ഐ പി എല്ലിൽ ആരും വിളിക്കാത്തത് തന്നെ അമ്പരപ്പിച്ചതെന്ന് ഇന്ത്യൻ പേസ് ബൗളർ
പതിനൊന്നാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണിന്. ഐ പി എല്ലില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ ലെസ്റ്ററിന് വേണ്ടി കൗണ്ടി കളിക്കാനെത്തിയിരിക്കുകയാണ് ആരോണ്‍. അതിനിടെ ഐ പി എല്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും കൗണ്ടിയായിരുന്നു തന്റെ സ്വപനമെന്നും ആരോണ്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഐ പി എല്‍ താരലേലത്തില്‍ ഏതെങ്കിലും ടീമുകള്‍ തന്നെ സ്വന്തമാക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ആരും വിളിച്ചെടുക്കാത്തത് തന്നെ ഞെട്ടിച്ചുവെന്നും വ്യക്തമാക്കുകയാണ് ആരോണ്‍.
ഒരു അഭിമുഖത്തിലാണ് ആരോണ്‍ ഇക്കാര്യം പറഞ്ഞു. ‘ കഴിഞ്ഞ വര്‍ഷം ഐ പി എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി നല്ല രീതിയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നു, ഇത്തവണ ലേലത്തിന് മുമ്പ് ഏത് ടീമാണ് സ്വന്തമാക്കുകയെന്ന് ആലോചിച്ചാണ് ഇരുന്നത്, എന്നാല്‍ ആരും ടീമിലെടുക്കാത്തത് എന്നെ ഞെട്ടിച്ചു, കുറച്ചു കൂടി നല്ല രീതിയില്‍ പരിശീലനം നടത്തണമെന്നും, കൗണ്ടി കളിക്കണമെന്നും തീരുമാനിച്ചു, ഇപ്പോഴും എന്റെ കഴിവിന്റെ നൂറു ശതമാനവും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല, ഇനി അതിന് ശ്രമിക്കണം’ – ആരോണ്‍ വ്യക്തമാക്കി.ഇതുവരെ ഐ പി എല്ലില്‍ 42 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരം 38 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി 9 വീതം ടെസ്റ്റ് മത്സരങ്ങളും ഏകദിനങ്ങളും 28കാരനായ ആരോണ്‍ കളിച്ചിട്ടുണ്ട്. 2015ലാണ് താരം അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്.

Comments
Post a Comment