രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് 64 റണ്‍സിന്റെ ജയം. 205 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് തുടക്കം മുതലേ പിഴച്ചു.രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ അല്പമെങ്കിലും പൊരുതി നിന്നത് ബെന്‍ സ്റ്റോക്‌സ് മാത്രമാണ്. 45 റണ്‍സെടുത്ത സ്‌റ്റോക്‌സാണ് അവരുടെ ടോപ് സ്‌കോറര്‍. രാജസ്ഥാന്റെ ഇന്നിംഗ്‌സ് 140ല്‍ അവസാനിക്കുകയായിരുന്നു.ചെന്നൈയ്ക്കായി ദീപക് ചാഹര്‍,ശാര്‍ദൂല്‍, ബ്രാവോ,കര്ണ്‍ ശര്‍മ എന്നിവര്‍ രണ്ടും വാട്‌സണ്‍,ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റുമാണ് വീഴ്ത്തിയത്.തുടക്കം മുതല്‍ കത്തിക്കയറിയ ഓസിസ് താരം വാട്‌സന്റെ സെഞ്ച്വറി മികവിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.106 റണ്‍സെടുത്ത് നില്‍ക്കെ അവസാന ഓവറില്‍ ബെന്‍ ലാഫിന്റെ ബോളില്‍ ബട്‌ലര്‍ക്ക് ക്യാച് നല്‍കി വാട്‌സണ്‍ പുറത്താവുകയായിരുന്നു.

51 ബോളുകളില്‍ നിന്നാണ് വാട്‌സണിന്റെ സെഞ്ച്വറി. തുടക്കം മുതലെ പ്രഹരം തുടങ്ങിയ താരം രാജസ്ഥാന്‍ ബോളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കുകയായിരുന്നു.9 ഫോറും 6 സിക്‌സുംമുള്‍പ്പടെയാണ് വാട്‌സണ്‍ന്റെ സെഞ്ച്വറി. വാട്‌സണെ കൂടാതെ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തിയ റെയ്‌നയും വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു. എന്നാല്‍ അര്‍ദ്ധ സെഞ്ച്വറിക്ക് 4 റണ്‍സകലെ ശ്രേയസ്സിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു റെയ്‌ന. 29 ബോളിലാണ് റെയ്‌ന 46 റണ്‍സെടുത്തത്. റെയ്‌നയെ കൂടാതെ 12 റണ്‍സെടുത്ത റായിഡുവിന്റെയും 5 റണ്‍സെടുത്ത ധോണിയുടേയും 3 റണ്‍സെടുത്ത ബില്ലിംഗ്‌സണിന്റെയും വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്.

Comments

Popular posts from this blog

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു