പുതിയ വിവാദത്തിന് തിരി കൊളുത്തി പിഎസ്ജി കോച്ച്

ഫ്രഞ്ച് ലീഗ് ചാംപ്യന്മാരായ പിഎസ്ജിയില്‍ നെയ്മര്‍ തൃപ്തനല്ലന്ന വാര്‍ത്തകള്‍ നേരത്തെ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ടീമിലെ സഹതാരം എഡിസണ്‍ കവാനിയുമായി സെറ്റ് പീസ് വിവാദവും അരങ്ങേറിയതോടെ ആരാധകരും ആശങ്കയിലായിരുന്നു. പിന്നീട്, താരം ബാഴ്‌സയിലേക്ക് തന്നെ മടങ്ങുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.പിന്നീട്, കഴിഞ്ഞ ഫെബ്രുവരിയില്‍ കാലിന് പരിക്കേറ്റ് താരം വിശ്രമത്തിലാണ്. കാല്‍പാദത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ ബ്രസീലില്‍ സ്വന്തം വീട്ടിലാണ് വിശ്രമിക്കുന്നത്. എന്നാല്‍, മൊണോക്കോയെ തോല്‍പ്പിച്ച് ലീഗ് ചാംപ്യന്‍മാരായതിന് ശേഷം നെയ്മര്‍ തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് പിഎസ്ജി പരിശീലകന്‍ ഉനയ് എംറി വ്യക്തമാക്കി.

മത്സര ജയവുമായി ബന്ധപ്പെട്ട് തന്നോട് നെയ്മര്‍ ഒന്നും സംസാരിച്ചിട്ടില്ലെന്നാണ് എംറി വ്യക്തമാക്കിയത്. നെയ്മറുമായി താന്‍ അവസാനം ആശയവിനിമയം നടത്തിയത് രണ്ട് വാരം മുമ്പാണ്. ടീമിനൊപ്പം എന്ന് ചേരാന്‍ സാധിക്കുമെന്ന് അന്ന് ചോദിച്ചിരുന്നു. അതേസമയം, നെയ്മര്‍ ടീം വിടുമെന്ന വാര്‍ത്തകള്‍ വിശ്വസിക്കേണ്ടതില്ലെന്നും താരം ക്ലബ്ബില്‍ തന്നെ തുടരുമെന്നും എംറി വ്യക്തമാക്കി.പിഎസ്ജി ചാംപ്യമാരായ മത്സരം പോക്കര്‍ കളിച്ചു കാണുന്ന ഫോട്ടോ നെയ്മര്‍ സോഷ്യല്‍ മീഡിയിയല്‍ പങ്കുവെച്ചത് ഫ്രാന്‍സില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. റയല്‍ മാഡ്രിഡ് അടക്കമുള്ള സൂപ്പര്‍ ക്ലബ്ബുകള്‍ നെയ്മറിന് പിന്നാലെയുള്ളത് പിഎസ്ജി ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു