്ങനെയെന്നോ ? ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ള ബോളര്‍ എന്ന നേട്ടമാണ് ശ്രേയസ്സ് സ്വന്തമാക്കിയത്. 5.77 ആണ് ഇതുവരെ ശ്രേയസിന്റെ ഇക്കോണമി റേറ്റ്. ശ്രേയസ്സിന്റെ മികവ് മനസ്സിലാകണമെങ്കില്‍ മറ്റ് ബോളര്‍മാരുടെ പ്രകടനത്തിലൂടെ കണ്ണോടിച്ചാല്‍ മതി. ഷെയ്ന്‍ വോണും മുത്തയ്യ മുരളീധരനും അനില്‍ കുംബ്ലെയും സ്‌റ്റെയിനും തുടങ്ങി ബോളിംഗിലെ പല ഇതിഹാസങ്ങളും സ്വന്തമാക്കാത്ത നേട്ടമാണ് ശ്രേയസ് സ്വന്തമാക്കിയിരിക്കുന്നത്. പത്ത് ഓവറുകള്‍ക്ക് മുകളില്‍ പന്തെറിഞ്ഞ ഒരു താരത്തിനും ഇതുവരെ ആറു റണ്‍സില്‍ താഴെ ഇക്കോണമി ഇല്ലെന്നിടത്താണ് ശ്രേയസ്സിന്റെ പ്രകടനം വ്യത്യസ്തമാകുന്നത്. അഞ്ചു മത്സരങ്ങളില്‍ നിന്നായി 18 ഓവറില്‍ ് വെറും 103 റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍ വഴങ്ങിയത്. ചെന്നൈയ്‌ക്കെതിരേ മത്സരത്തില്‍ 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളും വീഴ്ത്തി. സുരേഷ് റെയ്‌ന, എം.എസ്. ധോണി, സാം ബില്ലിംഗ്‌സ് എന്നിവരാണ് ശ്രേയസ്സിനു മുന്നില്...

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

Image
രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് 64 റണ്‍സിന്റെ ജയം. 205 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് തുടക്കം മുതലേ പിഴച്ചു.രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ അല്പമെങ്കിലും പൊരുതി നിന്നത് ബെന്‍ സ്റ്റോക്‌സ് മാത്രമാണ്. 45 റണ്‍സെടുത്ത സ്‌റ്റോക്‌സാണ് അവരുടെ ടോപ് സ്‌കോറര്‍. രാജസ്ഥാന്റെ ഇന്നിംഗ്‌സ് 140ല്‍ അവസാനിക്കുകയായിരുന്നു.ചെന്നൈയ്ക്കായി ദീപക് ചാഹര്‍,ശാര്‍ദൂല്‍, ബ്രാവോ,കര്ണ്‍ ശര്‍മ എന്നിവര്‍ രണ്ടും വാട്‌സണ്‍,ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റുമാണ് വീഴ്ത്തിയത്.തുടക്കം മുതല്‍ കത്തിക്കയറിയ ഓസിസ് താരം വാട്‌സന്റെ സെഞ്ച്വറി മികവിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.106 റണ്‍സെടുത്ത് നില്‍ക്കെ അവസാന ഓവറില്‍ ബെന്‍ ലാഫിന്റെ ബോളില്‍ ബട്‌ലര്‍ക്ക് ക്യാച് നല്‍കി വാട്‌സണ്‍ പുറത്താവുകയായിരുന്നു. 51 ബോളുകളില്‍ നിന്നാണ് വാട്‌സണിന്റെ സെഞ്ച്വറി. തുടക്കം മുതലെ പ്രഹരം തുടങ്ങിയ താരം രാജസ്ഥാന്‍ ബോളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കുകയായിരുന്നു.9 ഫോറും 6 സിക്‌സുംമുള്‍പ്പടെയാണ് വാട്‌സണ്‍ന്റെ സെഞ്ച്വറി. വാട്‌സണെ കൂടാതെ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തിയ റെയ്‌നയും വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു. എന്നാല്‍ അര്‍ദ്ധ സെഞ്...

ആഴ്‌സണലിന്റെ പരിശീലകൻ പടിയിറങ്ങുന്നു

Image
ഒടുവില്‍ ആശങ്കകള്‍ ഗോളടിച്ചു. ഈ സീസണു ശേഷം ആഴ്‌സണല്‍ പരിശീലക സ്ഥാനത്തു നിന്നും വെങ്ങര്‍ പുറത്തു പോകുമെന്നു ഉറപ്പായി. ബിബിസി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് വെങ്ങര്‍ ഈ സീസണു ശേഷം ആഴ്‌സനല്‍ വിടുമെന്ന വാര്‍ത്ത പുറത്തു വിട്ടത്.ഇരുപത്തിരണ്ടു വര്‍ഷത്തോളം ആഴ്‌സണലിന്റെ പരിശീലകനായിരുന്ന വെംഗര്‍ പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബിനെ ഏറ്റവും കൂടുതല്‍ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി പരിശീലിപ്പിച്ച കോച്ചെന്ന ബഹുമതിക്ക് അര്‍ഹനാണ്. കഴിഞ്ഞ സീസണ്‍ മുതല്‍ തന്നെ വെങ്ങറെ പുറത്താക്കണമെന്ന ആഴ്‌സനല്‍ ആരാധകരുടെ പ്രതിഷേധം ഈ വര്‍ഷവും രൂക്ഷമായ സാഹചര്യത്തിലാണ് വെങ്ങര്‍ പടിയിറങ്ങാനൊരുങ്ങുന്നത്. ആഴ്‌സനലിനെ ഒരു മത്സരം പോലും തോല്‍ക്കാതെ ലീഗ് കിരീടത്തിലെത്തിച്ച പരിശീലകനെന്ന ഖ്യാതിയുള്ള വെങ്ങര്‍ക്ക് സമീപകാലത്തെ ടീമിന്റെ മോശം പ്രകടനമാണ് തിരിച്ചടിയായത്. കഴിഞ്ഞ സീസണില്‍ വെങ്ങറുടെ കരിയറില്‍ ആദ്യമായി ആഴ്‌സനലിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനാവാതെ വന്നിരുന്നു. തുടര്‍ന്ന് വെങ്ങറെ പുറത്താക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടെങ്കിലും ചെല്‍സിയെ തോല്‍പിച്ച് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയതോടെ വെങ്ങര്‍ വീണ്ടും ടീമില്‍ തുടരുകയായിരുന്നു. ഈ ...

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കൊരു തകര്‍പ്പന്‍ സര്‍പ്രൈസ് സ്പാനിഷ് ലീഗ്

Image
ലോകത്തെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള റയല്‍ മാഡ്രിഡും ബാഴ്‌സലോണയും കളിക്കുന്ന സ്പാനിഷ് ലീഗിന്റെ വക ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കൊരു തകര്‍പ്പന്‍ സര്‍പ്രൈസ്. ലാലീഗ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ ഇരു ടീമുകള്‍ക്കും ആശംസയറിയിച്ചു. 2018ലെ സൂപ്പര്‍ കപ്പ് ആര് നേടുമെന്നായിരുന്ന ഇന്ത്യന്‍ ആരോധകരോടായി ലാലീഗ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. സൂപ്പര്‍ കപ്പ് കലാശപ്പോരില്‍ ഐഎസ്എല്‍ റണ്ണേഴ്‌സപ്പുകളായ ബെംഗളൂരു എഫ്‌സിയും ഐലീഗിലെ കൊല്‍ക്കത്തന്‍ ശക്തികളായ ഈസ്റ്റ് ബെംഗാളും തമ്മില്‍ ഏറ്റുമുട്ടും. വൈകുന്നേരം നാലിന് ഭുവനേശഅവറിലെ കലിംഗ സ്റ്റേഡിയത്തിലാണ് പോര്.ലാലീഗയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഇന്ത്യന്‍ ആരാധകര്‍ വമ്പന്‍ സ്വീകരണമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ടീം ജയിക്കുമെന്ന് ഇരു കൂട്ടരും പോസ്റ്റിന് കമന്റായി ഇടുന്നുണ്ട്.മോഹന്‍ ബഗാനെ തോല്‍പ്പിച്ചെത്തുന്ന ബെംഗളൂരു എഫ്‌സിയും എഫ്‌സി ഗോവയെ തോല്‍പ്പിച്ചെത്തുന്ന ഈസ്റ്റ് ബംഗാളും തമ്മില്‍ ഉഗ്രന്‍ പോരായിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മിക്കു, സുനില്‍ ഛേത്രി, ഉദാന്ത സിങ് ത്രയത്തില്‍ പ്രതീക്...

ഈ സീസണോടെ ബാഴ്‌സലോണ ഇതിഹാസം ക്ലബ്ബ് വിടും

Image
ബാഴ്‌സലോണ ഇതിഹാസം ആന്ദ്രെ ഇനിയെസ്റ്റ് ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം ഉറപ്പിച്ച് ആരാധകര്‍. ചൈനീസ് ലീഗിലേക്ക് 33 കാരനായ ഇനിയെസ്റ്റ് മാറിയേക്കുമെന്നാണ് സൂചനകള്‍. പണം വാരിയെറിയുന്ന ചൈനീസ് സൂപ്പര്‍ ലീഗിലെ മൂന്ന് പ്രമുഖ ക്ലബ്ബുകളാണ് താരത്തിനായി രംഗത്തുള്ളത്.ഇതിനിടയില്‍ ചൈനീസ് ക്ലബ്ബിന്റെ ജെഴ്‌സിപിടിച്ച് നില്‍ക്കുന്ന ഇനിയെസ്റ്റയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആരാധകര്‍ താരം ക്ലബ്ബ് വിടുമെന്ന ഉറപ്പിക്കുന്നത്. ഫോട്ടോയുമായി ബന്ധപ്പെട്ട് വ്യക്തത വന്നിട്ടില്ലെങ്കിലും ആരാധകര്‍ ചിത്രത്തിന് പിന്നാലെയാണ്. ടിയാന്‍ജിന്‍ ക്വാന്‍ജിയാന്‍, ഹെബെയ് ചൈന ഫോര്‍ച്യൂണ്‍, ചോങ്ക്വുങ് ഡാങ്തായ് ലിഫാന്‍ എന്നീ ക്ലബ്ബുകളാണ് താരത്തിനായി വലവിരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ വളര്‍ന്ന് വന്ന് സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും നിര്‍ണായക താരമായ ഇനിയെസ്റ്റ കരിയറില്‍ ബാഴ്‌സയ്ക്ക് മാത്രമാണ് ബൂട്ടണിഞ്ഞിട്ടുള്ളത്.

ഈ ഒരു ജയത്തോടു കൂടി ബാർസിലോണ ചാമ്ബ്യന്മാരാവും

Image
ലാലീഗ ചാംപ്യന്മാരിലേക്ക് ബാഴ്‌സലോണ മൂന്ന് പോയിന്റ് മാത്രം അകലെ. ഏപ്രില്‍ 29ന് നടക്കുന്ന ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയുമായുള്ള മത്സരത്തില്‍ ജയിച്ചാല്‍ ഈ സീസണിലെ സ്പാനിഷ് ലീഗ് കിരീടം ബാഴ്‌സലോണയിലെത്തും. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ് റയല്‍ സോസിഡാഡിനോട് തോറ്റതാണ് ബാഴ്‌സയ്ക്ക് കിരീടം കൂടുതല്‍ അടുപ്പിച്ചത്.33 മത്സരങ്ങളില്‍ 83 പോയിന്റുള്ള ബാഴ്‌സലോണയുമായി രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പോയിന്റ് വ്യത്യാസം ഇതോടെ 12 ആയി ഉയര്‍ന്നു. സിമിയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റിക്കോയ്ക്ക് 33 മത്സരങ്ങളില്‍ 71 പോയിന്റാണുള്ളത്. ഡിപ്പോര്‍ട്ടീവോയുമായി ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ എല്‍ ക്ലാസിക്കോയാകും ബാഴ്‌സയുടെ നോട്ടം. കിരീടം ചൂടിയാല്‍ ബാഴ്‌സലോണയില്‍ ഈ സീസണില്‍ എത്തിയ പരിശീലകന്‍ ഏണസ്റ്റോ വെല്‍വാര്‍ഡെയുടെ ആദ്യ കിരീടമാകുമിത്. ഈ സീസണില്‍ ഇതുവരെ ലാലീഗയില്‍ തോല്‍ക്കാത്ത ബാഴ്‌സ അമ്പരപ്പിക്കുന്ന കുതിപ്പാണ് ലീഗില്‍ ഇതുവരെ നടത്തിയത്. അതേസമയം, ചാംപ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ്ബ് റോമയോട് നാണംകെട്ട തോല്‍വി വഴങ്ങി കാറ്റലന്‍ ക്ലബ്ബ് പുറത്തായിരുന്നു.

ടോണി ക്രൂസ്

Image
ജർമനിയുടെ ദേശിയ സീനിയർ ഫുട്ബോൾ ടീമിന്റെ മധ്യനിരക്കാരനായി 28 വയസ്സുകാരനായ ആറടി ഉയരമുള്ള ഇദ്ദേഹം 1990 ജനുവരി നാലിന് കിഴക്കൻ ജർമനിയിലെ ഗ്രീഫ് സ്വോൾ ഡി ലാ ണ് ജനിച്ചത്. നിലവിൽ റയൽ മാഡ്രിഡിന്റെ എട്ടാം നമ്പർ ജഴ്സിയിൽ കളിക്കുന്ന താരം തന്റെ ഏഴാം വയസ്സിൽ ഗ്രീഫ് സ്വാൾഡർ എസ്. വി. എന്ന പ്രൊഫഷണൽ ജർമൻ ക്ലബിലൂടെയാണ് ഫുട്ബോൾ രംഗത്തേക്ക് എത്തുന്നത്. 2002 വരെ ഇതേ ക്ലബിൽ തുടർന്ന ക്രൂസ് പിന്നീട് ഹൻസാറോൻസ്റ്റോക്ക് എന്ന മറ്റൊരു ജർമൻ ക്ലബ്ബിലേക്ക് ചേക്കേറി. നാലു വർഷം ഹൻസക്ക് വേണ്ടി കളിച്ചതിന് ശേഷം 2006ൽ ബയേൺ മ്യൂണിക്കിന്റെ യൂത്ത് ടീമിലെത്തി. 2007 ൽ ബയേണിന്റെ സീനിയർ ബി ടീമിൽ ഇടം നേടിയതോടുകൂടിയാണ് ഫുട്ബോളിൽ ക്രൂസിന്റെ സീനിയർ കരിയർ ആരംഭിക്കുന്നത് . ബയേണിന്റെ ബീ ടീമിന് വേണ്ടി 13 മത്സരങ്ങൾ കളിക്കുകയും 4 ഗോളുകൾ നേടുകയും ചെയ്തു ഇദ്ദേഹം. 2008 മുതൽ 2014 വരെ ബയേണിന്റെ സീനിയർ എ ടീമിൽ ഇടം നേടിയ ഇദ്ദേഹം ഈ കാലയളവിൽ ടീമിന് വേണ്ടി കളിച്ചത് 130 മത്സരങ്ങളും നേടിയത് 13 ഗോളുകളും ആണ്. ഇതിനിടയിൽ ബയർ ലെവർക്കുസന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ച താരം 43 മത്സരങ്ങൾ ലെവർക്കുസന് വേണ്ടി കളിക്കുകയും 10 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. നി...

വാട്സന്റെ മിന്നൽ സെഞ്ചുറിയിൽ ചെന്നൈക്ക് കൂറ്റൻ സ്കോർ

Image
രാജസ്ഥാനെതിരായ മത്സരത്തില്‍ ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് ചെന്നൈ അടിച്ചുകൂട്ടിയത്. ടോസ് ലഭിച്ച് ചെന്നൈയെ ബാറ്റിംഗിനയച്ച രഹാനെയുടെ തീരുമാനം മണ്ടത്തരമായി എന്ന് തെളിയുന്ന കാഴ്ചയാണ് പൂനെയില്‍ കണ്ടത്. തുടക്കം മുതല്‍ കത്തിക്കയറിയ ഓസിസ് താരം വാട്‌സന്റെ സെഞ്ച്വറി മികവിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.106 റണ്‍സെടുത്ത് നില്‍ക്കെ അവസാന ഓവറില്‍ ബെന്‍ ലാഫിന്റെ ബോളില്‍ ബട്‌ലര്‍ക്ക് ക്യാച് നല്‍കി വാട്‌സണ്‍ പുറത്താവുകയായിരുന്നു. 51 ബോളുകളില്‍ നിന്നാണ് വാട്‌സണിന്റെ സെഞ്ച്വറി. തുടക്കം മുതലെ പ്രഹരം തുടങ്ങിയ താരം രാജസ്ഥാന്‍ ബോളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കുകയായിരുന്നു.9 ഫോറും 6 സിക്‌സുംമുള്‍പ്പടെയാണ് വാട്‌സണ്‍ന്റെ സെഞ്ച്വറി. വാട്‌സണെ കൂടാതെ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തിയ റെയ്‌നയും വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു. എന്നാല്‍ അര്‍ദ്ധ സെഞ്ച്വറിക്ക് 4 റണ്‍സകലെ ശ്രേയസ്സിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു റെയ്‌ന. 29 ബോളിലാണ് റെയ്‌ന 46 റണ്‍സെടുത്തത്. റെയ്‌നയെ കൂടാതെ 12 റണ്‍സെടുത്ത റായിഡുവിന്റെയും 5 റണ്‍സെടുത്ത ധോണിയുടേയും 3 റണ്‍സെ...

രാജസ്ഥാനെ കൊന്ന് കൊലവിളിച്ച വാട്സന്റെ അത്യുഗ്രൻ സെഞ്ച്വറി ..

Image
രാജസ്ഥാനെതിരായ മത്സരത്തില്‍ ഷെയിന്‍ വാട്‌സണ് തകര്‍പ്പന്‍ സെഞ്ച്വറി. 51 ബോളുകളില്‍ നിന്നാണ് വാട്‌സണിന്റെ സെഞ്ച്വറി. തുടക്കം മുതലെ പ്രഹരം തുടങ്ങിയ താരം രാജസ്ഥാന്‍ ബോളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കുകയായിരുന്നു.9 ഫോറും 6 സിക്‌സുംമുള്‍പ്പടെയാണ് വാട്‌സണ്‍ന്റെ സെഞ്ച്വറി. വാട്‌സണെ കൂടാതെ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തിയ റെയ്‌നയും വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു. എന്നാല്‍ അര്‍ദ്ധ സെഞ്ച്വറിക്ക് 4 റണ്‍സകലെ ശ്രേയസ്സിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു റെയ്‌ന. 29 ബോളിലാണ് റെയ്‌ന 46 റണ്‍സെടുത്തത്. റെയ്‌നയെ കൂടാതെ 12 റണ്‍സെടുത്ത റായിഡുവിന്റെയും 5 റണ്‍സെടുത്ത ധോണിയുടേയും 3 റണ്‍സെടുത്ത ബില്ലിംഗ്‌സണിന്റെയും വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്.

ധോണിയും, റെയ്നയും ഇന്ന് കളിക്കുമോ ?

Image
പതിനൊന്നാം‌ എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്കുകൾ മൂലം വലയുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. സീസണിൽ തങ്ങളുടെ നാലാം മത്സരത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാൻ തയ്യാറെടുക്കുമ്പോളും പരിക്കുകൾ വലിയ ചോദ്യ ചിഹ്നമാണ് ചെന്നൈ ക്യാമ്പിൽ ഉയർത്തുന്നത്. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ അവസാന മത്സരത്തിൽ പരിക്കേറ്റ നായകൻ മഹേന്ദ്ര സിംഗ് ധോണിയും, പരിക്ക് മൂലം കഴിഞ്ഞ മത്സരം നഷ്ടമായ സുരേഷ് റെയ്നയും ഇന്ന് കളിക്കാനിറങ്ങുമോ എന്നതാണ് ആരാധകരുടെ പ്രധാന സംശയം.എന്നാൽ ടീമിന്റെ ബാറ്റിംഗ് പരിശീലകൻ കൂടിയായ മൈക്ക് ഹസിയുടെ വാക്കുകൾ ചെന്നൈ ആരാധകർക്ക് ശുഭസൂചന നൽകുന്നതാണ്. താൻ ധോണിയോട് സംസാരിച്ചെന്നും, പരിക്ക് വളരെ വേഗം സുഖപ്പെടുന്നുണ്ട് എന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും ഹസി വെളിപ്പെടുത്തുന്നു. ധോണിയുടെ വാക്കുകളിൽ നിന്ന് അദ്ദേഹത്തിന് ഇന്ന് കളിക്കാനാകുമെന്ന തോന്നലാണ് എനിക്ക് ലഭിച്ചതെന്നും, ചിലപ്പോൾ വിക്കറ്റ് കീപ്പിംഗിൽ നിന്ന് മാറി സാധാ ഫീൽഡറായിട്ടായിരിക്കും അദ്ദേഹം കളിക്കുക എന്നും ഹസി കൂട്ടിച്ചേർത്തു.അതേ സമയം റെയ്ന ഇന്ന് കളിക്കുമെന്ന കാര്യത്തിൽ ഹസിക്ക് സംശയമൊന്നുമില്ല. അദ്ദേഹം പഴയത് പോലെ പരിശീലനം തുടങ്ങിയിട്ടുണ്ടെന്നും പരിക്കിന്റെ...

ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച സഞ്ജു പറയുന്നു

Image
ഇന്ത്യന്‍ ദേശീയ ടീമിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ് സഞ്ജു സാംസണ്‍. മുമ്പ് നടന്നതിനെയോ ഇനി നടക്കാന്‍ പോകുന്നതിനെയോ ആലോചിച്ചിരിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. 2015ല്‍ സിംബാബ്‍വേയ്ക്കെതിരെ ടി20 പരമ്പരയില്‍ ദേശീയ ടീമില്‍ സ്ഥാനം ലഭിച്ച സഞ്ജുവിനു പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രമാണ് ടീമിലിടം കിട്ടിയത്. അന്ന് 19 റണ്‍സ് നേടിയെങ്കിലും പിന്നീട് മറ്റൊരവസരം താരത്തിനെ തേടി വന്നില്ല. എല്ലാം സ്വാഭാവികമായി തന്നെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ പഠിച്ച പാഠമാണത്. പല കാര്യങ്ങള്‍ നമ്മുടെ കൈയ്യില്‍ നില്‍ക്കാത്തതായുണ്ട്. അതിനെക്കുറിച്ച് ആലോചിച്ച് സമയം കളയേണ്ടതില്ല. അതേ സമയം ഫിറ്റെന്സ്, ക്രിക്കറ്റ് കഴിവ്, പ്രകടനം എന്നിവയെ മെച്ചപ്പെടുത്തുക എന്നതാവണം നമ്മുടെ ലക്ഷ്യം.

പോർച്ചുഗലിന് കനത്ത തിരിച്ചടി: സൂപ്പര്‍ താരത്തിന് ലോകകപ്പ് നഷ്ടമായേക്കും

Image
പോർച്ചുഗൽ സൂപ്പർ താരം റെനാറ്റോ സാഞ്ചസിന് റഷ്യൻ ലോകകപ്പിൽ കളിക്കാനാവില്ലെന്ന് റിപ്പോർട്ട്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് സ്വാൻസിയ സിറ്റിക്ക് വേണ്ടി ലോണടിസ്ഥാനത്തിൽ കളിക്കുന്ന സാഞ്ചസിന് ലോകകപ്പ് നഷ്ടമായേക്കുമെന്ന സൂചന നൽകിയത് സ്വാൻസിയ പരിശീലകൻ കാർലോസ് കാർവാഹൾ തന്നെയാണ്. വിടാതെ പിന്തുടരുന്ന പരിക്കുകളാണ് താരത്തിന് ലോകകപ്പ് നഷ്ടമാകാനുള്ള കാരണമായി അദ്ദേഹം പറയപ്പെടുന്നത് . ലോകകപ്പിൽ കളിക്കാൻ കഴിയുമെന്ന പ്രതീക്ഷ സാഞ്ചസിന് ഇപ്പോളുമുണ്ടെന്നും, എന്നാൽ അത് ഉപേക്ഷിക്കാൻ താൻ താരത്തോട് പറഞ്ഞെന്നും കാർവാഹൾ പറയുന്നു. ” പരിക്കുകളിൽ നിന്ന് പൂർണമായി മോചിതനാകാതെ ലോകകപ്പ് പോലൊരു ടൂർണമെന്റിനിറങ്ങുന്നത് വലിയ അപകടമാണെന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. പരിക്കില്ലായിരുന്നെങ്കിൽ പോർച്ചുഗൽ ടീമിലെ ഏറ്റവും മികച്ച സാന്നിധ്യങ്ങളിലൊന്നാകുമായിരുന്നു സാഞ്ചസ്, എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ അദ്ദേഹത്തിന് എതിരാണ്”. കാർവഹാൾ പറഞ്ഞു നിർത്തി. അതേ സമയം പരിക്കും ഫോമില്ലായ്മയും മൂലം വളരെ മോശം സീസണിലൂടെയാണ് ഇരുപതുകാരൻ സാഞ്ചസ് കടന്ന് പോകുന്നത്. ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിൽ നിന്ന് ലോണടിസ്ഥാനത്തിൽ സ്വാൻസിയയിൽ എത്തിയ സാഞ്ചസിന...

ധോണി കീപ്പര്‍ സ്ഥാനം ഉപേക്ഷിച്ചേക്കും

Image
രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്ന് വൈകുന്നേരും പൂനെയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ എംഎസ് ധോണി കീപ്പര്‍ സ്ഥാനം ഉപേക്ഷിച്ചേക്കുമെന്ന് സൂചന നല്‍കി ബാറ്റിംഗ് കോച്ച് മൈക്കല്‍ ഹസ്സി. ധോണിയും സുരേഷ് റെയ്‍നയും പരീശലനത്തില്‍ പങ്കുചേര്‍ന്നുവെന്നും ഇരു താരങ്ങളും ഇന്നത്തെ മത്സരത്തിനിറങ്ങുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഹസ്സി അറിയിച്ചു.എന്നാല്‍ പുറംവേദന കൂടുതല്‍ വഷളാകാതിരിക്കുന്നതിനായി എംഎസ് ധോണി കീപ്പിംഗ് ദൗത്യം ഈ മത്സരത്തില്‍ ഉപേക്ഷിച്ചേക്കുമെന്നാണ് അറിയുന്നത്. അപ്രകാരമാണ് ടീമിന്റെ തീരുമാനമെങ്കില്‍ സാം ബില്ലിംഗ്സോ അമ്പാട്ടി റായിഡുവോ ആവും ദൗത്യം നിര്‍വഹിക്കുകക.

വേൾഡ് കപ്പിൽ ഇവരെ ശ്രദ്ധിക്കണം : നെയ്മർ പറയുന്നു

Image
കഴിഞ്ഞ തവണ സ്വന്തം നാട്ടിൽ ദയനീയ തോൽവി നേരിട്ട് സെമിയിൽ പുറത്തായതിന്റെ ക്ഷീണം തീർക്കാനായിരിക്കും ബ്രസീൽ ഇക്കുറി ലോകകപ്പിന് ഇറങ്ങുക. നെയ്മറിലാണ് റഷ്യയിൽ ബ്രസീലിന്റെ പ്രതീക്ഷകൾ. പരിക്കിനെത്തുടർന്ന് വിശ്രമത്തിൽ കഴിയുന്ന നെയ്മർ ജൂൺ ആദ്യവാരത്തോടെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. അതിനിടെ ലോകകപ്പിൽ തിളങ്ങാൻ പോകുന്ന താരങ്ങൾ ആരൊക്കെയാണെന്ന് പ്രവചിച്ചിരിക്കുകയാണ് നെയ്മർ.ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തകർത്തുകളിക്കുന്ന സൂപ്പർ താരങ്ങളായ മുഹമ്മദ് സാലയും കെവിൻ ഡി ബ്രൂയിനുമാണ് നെയ്മറുടെ പട്ടികയിൽ മുന്നിൽ. സാലയുടെ ഈജിപ്ത് 28 വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പിനെത്തുന്നത്. അധികം പ്രതീക്ഷകളൊന്നും അവർക്കില്ല, എന്നാൽ സാലയക്കിത് നല്ല ലോകകപ്പായിരിക്കും, നെയ്മർ പറഞ്ഞു. ഡി ബ്രുയന്റെ ബെൽജിയം ലോകകപ്പിലെ ഒരു ഹോട്ട് ഫേവറിറ്റാണ്. ഡി ബ്രുയനൊപ്പം ഈഡൻ ഹസാർഡും കൂടി ചേരുമ്പോൾ അവർ നല്ല ടീമാകും. ബാഴ്സലോണയിലെ മുൻ സഹതാരം ലൂയിസ് സുവാരസും ലോകകപ്പിൽ ശ്രദ്ധിക്കേണ്ട കളിക്കാരനാണ്. നെയ്മർ കൂട്ടിച്ചേർത്തു.ബ്രസീൽ നിരയിൽ ഇക്കുറി ശ്രദ്ധിക്കേണ്ട താരങ്ങൾ ​ഗബ്രിയേൽ ജീസസും ഫിലിപ്പ് കുട്ടിന്യോയുമാണെന്നാണ് നെയ്മർ പറയുന്നത്. ഇരു താ...

ഈജിപ്തിന്റെ പിന്തുണക്ക് സ്നേഹ സമ്മാനവുമായി മുഹമ്മദ് സലാ

Image
ഈജിപ്തിന്റെ ദൈവങ്ങളിൽ ഒരാളാണിപ്പോൾ മുഹമ്മദ് സലാഹ്. റോമയിൽ നിന്നും ലിവർപൂളിൽ എത്തിയതിനു ശേഷം പിന്നീട് താരത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഗോളടിച്ചു കൂട്ടുന്ന താരം യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഗോൾവേട്ടക്കാരിൽ ഒരാളാണ്.ഈജിപ്തിനെ ലോകകപ്പിലെത്തിക്കാനും തന്റെ മികച്ച പ്രകടനം കൊണ്ട് സലാക്കായി. അതു കൊണ്ടു തന്നെ ഈജിപ്തിലെ ജനങ്ങളും വമ്പൻ പിന്തുണയാണ് താരത്തിനു നൽകുന്നത്. ആരാധകരുടെ വോട്ടെടുപ്പിൽ നൽകപ്പെടുന്ന പല അവാർഡുകളും താരത്തിന് ലഭിക്കുന്നത് ഈജിപ്തിലെയും ആഫ്രിക്കയിലെയും ജനങ്ങൾ നൽകുന്ന ഈ പിന്തുണ കൊണ്ടു കൂടിയാണ്.തന്റെ ജനങ്ങളുടെ അകമഴിഞ്ഞ ഈ പിന്തുണക്ക് തിരിച്ചു നൽകാനൊരുങ്ങുകയാണ് ഈജിപ്ഷ്യൻ മെസി. സൺസ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം തന്റെ നാട്ടിൽ ഒരു മെഡിക്കൽ സെൻററും പെൺകുട്ടികൾക്കായി ഒരു സ്ക്കൂളും സലായുടെ നേതൃത്വത്തിൽ ഉയരാനൊരുങ്ങുകയാണ്. മറ്റു നഗരങ്ങളിലേക്കു പോകാതെ സ്വന്തം നാട്ടിൽ തന്നെ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നടത്താനാണ് ഈ സൗകര്യങ്ങൾ സലാ ഒരുക്കുന്നത്. നേരത്തേ തന്നെ ഈജിതിന്റെ പല ഭാഗങ്ങളിലും മെഡിക്കൽ, ആംബുലൻസ് സജ്ജീകരണങ്ങൾ ഒരുക്കുന്ന പ്രവൃത്തി സ...

‘ഐപിഎല്‍ താരങ്ങള്‍ക്ക് ഒരുകളിയില്‍ ആറര കോടി വീതം പ്രതിഫലം ലഭിക്കും’?

Image
കോടികള്‍ വാരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ സമീപഭാവിയില്‍ തന്നെ മറ്റൊരു തലത്തിലേക്ക് മാറുമെന്ന ഐപിഎല്ലിന് പിന്നിലെ ബുദ്ധികേന്ദ്രമായ ലളിത് മോഡി. ഒരു മല്‍സരത്തിന് തന്നെ താരങ്ങള്‍ പത്തുലക്ഷം ഡോളര്‍ വരെ (ഏകദേശം ആറര കോടിരൂപ) പ്രതിഫലം പറ്റുന്നത് കാണാനാകുമെന്ന് ലളിത് മോഡി പ്രവചിക്കുന്നു.ലോകത്തെ ഏറ്റവും സ്വാധീനമുള്ള കായിക പരിപാടിയായി ഐപിഎല്‍ മാറി. ആഭ്യന്തര ലീഗുകള്‍ ശക്തമാകുന്നതോടെ രാജ്യാന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ വരുംകാലത്ത് അപ്രസക്തമാകുമെന്നും മോദി പറഞ്ഞു. ബ്രിട്ടനിലെ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് മോഡി ഇക്കാര്യം പറയുന്നത്. കായിക തല്‍പരരായ ജനങ്ങളും ബിസിനസുകാരുമടങ്ങിയ ഇന്ത്യയിലെ സാഹചര്യമാണ് ഐപിഎല്ലിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. ലോകത്ത് മറ്റെവിടെയായിരുന്നാലും ഇത്ര പ്രചാരം കിട്ടില്ല. ലേലത്തിന് പണം ചെലവഴിക്കുന്നതിലെ നിബന്ധനകള്‍ ഒഴിവാക്കിയാല്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരങ്ങള്‍ക്കു തുല്യമായ പ്രതിഫലം ഐപിഎല്ലിലൂടെയും ലഭിക്കുമെന്ന് മോഡി പറഞ്ഞു.നിലവില്‍ ഐപിഎല്‍ സംപ്രേഷണാവകാശം പതിനാറായിരം കോടിയിലേറെയാണ്. 17 കോടി രൂപ വിലയുളള വിരാട് കോഹ്ലിയാണ് ഐപിഎല്ലിലെ വിലയേറിയ താ...

ധോണിയ്ക്കൊരു പിൻഗാമി: സഞ്ജുവിനു മുതൽക്കൂട്ടാകും ഈ റോയൽ വെടിക്കെട്ട്

Image
ക്രിക്കറ്റ് ലോകത്തെ അമൂല്യ താരം മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമി. അതിലും വലിയൊരു അംഗീകാരം വേറെയുണ്ടോ ? ഏതൊരു കളിക്കാരനും അഭിമാനത്തിന്റെ നെറുകയിലെത്തുന്ന നേട്ടം. കേൾക്കാൻ സുഖമുണ്ട്. എന്നാൽ ആ പദവിയിലേക്കുള്ള ദൂരം ഒരു ഇരട്ടസെഞ്ചുറിയിലേക്കുള്ളത്രയും ഉണ്ടെന്നു പറഞ്ഞാൽ അതിശയോക്തിയില്ല.ദിനേഷ് കാർത്തിക്, വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ...ധോണിക്കു പിൻഗാമിയായി സിലക്ടർമാർ തിരയുന്ന വിക്കറ്റ് കീപ്പർമാരുടെ പട്ടികയ്ക്കു നീളമേറെയാണ്. ഈ പട്ടികയിലേക്കാണ് നമ്മുടെ സ്വന്തം സഞ്ജു സാംസണും ചെന്നു കയറിയിരിക്കുന്നത്. കാലമേറെയായി സഞ്ജു ഇന്ത്യൻ ടീമിന്റെ വിക്കറ്റിനു പിന്നിലേക്കു നോക്കിയിരിക്കാൻ തുടങ്ങിയിട്ട്. കടമ്പകളേറെയാണ് ഈ സ്ഥാനത്തേക്ക്. കാർത്തിക്കും ഋഷഭും മുൻനിരയിലുള്ള ആ മൽസരത്തിന്റെ തലപ്പത്തേയ്ക്കു കടന്നെത്താൻ സഞ്ജുവിന് ഈ ഐപിഎല്ലിലെ പ്രകടനം മുതൽക്കൂട്ടാകും. ലോകോത്തര താരങ്ങൾ നിരക്കുന്ന ലീഗിലെ റൺവേട്ടയ്ക്കുള്ള ഓറഞ്ച് ക്യാപ്പും മലയാളി താരത്തിന്റെ ശിരസ്സിൽ വന്നിരിക്കുകയാണ്. രണ്ടു മൽസരങ്ങളിലും ടീമിന്റെ ടോപ് സ്കോററായ സഞ്ജുവിന്റെ ഇന്നേവരെ കാണാത്തൊരു ബാറ്റിങ് വെടിക്കെട്ടിനാണു വിഷുസന്ധ്യയിൽ ബെംഗളൂരു ചിന്നസ്വാമി ...

എയജൽ ഫാബിയാൻ ഡി മരിയ ഹെർണാണ്ടസ്

Image
മുഴുവൻ പേര് എയജൽ ഫാബിയാൻ ഡി മരിയ ഹെർണാണ്ടസ്. മുപ്പതു വയസ്സുക്കാരനായ ഇദ്ദേഹം ജനിച്ചത് 1988 ഫെബ്രുവരി പതിനാലിന് അർജൻറീനയിലെ റൊസാരിയോയിൽ ആണ്. അർജന്റീനയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഇദ്ദേഹത്തിന്റെ ഉയരം അഞ്ചടി 11 ഇഞ്ച്. നിലവിൽ പി.എസ്.ജിയുടെ താരം. 1992 ൽ റൊസാരിയോ സെൻട്രലിലൂടെ യൂത്ത് കരിയർ ആരംഭിച്ചു. 2005 ൽ റൊസാരിയോ സെൻട്രലിന്റെ സീനിയർ അംഗമായി.2007 വരെ ഈ ക്ലബിൽ തുടർന്ന ഇദ്ദേഹം 35 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടി.മുഴുവൻ പേര് എയജൽ ഫാബിയാൻ ഡി മരിയ ഹെർണാണ്ടസ്. മുപ്പതു വയസ്സുക്കാരനായ ഇദ്ദേഹം ജനിച്ചത് 1988 ഫെബ്രുവരി പതിനാലിന് അർജൻറീനയിലെ റൊസാരിയോയിൽ ആണ്. അർജന്റീനയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഇദ്ദേഹത്തിന്റെ ഉയരം അഞ്ചടി 11 ഇഞ്ച്. നിലവിൽ പി.എസ്.ജിയുടെ താരം. 1992 ൽ റൊസാരിയോ സെൻട്രലിലൂടെ യൂത്ത് കരിയർ ആരംഭിച്ചു. 2005 ൽ റൊസാരിയോ സെൻട്രലിന്റെ സീനിയർ അംഗമായി. 2007 വരെ ഈ ക്ലബിൽ തുടർന്ന ഇദ്ദേഹം 35 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടി. 2007 മുതൽ 2010 വരെ ബെനിഫിക്കയുടെ ജേഴ്സിയിൽ 76 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടിയിട്ടുണ്ട്. 2010 മുതൽ 2014 വരെ റയൽ മാഡ്രിഡിന് വേണ്ടിയാണ് താരം കളിച്ചിരുന്നത്. റയലിന് വേണ്ടി 124 മ...

വിമർശകർക്കെതിരെ ശക്തമായി ആഞ്ഞടിച് കരീം ബെൻസിമ

Image
റയലിനായി സീസണിലെ മോശം ഫോമിന്റെ പേരില്‍ തനിക്കു നേരെ വരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച് റയല്‍ മാഡ്രിഡ് താരം ബെന്‍സിമ. സഹതാരമായ റൊണാള്‍ഡോ റയലിനു വേണ്ടി ഗോളടിച്ചു കൂട്ടുമ്പോള്‍ തന്റെ മുന്‍പത്തെ ഫോമിന്റെ ഏഴയലത്ത് എത്താന്‍ കഷ്ടപ്പെടുകയാണ് ഫ്രഞ്ച് താരം. ഇരുപത്തിയാറു മത്സരങ്ങള്‍ റയലിനു വേണ്ടി കളിച്ച ബെന്‍സിമ കേവലം അഞ്ചു’ ഗോളുകള്‍ മാത്രമാണ് റയലിനു വേണ്ടി നേടിയത്. അതിനിടയില്‍ മധ്യനിര താരം കസമീറോ ഒരു മത്സരം കുറവു കളിച്ച് ഗോള്‍ നേട്ടത്തില്‍ ബെന്‍സിമക്കൊപ്പമെത്തുകയും ചെയ്തതോടെ താരത്തിനുള്ള കളിയാക്കലും വര്‍ദ്ധിച്ചു. എന്നാല്‍ താന്‍ മികച്ച താരമാണെന്നുള്ള ആത്മവിശ്വാസത്തില്‍ തന്നെയാണ് ബെന്‍സിമയെന്ന് വാനിറ്റി സ്‌പോര്‍ട്ടിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാകുന്നത്.മികച്ച കളി കാഴ്ച്ച വെച്ചാലും ഗോള്‍ നേടിയില്ലെന്ന കാരണത്തില്‍ തന്നെ വിമര്‍ശിക്കുന്നതിനെതിരെയാണ് ബെന്‍സിമ വിമര്‍ശനം ഉന്നയിക്കുന്നത്. ആരാധകരുടെ കളിയാക്കലുകളെ താന്‍ കാര്യമാക്കുന്നില്ലെന്നും മികച്ച താരങ്ങള്‍ എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്നും ബെന്‍സിമ പറഞ്ഞു. തന്റെ ടീമിനെ സഹായിക്കുകയെന്ന കാര്യത്തില്‍ മാത്രമാണു താന്‍ ശ്രദ്ധിക്കുന്...

വമ്പന്‍ ഓഫറുകള്‍ അവഗണിച് ബ്ലാസ്റ്റേഴ്സിൽ തന്നെ ഉറച്ചു നിന്ന് യുവതാരം

Image
കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സിനോട് പൂര്‍ണ്ണമായും കൂറ് കാണിച്ച അപൂര്‍വ്വം താരങ്ങളിലൊരാളാണ് മിസോറാമില്‍ നിന്നും മഞ്ഞപ്പടയിലെത്തിയ ലാല്‍റുവത്താര. തന്റെ കഴിവിന്റെ പരമാവധി കളിക്കളത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനായി സമര്‍പ്പിക്കാന്‍ ലാല്‍ റുവത്താര തയ്യാറായി.എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനോട് തന്റെ ആത്മാര്‍ത്ഥ ഒരിക്കല്‍ കൂടി തെളിയിച്ചിരുകയാണ് ഈ പോരാളി. മുംബൈ എഫ്.സിയില്‍ നിന്നും ജംഷഡ്പൂര്‍ എഫ്.സിയില്‍ നിന്നും വലിയ ഓഫറുകള്‍ തള്ളി ഈ സീസണിലും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നില്‍ക്കാനാണ് റുവത്താരയുടെ തീരുമാനം. ഇതിലൊരു ക്ലബ്ബ് മൂന്ന് വര്‍ഷത്തേക്ക് മൂന്നുകോടി രൂപയാണ് റുവത്താരയ്ക്ക് വാഗ്ദാനം ചെയ്തെന്നും പ്രമുഖ സ്പോര്‍ട്സ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഡോ-മ്യാന്‍മാര്‍ അതിര്‍ത്തിയിലുള്ള ചംഫായി ജില്ലയില്‍ നിന്ന് വരുന്ന റുത്താര 25 ലക്ഷം രൂപയ്ക്കാണ് അവസാന സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2021 സീസണ്‍ വരെ ലാല്‍റുത്താറയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് ബ്ലാസ്റ്റേഴ്സ് കരാറൊപ്പിട്ടിരുന്നത്.‘മിസോറാമിനെ പോലെ തന്നെ കേരള ആരാധകരും ഫുട്ബോളിനോട് വളരെ പാഷനേറ്റാണ്. ഫുട്ബോളിനോടുള്ള ആരാധനയില്‍ കേരളവും മിസോറാമും ഒരേ പോലെയാണ്. ഓരോ ഹോംമാച...

ആറിൽ ആറും ബോക്സിന് പുറത്ത് നിന്ന് ; താരമായി റൂബൻ നെവെസ്

Image
ആറ് വർഷങ്ങൾക്ക് ശേഷം ഇം​ഗ്ലീഷ് ക്ലബ് വോൾവറാംപ്ടൺ പ്രീമിയർ ലീ​ഗിന് യോ​ഗ്യത നേടിയത് ലോകമാകെ ചർച്ചയായിക്കഴിഞ്ഞു. ഇം​ഗ്ലീഷ് ഫുട്ബോൾ ലീ​ഗിൽ അസാമാന്യ പ്രകടനം നടത്തിയ അവർ മൂന്ന് മത്സരങ്ങൾ ശേഷിക്കേയാണ് പ്രീമിയർ ലീ​ഗ് യോ​ഗ്യത ഉറപ്പിച്ചത്. വോൾവ്സിന്റെ മിന്നുന്ന പ്രകടനത്തിൽ താരമായി മാറിയിരിക്കുകയാണ് പോർച്ചു​ഗീസ് താരം റൂബൻ നെവെസ്.പോർച്ചു​ഗീസ് ക്ലബ് പോർട്ടോയിൽ നിന്ന് ഈ സീസൺ തുടക്കത്തിലാണ് നെവെസ് വോൾവ്സിലെത്തുന്നത്. ട്രാൻസ്ഫർ തുക പുറത്തുവിട്ടിട്ടില്ലെങ്കിലും ക്ലബിന്റെ ഏറ്റവും വലിയ സൈനിം​ഗായിരുന്നു നെവെസിന്റേതെന്നും റിപ്പോർട്ടുകളുണ്ട്. സീസണിൽ ടീമിനായി 39 മത്സരങ്ങൾ കളിച്ച നെവസ് സെൻട്രൽ മിഡ്ഫീൽഡറാണ്. സീസണിൽ ആറ് ​ഗോളുകളാണ് നെവെസ് നേടിയത്. എന്നാൽ പ്രത്യേകതയെന്തെന്നാൽ ഈ ആറ് ​ഗോളുകളും ബോക്സിന് പുറത്തുനിന്നുള്ള കിടിലൻ ലോങ് റേഞ്ചറുകളായിരുന്നു. രണ്ട് ഡയറക്ട് ഫ്രീക്കിക്കുകളും ഇതിലുൾപ്പെടുന്നു.സീസൺ അവസാനിക്കുമ്പോൾ ചാമ്പ്യൻഷിപ്പ് ടീമിൽ നെവെസ് ഇടം പിടിച്ചിട്ടുണ്ട്. അതോടൊപ്പം മികച്ച താരം, മികച്ച യുവതാരം എന്നീ പുരസ്കാരങ്ങൾക്ക് താരം പരിണിക്കപ്പെടുന്നുമുണ്ട്. മൂന്ന് വർഷം പോർട്ടോയിൽ കളിച്ച നെവെസ്, ചാമ്പ്യൻസ് ലീ​ഗിൽ...

വേൾഡ് കപ്പിന് മുൻപ് അർജന്റീനയ്ക്ക് വൻ തിരിച്ചടി

Image
റഷ്യയിൽ നടക്കുന്ന ലോകകപ്പിന് തയ്യാറെടുക്കുന്ന അർജന്റീന ടീമിന് വലിയ തിരിച്ചടിയായി സൂപ്പർ താരം സെർജിയോ അ​ഗ്യൂറോയുടെ പരിക്ക്. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനാകാൻ അഗ്യൂറോയ്ക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നും അതിനാൽ ലോകകപ്പിന് അ​ഗ്യൂറോ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ടീം ഡോക്ടർ അറിയിച്ചു.ഈ മാസം ആദ്യം നടന്ന മാഞ്ചസ്റ്റർ ഡെർബിക്കിടെയാണ് അഗ്യൂറോയ്ക്ക് പരിക്കേറ്റത്. യുണൈറ്റഡിന്റെ ആഷ്ലി യങ്ങിന്റെ ഫൗളിലാണ് അ​ഗ്യൂറോയുടെ ഇടത് കാൽമുട്ടിന് പരിക്ക് പറ്റിയത്. സ്പെയിനിൽ ചികിത്സയിൽ കഴിയുന്ന അ​ഗ്യൂറോയെ കഴിഞ്ഞ ദിവസം താക്കോൽ ദ്വാര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതോടെയാണ് അ​ഗ്യൂറോയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ ഹൊമേറൊ ഡി അ​ഗസ്റ്റിനോ പറഞ്ഞത്. താക്കോൽ ദ്വാര ശസ്ത്രക്രിയക്ക് വിധേയനാകുന്ന താരത്തിന്, കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ ചുരുങ്ങിയത് അഞ്ച് ആഴ്ചയെങ്കിലും വേണ്ടിവരും. എന്നാൽ നേരത്തേയും ഇതേ സ്ഥാനത്ത് പരിക്കേറ്റയാളുടെ കാര്യത്തിൽ അതിലും കൂടുതൽ സമയമെടുക്കും. ഇനി ലോകകപ്പിന് അറുപത് ദിവസങ്ങൾ മാത്രമേയുള്ളു, ഈ സമയത്തിനുള്ളിൽ നൂറ് ശതമാനം ഫിറ്റ്നസോടെ അ​ഗ്യൂറോ മടങ്ങിയെത...

ചെന്നൈ ആരാധകർക്ക് ആശങ്ക : ധോണി പരിശീലനത്തിനിറങ്ങിയില്ല

Image
ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് ആശങ്ക സമ്മാനിച്ച് കൊണ്ട് നായകൻ മഹേന്ദ്ര സിംഗ് ധോണി. കിംഗ്സ് ഇലവൻ പഞ്ചാബുമായി നടന്ന അവസാന മത്സരത്തിനിടെ പുറം വേദന അലട്ടിയ ധോണി കഴിഞ്ഞ ദിവസം നടന്ന ടീമിന്റെ പരിശീലന സെഷനിലും പങ്കെടുത്തില്ല. ഇതോടെ രാജസ്ഥാനെതിരെ നാളെ നടക്കുന്ന മത്സരത്തിൽ ധോണി കളിക്കുമോയെന്ന കാര്യവും‌ സംശയത്തിലായിരിക്കുകയാണ്.ടീമിന്റെ പുതിയ ഹോം ഗ്രൗണ്ടായ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനാണ് ധോണിയുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ മത്സരത്തിലെ പരിക്കാണോ താരത്തെ പരിശീലനത്തിൽ നിന്ന് പിൻ വലിച്ചത് എന്ന കാര്യം വ്യക്തമല്ല. പുറം വേദന കൊണ്ട് പുളഞ്ഞായിരുന്നു കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ അവസാന മത്സരത്തിൽ ധോണി ബാറ്റ് ചെയ്തത്. ടീം പരാജയപ്പെട്ടെങ്കിലും 79 റൺസെടുത്ത് മികച്ച പ്രകടനമായിരുന്നു ചെന്നൈ നായകൻ പുറത്തെടുത്തത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ തന്റെ പരിക്കിനെക്കുറിച്ച് വേവലാതികൾ വേണ്ടെന്നും, അടുത്ത മത്സരത്തിൽ കളിക്കാൻ താനുണ്ടാകുമെന്നും ധോണി വ്യക്തമാക്കിയിരുന്നു. എന്നാൽ രാജസ്ഥാനെതിരായ മത്സരത്തിൽ ധോണിക്ക് കളിക്കാനാ...

ഓറഞ്ച് ക്യാപ് നേടിയിട്ടും കോഹ്ലി തൃപ്തനല്ല: കാരണം ഇതാണ്

Image
പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിൽ ഓറഞ്ച് ക്യാപ്പ് കൈവശപ്പെടുത്തിയിരിക്കുന്നത് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയാണ്. 4 മത്സരങ്ങളിൽ 201 റൺസ് സ്കോർ ചെയ്താണ് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് അദ്ദേഹം സ്വന്തമാക്കിയത്. എന്നാൽ ഓറഞ്ച് ക്യാപ്പ് തന്റെ കൈവശമാണെങ്കിലും കോഹ്ലിക്ക് അത് വലിയ സന്തോഷമൊന്നും നൽകുന്നില്ല. സീസണിൽ ബാംഗ്ലൂർ ടീം കാഴ്ച വെക്കുന്ന നിരാശപ്പെടുത്തുന്ന പ്രകടനം തന്നെയാണിതിന് കാരണം.കോഹ്ലി റൺ വേട്ടയിൽ മുന്നിൽ നിൽക്കുമ്പോളും അദ്ദേഹത്തിന്റെ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണുള്ളത്. ടീം ജയിക്കുന്നില്ലെങ്കിൽ തന്റെ ഓറഞ്ച് ക്യാപ്പ് കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് കോഹ്ലി ചോദിക്കുന്നു. ടീം ജയിക്കുമ്പോൾ നമ്മൾ നൽകുന്ന ചെറിയ സംഭാവന പോലും ഒത്തിരി സന്തോഷിപ്പിക്കാറുണ്ടെന്നും എന്നാൽ ടീം തോൽക്കുന്ന കളികളിൽ നേടുന്ന വലിയ വ്യക്തിഗത സ്കോറുകൾ തന്നെ ഒരിക്കലും സന്തോഷിപ്പിച്ചിട്ടില്ലെന്നും കോഹ്ലി പറയുന്നു. മുംബൈക്കെതിരെ താൻ വലിയ സ്കോർ നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാൻ കഴിയാത്തതിനാൽ ആ ഇന്നിംഗ്സിൽ വലിയ സന്തോഷം ഒന്നുമില്ലെന്നാണ് കോഹ്ലിയു...

സൂപ്പര്‍ താരങ്ങളെ കരാറില്‍ നിന്ന് ഒഴിവാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

Image
അടുത്ത വര്‍ഷത്തേക്കുള്ള ദേശീയ കരാറില്‍ നിന്ന് ആറു താരങ്ങളെ ഒഴിവാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞ വര്‍ഷം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയില്ലെന്ന് ആരോപിച്ചാണ് ഈ നടപടി. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ സൗമ്യ സര്‍ക്കാര്‍, ഇമ്രുല്‍ ഖയ്‌സ് തുടങ്ങിയ താരങ്ങള്‍ പുറത്തായ ലിസ്റ്റിലുണ്ട്. എന്നാല്‍ ആകെ പത്തു താരങ്ങള്‍ക്ക് മാത്രമാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ കരാർ പുതുക്കി നല്‍കിയിട്ടുള്ളത്. പിന്നീട് ചില താരങ്ങള്‍ക്ക് കൂടി കരാര്‍ നല്‍കാനും തീരുമാനമുണ്ട്.സൗമ്യ സര്‍ക്കാരിനെയും ഇമ്രുല്‍ ഖയ്‌സിനെയും മോശം ഫോം തുടര്‍ന്നാല്‍ കരാര്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി സെലക്ടര്‍ ഹബീബുല്‍ ബഷര്‍ പറഞ്ഞു. ‘ അടുത്ത വര്‍ഷത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന താരങ്ങൾക്ക് മാത്രമാണ് കരാര്‍ നല്‍കിയിരിക്കുന്നത്, ചിലരെ കരാറില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്, അവര്‍ക്ക് ഒരു സന്ദേശം നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്, എന്നാല്‍ പുറത്തായവരുടെ വഴി അടഞ്ഞിട്ടില്ല, ഭാവിയില്‍ അവര്‍ക്ക് അവസരം ലഭിക്കും’ – ബഷര്‍ എ എഫ് പിയോട് പറഞ്ഞു. മൊസദ്ദിക്ക് ഹൊസ്സൈന്‍, സാബിര്‍ റഹ്മാന്‍, തസ്‌കിന്‍ അഹമ്മദ്,...

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; അഫ്രീദി വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്

Image
അടുത്ത മാസം 31ന് ലോര്‍ഡ്‌സില്‍ നടക്കുന്ന വെസ്റ്റിന്‍ഡീസ് – ഐ സി സി ലോക ഇലവന്‍ ടി20 ടൂര്‍ണ്ണമെന്റിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. വിന്‍ഡീസില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തകര്‍ന്ന ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ പുതുക്കിപ്പണിയാന്‍ ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടിയാണ് ചാരിറ്റി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്.കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് നയിക്കുന്ന വിന്‍ഡീസ് ടീമിനെ അവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്രിസ് ഗെയ്ല്‍ ആന്‍ഡ്രെ റസ്സല്‍ തുടങ്ങിയ വെടിക്കെട്ട് താരങ്ങളെല്ലാം ടീമിലുണ്ട്. ഇംഗ്ലണ്ട് താരം ഇയാന്‍ മോര്‍ഗനെ ഐ സി സി ഇലവന്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ, പാക് സൂപ്പര്‍ താരങ്ങളായ ഷാഹിദ് അഫ്രിദിയും ഷുഹൈബ് മാലിക്കും ശ്രീലങ്കന്‍ താരം തിസാര പെരേര തുടങ്ങിയവരും വിന്‍ഡീസിനെതിരെ നടക്കുന്ന മത്സരം കളിക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്. ഇതിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച അഫ്രീദിയുടെ തിരിച്ചുവരവാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.ഐ സി സിയും തങ്ങളുടെ വെബ്‌സൈറ്റില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ ഒരു...

പുറത്തു പോകുമോ, യുവിയും ഗംഭീറും ?...

Image
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ പുറത്താകുന്ന രീതി കാണുമ്പോള്‍, അദ്ദേഹം ഔട്ടായി രക്ഷപ്പെടുന്നതായാണ് തോന്നുന്നത്. വലിയ പ്രതീക്ഷകളുമായി ഡൽഹിയുടെ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത ഗംഭീറിന് പ്രതീക്ഷിച്ചപോലെ കളിക്കാന്‍ കഴിയുന്നില്ല. ആ ബാറ്റിങ്ങിന്റെ ചാരുതയായിരുന്ന ടൈമിങ് എങ്ങോ പോയി മറഞ്ഞു. ഓരോ ഡോട് ബോളും സമ്മര്‍ദ്ദമേല്‍പിക്കുമ്പോള്‍ ഗംഭീര്‍ എങ്ങനെയെങ്കിലും പന്ത് ബൗണ്ടറി കടത്താനുള്ള തത്രപ്പാടിലാണ്. ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച് ക്യാച്ചാകുകയോ പന്തിന്റെ ദിശ മനസ്സിലാകാതെ ബാറ്റ് വച്ച് ബൗള്‍ഡാകുകയോ ആയിരുന്നു അദ്ദേഹം. ക്യാപ്റ്റനെന്ന രീതിയില്‍ ബോള്‍ നഷ്ടപ്പെടുത്താതിരിക്കാനുള്ള ‘ആത്മഹത്യ’ എന്നു തോന്നിപ്പോകും. രണ്ടു ഫീല്‍ഡര്‍മാര്‍ മാത്രം സര്‍ക്കിളിനു പുറത്തു നില്‍ക്കുന്ന ആദ്യ ആറോവറില്‍ ചിലപ്പോള്‍ ബൗണ്ടറികളൊക്കെ കണ്ടെത്താനാകും. എങ്കിലും ഇന്ത്യയ്ക്ക് ട്വന്റി20 കിരീടം സമ്മാനിക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ച, ഏകദിന ലോകകപ്പ് ഫൈനലിലെ ടോപ് സ്‌കോററായ ഗംഭീറിന്റെ നിഴലാണ് ഡല്‍ഹി ജഴ്‌സിയില്‍ കളിക്കുന്നത്. ബാറ്റിങ്ങിലെ പരാജയം ഫീല്‍ഡിലും പ്രതിഫലിക്കുന്നത് ക്യാപ്റ്റന്റെ സമ്മര്‍ദം ഇരട്ടിയാക്കുകയാണ്. അ...

ധോണിയുടെ പരുക്ക് വിനയാവുമോ ?

Image
പതിനൊന്നാം സീസണ്‍ ഐ പി എല്ലില്‍ തകര്‍പ്പന്‍ തുടക്കമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച അവര്‍ പഞ്ചാബിനെതിരെ നടന്ന അവസാന മത്സരത്തില്‍ പഞ്ചാബിനെതിരെ നാലു റണ്‍സിനാണ് പരാജയപ്പെട്ടത്. എന്നാല്‍ ടീം ക്യാമ്പിനെ വലക്കുന്നത് സൂപ്പര്‍ താരങ്ങള്‍ക്കേറ്റ പരുക്കുകളാണ്.ആദ്യ മത്സരത്തില്‍ പരുക്കേറ്റ കേദാര്‍ ജാദവ് ഐ പി എല്ലില്‍ നിന്ന് പുറത്തായി. രണ്ടാം മത്സരത്തിനിടെ പരുക്കേറ്റ സുരേഷ് റെയ്‌നക്ക് ആദ്യമായി ചെന്നൈ ജേഴ്‌സിയിലെ ഒരു മത്സരം നഷ്ടമാവുകയും ചെയ്തു. പഞ്ചാബിനെതിരെ ചെന്നൈ തോറ്റ മത്സരത്തില്‍ മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയ മഹേന്ദ്ര സിംഗ് ധോണിയുടെ പുറംവേദനയാണ് ഇപ്പോള്‍ ചെന്നൈയ്ക്ക് തിരിച്ചടിയാവുന്നത്. എന്നാല്‍ നാളെ രാജസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ നിര്‍ണ്ണായകതീരുമാനമെടുക്കാന്‍ ഒരുങ്ങുകയാണ് ചെന്നൈ. ധോണി മത്സരത്തിനിറങ്ങാന്‍ തയ്യാറാണെങ്കില്‍ നാളെ വിക്കറ്റ് കീപ്പറാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പകരം ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്‌സ് വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുക്കും. ധോണിയുടെ പുറംവേദന പരിഗണിച്ചിട്ടാണ് ഈ തീരുമാനം. അങ്ങനെ വന്നാല്‍...

പുതിയ വിവാദത്തിന് തിരി കൊളുത്തി പിഎസ്ജി കോച്ച്

Image
ഫ്രഞ്ച് ലീഗ് ചാംപ്യന്മാരായ പിഎസ്ജിയില്‍ നെയ്മര്‍ തൃപ്തനല്ലന്ന വാര്‍ത്തകള്‍ നേരത്തെ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ടീമിലെ സഹതാരം എഡിസണ്‍ കവാനിയുമായി സെറ്റ് പീസ് വിവാദവും അരങ്ങേറിയതോടെ ആരാധകരും ആശങ്കയിലായിരുന്നു. പിന്നീട്, താരം ബാഴ്‌സയിലേക്ക് തന്നെ മടങ്ങുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.പിന്നീട്, കഴിഞ്ഞ ഫെബ്രുവരിയില്‍ കാലിന് പരിക്കേറ്റ് താരം വിശ്രമത്തിലാണ്. കാല്‍പാദത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ ബ്രസീലില്‍ സ്വന്തം വീട്ടിലാണ് വിശ്രമിക്കുന്നത്. എന്നാല്‍, മൊണോക്കോയെ തോല്‍പ്പിച്ച് ലീഗ് ചാംപ്യന്‍മാരായതിന് ശേഷം നെയ്മര്‍ തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് പിഎസ്ജി പരിശീലകന്‍ ഉനയ് എംറി വ്യക്തമാക്കി. മത്സര ജയവുമായി ബന്ധപ്പെട്ട് തന്നോട് നെയ്മര്‍ ഒന്നും സംസാരിച്ചിട്ടില്ലെന്നാണ് എംറി വ്യക്തമാക്കിയത്. നെയ്മറുമായി താന്‍ അവസാനം ആശയവിനിമയം നടത്തിയത് രണ്ട് വാരം മുമ്പാണ്. ടീമിനൊപ്പം എന്ന് ചേരാന്‍ സാധിക്കുമെന്ന് അന്ന് ചോദിച്ചിരുന്നു. അതേസമയം, നെയ്മര്‍ ടീം വിടുമെന്ന വാര്‍ത്തകള്‍ വിശ്വസിക്കേണ്ടതില്ലെന്നും താരം ക്ലബ്ബില്‍ തന്നെ തുടരുമെന്നു...

തന്റെ മകന്റെ പേരില്‍ ഫുട്‌ബോള്‍ പ്രണയം ഒളിപ്പിച്ച് സി കെ വിനീത്

Image
ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സി.കെ വിനീത് എന്ന മലയാളി താരം. കാല്‍പ്പന്തിനേക്കാള്‍ മൂല്യമേറിയതൊന്നും ഉണ്ടെന്ന് വിശ്വസിക്കുന്നയാളല്ല വിനീത്. അതുകൊണ്ട് തനിക്ക് മകന്‍ ജനിച്ചപ്പോള്‍ അവന്‍ മതമില്ലാതെ വളരുമെന്ന് താരം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ മകന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് വിനീത്. ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട മകന്റെ പേരിലും ഫുട്‌ബോളിനോടുള്ള പ്രണയം ഒളിപ്പിച്ചിരിക്കുന്നത് വ്യക്തമാണ്.ഏഥന്‍ സ്റ്റീവ് എന്ന പേരാണ് മകന് വിനീത് നല്‍കിയിരിക്കുന്നത്. ഏഥന്‍ എന്ന വാക്കിന്റെ അര്‍ഥം കരുത്തന്‍ എന്നാണ്. തന്റെ ഇഷ്ടതാരമായ സ്റ്റീഫന്‍ ജെറാള്‍ഡിന്റെ പേരിനോട് സാമ്യമുളള പേരാണ് സ്റ്റീവ്. ജെറാള്‍ഡിനോടുളള ആരാധനകൊണ്ട് തന്നെയാണ് ഈ പേര് തെരഞ്ഞെടുത്തതെന്നാണ് വിനീത് പറയുന്നത്. കഴിഞ്ഞ ഫെബ്രുവരി 23ന് ആണ് വിനീതിന് ആണ്‍ കുഞ്ഞ് പിറന്നത്. കണ്ണൂര്‍ സ്വദേശിയായ ശരണ്യയാണ് വിനീതിന്റെ ഭാര്യ. തന്റെ മകനെ മതമില്ലാതെ വളര്‍ത്തുമെന്നുളള വിനിതീന്റെ തീരുമാനത്തെ ബ്ലാസ്റ്റേഴ്‌സ് ആരാധകരും കേരളക്കരയും കയ്യടിയോടെയാണ് സ്വീകരിച്ചത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ മകന്‍ അവന്റെ മതം തെരഞ്ഞെടുത്തോട്ടെയെന്നായിരുന്നു വിനീതിന്റ...

തന്റെ ഫിറ്റ്നസ്സിനു കാരണം ഈ സൂപ്പർ സ്റ്റാർ : ഗെയിൽ പറയുന്നു

Image
ഐപിഎല്‍ സീസണ്‍ പതിനൊന്നില്‍ രണ്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയ ക്രിസ് ഗെയ്‌ലിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗിന് പിന്നില്‍ ചിലരുടെ നിശബ്ദ സേവനവും ഉണ്ട്. താരലേലത്തില്‍ ഗെയ്‌ലിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ പല ടീമുകളും മടിച്ചപ്പോള്‍ പ്രീതി സിന്റയുടെ പഞ്ചാബ് അടിസ്ഥാന തുകയ്ക്ക് കരീബിയന്‍ താരത്തെ ടീമിലെത്തിക്കുകയായിരുന്നു. വ്യാഴാഴ്ച്ചത്തെ പ്രകടനത്തോടെ എഴുതിതള്ളിയവരെ കൊണ്ട് കൈയ്യടിപ്പിക്കാനും ഗെയ്‌ലിനായി. ഈ പ്രായത്തിലും ഇത്ര കരുത്തോടെ ഇരിക്കുവാന്‍ സാധിക്കുന്നതിന്റെ രഹസ്യം ഗെയ്ല്‍ വെളിപ്പെടുത്തി. താന്‍ എപ്പോഴും ഫിറ്റായിരിക്കാന്‍ കാരണം വീരേന്ദര്‍ സെവാഗിന്റെ ഉപദേശമാണെന്ന് അദേഹം പറയുന്നു. വീരു പരിചയപ്പെടുത്തിയ യോഗയാണ് എന്നെ സഹായിക്കുന്നത്. കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതുവഴി സാധിക്കുന്നു- ഗെയ്ല്‍ പറയുന്നു.ഹൈദരാബാദിനെതിരേ രണ്ടാം സെഞ്ചുറി നേടിയ ശേഷം തന്നെ വിട്ടുകളഞ്ഞ ടീമുകളെ പരോക്ഷമായി വിമര്‍ശിക്കാനും ഗെയ്ല്‍ മറന്നില്ല. കുറെയാളുകള്‍ എനിക്ക് വയസായെന്ന് വിചാരിക്കുന്നു. അവരോട് ഇനിയൊന്നും തെളിയിക്കാനില്ല. ഈ സെഞ്ചുറി ഞാന്‍ എന്റെ മകള്‍ക്ക് സമര്‍പ്പിക്കുന്നു. വെള്ളിയാഴ്ച്ച അവളുടെ രണ്ടാം ജന...

ഗെയിൽ കൊടുംകാറ്റിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ആദ്യ തോൽവി വഴങ്ങി ഹൈദരാബാദ്

Image
ഐപിഎല്ലില്‍ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ കുതിച്ചുകൊണ്ടിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വീഴ്ത്തി. സ്വന്തം തട്ടകത്തില്‍ 15 റണ്‍സിനാണ് അശ്വിന്റെയും കൂട്ടരുടെയും വിജയം. ബാറ്റുകൊണ്ട് ക്രിസ് ഗെയ്ല്‍ തൊടുത്ത കൊടുങ്കാറ്റാണ് ഹൈദരാബാദിന് ആദ്യ തോല്‍വി സമ്മാനിച്ചത്. 63 പന്തില്‍ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗെയ്ല്‍ തന്നെയാണ് കളിയിലെ താരം. സ്‌കോര്‍ പഞ്ചാബ് 193-3, ഹൈദരാബാദ് 178-4 വലിയ ലക്ഷ്യങ്ങളിലേക്ക് ബാറ്റുവീശുമ്പോള്‍ തുടക്കം നന്നാകണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഹൈദരാബാദിന് തുടക്കം പിഴച്ചു. ശിഖര്‍ ധവാന്‍ ഒരു പന്തുമാത്രം നേരിട്ട് പരിക്കുമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായത് സന്ദര്‍ശകരുടെ മുന്നോട്ടുള്ള പ്രയാണത്തെ പിന്നോട്ടടിച്ചു. മറ്റൊരു ഓപ്പണറായ വൃദ്ധിമാന്‍ സാഹയ്ക്കാകട്ടെ ഏഴു പന്തില്‍ വെറും ആറു റണ്‍സ് മാത്രം നേടാനായത്. യൂസഫ് പത്താന്‍ തുടക്കത്തില്‍ ചില മിന്നല്‍ ബൗണ്ടറികള്‍ നേടി പ്രതീക്ഷ പകര്‍ന്നെങ്കിലും മോഹിത് ശര്‍മയുടെ രണ്ടാം വിക്കറ്റായി മടങ്ങാനായിരുന്നു വിധി. 13 പന്തില്‍ 19 റണ്‍സായിരുന്നു ബറോഡ താരത്തിന്റെ സമ്പാദ്യം. രണ്ടിന് 37 റണ്‍സെന്ന നിലയിലാണ് കെയ്ന്‍ വില്യംസണും മനീ...

ഏറ്റവും മികച്ച ബോളിംഗ് ടീമിനെ വെളിപ്പെടുത്തി ജെയിംസ് ഫോക്ക്നർ

Image
പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ബോളിംഗ് നിര സൺ റൈസേഴ്സ് ഹൈദരാബാദിന്റേതാണെന്ന് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ജെയിംസ് ഫോക്ക്നർ. ബോളർമാരുടെ മികവാണ് ഈ സീസൺ ഐപിഎല്ലിലെ അവരുടെ മുന്നേറ്റത്തിന് കാരണമെന്നും, ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിലും അവർ അപരാജിതരായി തുടരുന്നതിന് മറ്റ് കാരണങ്ങൾ തിരക്കി പോകേണ്ടതില്ലെന്നും ഫോക്നർ കൂട്ടിച്ചേർത്തു‌.“ഭുവനേശ്വർ കുമാർ, ഷക്കീബ് അൽഹസൻ, സിദ്ധാർത്ഥ് കൗൾ, സന്ദീപ് ശർമ, റാഷിദ് ഖാൻ എന്നിവരടങ്ങിയ ബോളിംഗ് നിരയെ അസാമാന്യം എന്നേ വിളിക്കാൻ കഴിയൂ. കഴിഞ്ഞ കുറച്ച് ഐപിഎല്ലുകളിലായി ഭുവി മാരക ഫോമിലാണ് പന്തെറിയുന്നത്. പിന്നെ റാഷിദ് ഖാന്റെ കാര്യം, ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച ടി20 സ്പിന്നർ അദ്ദേഹമാണ്. ഇത്തവണ റാഷിദ് അധികം വിക്കറ്റുകൾ നേടിയില്ലെങ്കിൽപ്പോലും റൺ വിട്ട് കൊടുക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന പിശുക്ക് എതിരാളികളെ വൻ സമ്മർദ്ദത്തിലാക്കുന്നു. സ്ഥിരതായർന്ന പ്രകടനം നടത്തുന്ന സൺ റൈസേഴ്സ് ബോളർമാരുടെ പ്രകടനം പ്രശംസയർഹിക്കുന്നതാണ്‌‌. അത് കൊണ്ട് തന്നെ എന്റെ അഭിപ്രായത്തിൽ ഈ വർഷത്തെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബോളിംഗ് നിര (ഒന്നാം നമ്പർ ബോളിംഗ് നിര) സൺ റൈസേഴ്സിന...

ധോണി യുഗത്തിന് അന്ത്യമോ ? കോഹ്ലിയുടെ മറുപടി

Image
ധോണി യുഗത്തിന് ശേഷം ഇന്ത്യന്‍ നായകസ്ഥാനം ഏറ്റെടുത്ത വിരാട് കോഹ്ലി മികച്ച രീതിയില്‍ ഇന്ത്യയെ നയിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുവെങ്കിലും മഹേന്ദ്ര സിംഗ് ധോണി ഇന്നും ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ സ്ഥിരസാന്നിധ്യമാണ്. വിക്കറ്റ് കീപ്പിംഗില്‍ നടത്തുന്ന മികവ് തന്നെയാണ് ധോണിയെ ഇതിന് സഹായിക്കുന്നത്.എന്നാല്‍ അടുത്തിടെ നടന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20യില്‍ ദിനേഷ് കാര്‍ത്തിക്ക് നടത്തിയ മിന്നും പ്രകടനം ധോണിയുടെ സ്ഥാനം തെറിക്കാനായതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. നിരവധി മാധ്യമങ്ങളും ക്രിക്കറ്റ് വിദഗ്ദരും ധോണിയുടെ വിരമിക്കല്‍ അടുത്തുവെന്ന് അഭിപ്രായപ്പെടുന്നുമുണ്ട്. ഇതിനോട് പ്രതികരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ‘ പുറമേയുള്ള ആളുകള്‍ പറയുന്നതു പോലെ പറയുകയും ചിന്തിക്കുന്നതു പോലെ നമ്മള്‍ ചിന്തിക്കുകയും ചെയ്താല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ പ്രശ്‌നങ്ങളുണ്ടാക്കും, ടീമിനകത്ത് നിന്നല്ല, പുറമേ നിന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു’. നേരത്തെ ധോണി 2019 ലോകകപ്പ് വരെ കളിക്കുമെന്ന് പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പടെ...

ഗെയിലാട്ടമൊന്നും അങ്ങനെ പൊയി പോവൂല...ഹൈദരാബാദിനെ അടിച്ചൊതുക്കി ഗെയിലിന്റെ ഒരു കിടിലൻ സെഞ്ച്വറി

Image
മൊഹാലിയില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ഗെയില്‍ താണ്ഡവം. തുടക്കം മെല്ലെയയാിരുന്നുവെങ്കിലും പിന്നീട് തകര്‍ത്തടിച്ച ഗെയിലിന്റെ മികവില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനാരംഭിച്ച പഞ്ചാബ് തങ്ങളുടെ 20 ഓവറില്‍ 193/3 എന്ന സ്കോര്‍ നേടുകയായിരുന്നു. 104* റണ്‍സ് നേടിയ ഗെയിലിനൊപ്പം 31 റണ്‍സുമായി കരുണ്‍ നായരും പഞ്ചാബ് നിരയില്‍ തിളങ്ങി. മെല്ലെ തുടങ്ങിയ പഞ്ചാബ് 7.5 ഓവറില്‍ 53 റണ്‍സ് എന്ന സ്കോറില്‍ നില്‍ക്കെയാണ് ലോകേഷ് രാഹുലിനെ നഷ്ടമായത്. പതിവിനു വിപരീതമായി വേഗതയേറിയ ഇന്നിംഗ്സ് കാഴ്ചവയ്ക്കാന്‍ രാഹുല്‍ ബുദ്ധിമുട്ടുകയായിരുന്നു. 9 പന്തില്‍ 18 റണ്‍സ് നേടി മയാംഗ് അഗര്‍വാലും 21 പന്തില്‍ 31 റണ്‍സ് നേടി കരുണ്‍ നായരും ഗെയിലിനു മികച്ച പിന്തുണ നല്‍കിയെങ്കിലും ഗെയിലിന്റെ വണ്‍മാന്‍ ഷോയാണ് മൊഹാലിയില്‍ അരങ്ങേറിയത്.58 പന്തില്‍ നിന്ന് 100 റണ്‍സ് തികച്ച ഗെയില്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 104 റണ്‍സുമായി പുറത്താകാതെ നിന്നു.

വെടിക്കെട്ട് പൊട്ടിച് ഗെയിൽ :ഐപിഎല്ലില്‍ രണ്ടാം ഫിഫ്റ്റി

Image
പതിനൊന്നാം ഐപിഎല്‍ എഡിഷനിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ ശതകം തികച്ചു. 39 ബോളില്‍ നിന്ന് അഞ്ച് സിക്‌സറും ഒരു ബൗണ്ടറിയും നേടിയാണ് സൂപ്പര്‍ താരം ഈ സീസണിലെ രണ്ടാം ഹാഫ് സെഞ്ച്വറി സ്വന്തമാക്കിയത്. ഫോം നഷ്ടപ്പെട്ടു എന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ ഗെയില്‍ ആദ്യ മത്സരത്തില്‍ ചെന്നൈയ്ക്കെതിരെയും രണ്ടാം മത്സരത്തില്‍ ഹൈദരാബാദിനെതിരെയും അര്‍ധ സെഞ്ച്വറി നേടി തന്റെ ബാറ്റില്‍ ഇനിയും വെടിമരുന്നുണ്ടെന്ന് താരം ഇതോടെ തെളിയിച്ചു. ചെന്നൈയ്‌ക്കെതിരേ 22 പന്തില്‍ നിന്നാണ് ഗെയില്‍ അര്‍ധ സെഞ്ചുറി തികച്ചത്. 33 പന്തില്‍ ഏഴ് ബൗണ്ടറിയും നാല് സിക്സുമടക്കം 63 റണ്‍സായിരുന്നു കൂറ്റനടിക്കാരന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഗെയ്ല്‍ താണ്ഡവത്തില്‍ 197 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. ഐപിഎല്ലിലെ ആദ്യ ഘട്ട താരലേലത്തില്‍ ആരും ഗെയിലിനെ സ്വന്തമാക്കാന്‍ മുന്നോട്ട് വന്നിരുന്നില്ല. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിന് ഇങ്ങനെയൊരു ഗതിയുണ്ടാകുമെന്ന് ക്രിക്കറ്റ് ലോകം സ്വപ്നത്തില്‍ പ്രതീക്ഷിച്...

വിജയം തുടരാൻ ഹൈദരാബാദും വെടിക്കെട്ട് നടത്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു പഞ്ചാബും

Image
ഐപിഎലില്‍ ഇതുവരെ കണ്ട് വന്ന കീഴ്‍വഴക്കം മാറ്റി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ഇന്ന് ഹൈദ്രാബാദിനെതിരെയുള്ള മത്സരത്തില്‍ പഞ്ചാബ് നായകന്‍ അശ്വിന്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഹൈദ്രാബാദിനെ നേരിടാനിറങ്ങുന്നത്. അതേ സമയം കഴിഞ്ഞ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ബില്ലി സ്റ്റാന്‍ലേക്കിനെ പുറത്തിരുത്തിയാണ് ഹൈദ്രാബാദ് മത്സരത്തിനിറങ്ങുന്നത്. സ്റ്റാന്‍ലേക്കിനു പകരം ക്രിസ് ജോര്‍ദാന്‍ ഇന്നത്തെ മത്സരത്തിനിറങ്ങും. പഞ്ചാബ്: ലോകേഷ് രാഹുല്‍, മയാംഗ് അഗര്‍വാല്‍, ക്രിസ് ഗെയില്‍, കരുണ്‍ നായര്‍, ആരോണ്‍ ഫിഞ്ച്, യുവരാജ് സിംഗ്, രവിചന്ദ്രന്‍ അശ്വിന്‍, ആന്‍ഡ്രൂ ടൈ, മോഹിത് ശര്‍മ്മ, ബരീന്ദര്‍ സ്രാന്‍, മുജീബ് ഉര്‍ റഹ്മാന്‍ ഹൈദ്രാബാദ്: ശിഖര്‍ ധവാന്‍, കെയിന്‍ വില്യംസണ്‍, മനീഷ് പാണ്ഡേ, ദീപക് ഹൂഡ, യൂസഫ് പത്താന്‍, ഷാകിബ് അല്‍ ഹസന്‍, വൃദ്ധിമന്‍ സാഹ, റഷീദ് ഖാന്‍, ക്രിസ് ജോര്‍ദാന്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഭുവനേശ്വര്‍ കുമാര്‍.

ബ്ലാസ്റ്റേഴ്‌സിനോട് ആത്മാര്‍ത്ഥത കാണിച്ച് സൂപ്പര്‍താരം

Image
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കോടികള്‍ ചെലവാക്കിയാണ് മറ്റ് ടീമുകള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ വമ്പന്‍മാരുടെ കോടികളൊന്നും തനിക്ക് വേണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍താരം ലാല്‍റുവത്താര. കഴിഞ്ഞ സീസണില്‍ ടീമിനോട് പൂര്‍ണമായും നന്ദി കാണിച്ച അപൂര്‍വം താരങ്ങളില്‍ ഒരാളാണ് ലാല്‍റുവത്താര. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനോട് തന്റെ ആത്മാര്‍ത്ഥത ഒരിക്കല്‍ കൂടി തെളിയിച്ചിരുകയാണ് ഈ സൂപ്പര്‍ താരം.മുംബൈ എഫ്.സിയില്‍ നിന്നും ജംഷഡ്പൂര്‍ എഫ്.സിയില്‍ നിന്നും വലിയ ഓഫറുകള്‍ തള്ളി ഈ സീസണിലും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നില്‍ക്കാനാണ് റുവത്താരയുടെ തീരുമാനം. മിസോറാമില്‍ നിന്നും മഞ്ഞപ്പടയിലെത്തിയ താരം തന്റെ കഴിവിന്റെ പരമാവധി കളിക്കളത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനായി സമര്‍പ്പിക്കുമെന്ന് വെളിപ്പെടുത്തി. ഇതിലൊരു ക്ലബ്ബ് മൂന്ന് വര്‍ഷത്തേക്ക് മൂന്നുകോടി രൂപയാണ് റുവത്താരയ്ക്ക് വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡോമ്യാന്‍മാര്‍ അതിര്‍ത്തിയിലുള്ള ചംഫായി ജില്ലയില്‍ നിന്ന് വരുന്ന റുവത്താര 25 ലക്ഷം രൂപയ്ക്കാണ് അവസാന സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2021 സീസണ്‍ വരെ ലാല്‍റുവത്താറയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ...

അർജന്റീനയെ ഇഷ്ടമാണോ ? ക്രിസ്ത്യാനോ റൊണാൾഡോ വ്യക്തമാക്കുന്നു..

Image
പോര്‍ച്ചുഗീസും അര്‍ജന്റീനയും ആരാധകര്‍ക്ക് ആവേശമാണ്. ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഈ ടീമുകളിലായതിനാലാകാം ആരാധകര്‍ ഈ ടീമുകളെയും ഇത്രയും ഇഷ്ടപ്പെടുന്നത്. എന്നാല്‍ പോര്‍ച്ചുഗീസ് താരം റൊണാള്‍ഡോയ്ക്ക് അര്‍ജന്റീന ഇഷ്ടമാണോ. ലോകകപ്പ് അടുത്ത നില്‍ക്കുന്ന ഈ സമയമാണ് ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ ഉചിതം. തന്റെ മുഖ്യ എതിരാളിയായ ലയണല്‍ മെസിയുടെ അര്‍ജന്റീനയോട് എന്തെങ്കിലും താല്‍പര്യമുണ്ടാകുമോ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റൊണാള്‍ഡോ. അര്‍ജന്റീന തനിക്ക് ഇഷ്ടമാണെന്നാണ് ഇന്റസ്റ്റാഗ്രാം വീഡിയോയിലൂടെ താരം പറഞ്ഞത്. കൂട്ടുകാരിയും തന്റെ ഇളയ കുഞ്ഞിന്റെ അമ്മയുമായ ജോര്‍ജിന റോഡ്രിഗ്വസിനും മകനുമൊപ്പമുള്ള വീഡിയോയിലാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. പലര്‍ക്കും അറിയില്ല ജോര്‍ജീന അര്‍ജന്റീനക്കാരിയാണെന്ന്. അവള്‍ പകുതി അര്‍ജന്റൈനും പകുതി സ്പാനിഷുമാണ്. അതുകൊണ്ട് എനിക്ക് അര്‍ജന്റീനയെ ഇഷ്ടമാണ്, റൊണാള്‍ഡോ വീഡിയോയില്‍ പറയുന്നു. പലരും വിചാരിച്ചിരിക്കുന്നത് എനിക്ക് അര്‍ജന്റീനയെ ഇഷ്ടമല്ലെന്നാണ്, എന്നാല്‍ എനിക്ക് അര്‍ജന്റീനയെ ഒരുപാടിഷ്ടമാണെന്നും റൊണാള്‍ഡോ വ്യക്തമാക്കി.മാധ്യമങ്ങളോട് അധികം സംസാരിക്കാറില്ലാത്ത...