ടോണി ക്രൂസ്
ജർമനിയുടെ ദേശിയ സീനിയർ ഫുട്ബോൾ ടീമിന്റെ മധ്യനിരക്കാരനായി 28 വയസ്സുകാരനായ ആറടി ഉയരമുള്ള ഇദ്ദേഹം 1990 ജനുവരി നാലിന് കിഴക്കൻ ജർമനിയിലെ ഗ്രീഫ് സ്വോൾ ഡി ലാ ണ് ജനിച്ചത്. നിലവിൽ റയൽ മാഡ്രിഡിന്റെ എട്ടാം നമ്പർ ജഴ്സിയിൽ കളിക്കുന്ന താരം തന്റെ ഏഴാം വയസ്സിൽ ഗ്രീഫ് സ്വാൾഡർ എസ്. വി. എന്ന പ്രൊഫഷണൽ ജർമൻ ക്ലബിലൂടെയാണ് ഫുട്ബോൾ രംഗത്തേക്ക് എത്തുന്നത്. 2002 വരെ ഇതേ ക്ലബിൽ തുടർന്ന ക്രൂസ് പിന്നീട് ഹൻസാറോൻസ്റ്റോക്ക് എന്ന മറ്റൊരു ജർമൻ ക്ലബ്ബിലേക്ക് ചേക്കേറി. നാലു വർഷം ഹൻസക്ക് വേണ്ടി കളിച്ചതിന് ശേഷം 2006ൽ ബയേൺ മ്യൂണിക്കിന്റെ യൂത്ത് ടീമിലെത്തി. 2007 ൽ ബയേണിന്റെ സീനിയർ ബി ടീമിൽ ഇടം നേടിയതോടുകൂടിയാണ് ഫുട്ബോളിൽ ക്രൂസിന്റെ സീനിയർ കരിയർ ആരംഭിക്കുന്നത് . ബയേണിന്റെ ബീ ടീമിന് വേണ്ടി 13 മത്സരങ്ങൾ കളിക്കുകയും 4 ഗോളുകൾ നേടുകയും ചെയ്തു ഇദ്ദേഹം.
2008 മുതൽ 2014 വരെ ബയേണിന്റെ സീനിയർ എ ടീമിൽ ഇടം നേടിയ ഇദ്ദേഹം ഈ കാലയളവിൽ ടീമിന് വേണ്ടി കളിച്ചത് 130 മത്സരങ്ങളും നേടിയത് 13 ഗോളുകളും ആണ്. ഇതിനിടയിൽ ബയർ ലെവർക്കുസന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ച താരം 43 മത്സരങ്ങൾ ലെവർക്കുസന് വേണ്ടി കളിക്കുകയും 10 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. നിലവിലെ ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് വരുന്നത് 2014ൽ ആണ്. ഇതു വരെ അദ്ദേഹം റയലിന് വേണ്ടി 120 മത്സരങ്ങൾ കളിക്കുകയും 10 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. 2005 മുതൽ ജർമനിയുടെ ദേശിയ അണ്ടർ 17, 19, 21 ടീമുകൾക്ക് വേണ്ടി കളിച്ചത് 49 മത്സരങ്ങളും നേടിയത് 22 ഗോളുകളുമാണ്. 2010 മുതൽ ജർമനിയുടെ ദേശിയ സീനിയർ ഫുട്ബോൾ ടീം അംഗമാണ്. ഇതു വരെ ദേശിയ ടീമിന് വേണ്ടി 82 മത്സരങ്ങൾ കളിക്കുകയും 12 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട് ടോണി ക്രൂസ്. 2014ൽ ഫിഫ ലോകകപ്പ് കീരീടം നേടിയ ടീം അംഗമാണ് ഇദ്ദേഹം.
Comments
Post a Comment