‘ഐപിഎല്‍ താരങ്ങള്‍ക്ക് ഒരുകളിയില്‍ ആറര കോടി വീതം പ്രതിഫലം ലഭിക്കും’?

കോടികള്‍ വാരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ സമീപഭാവിയില്‍ തന്നെ മറ്റൊരു തലത്തിലേക്ക് മാറുമെന്ന ഐപിഎല്ലിന് പിന്നിലെ ബുദ്ധികേന്ദ്രമായ ലളിത് മോഡി. ഒരു മല്‍സരത്തിന് തന്നെ താരങ്ങള്‍ പത്തുലക്ഷം ഡോളര്‍ വരെ (ഏകദേശം ആറര കോടിരൂപ) പ്രതിഫലം പറ്റുന്നത് കാണാനാകുമെന്ന് ലളിത് മോഡി പ്രവചിക്കുന്നു.ലോകത്തെ ഏറ്റവും സ്വാധീനമുള്ള കായിക പരിപാടിയായി ഐപിഎല്‍ മാറി. ആഭ്യന്തര ലീഗുകള്‍ ശക്തമാകുന്നതോടെ രാജ്യാന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ വരുംകാലത്ത് അപ്രസക്തമാകുമെന്നും മോദി പറഞ്ഞു. ബ്രിട്ടനിലെ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് മോഡി ഇക്കാര്യം പറയുന്നത്.

കായിക തല്‍പരരായ ജനങ്ങളും ബിസിനസുകാരുമടങ്ങിയ ഇന്ത്യയിലെ സാഹചര്യമാണ് ഐപിഎല്ലിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. ലോകത്ത് മറ്റെവിടെയായിരുന്നാലും ഇത്ര പ്രചാരം കിട്ടില്ല. ലേലത്തിന് പണം ചെലവഴിക്കുന്നതിലെ നിബന്ധനകള്‍ ഒഴിവാക്കിയാല്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരങ്ങള്‍ക്കു തുല്യമായ പ്രതിഫലം ഐപിഎല്ലിലൂടെയും ലഭിക്കുമെന്ന് മോഡി പറഞ്ഞു.നിലവില്‍ ഐപിഎല്‍ സംപ്രേഷണാവകാശം പതിനാറായിരം കോടിയിലേറെയാണ്. 17 കോടി രൂപ വിലയുളള വിരാട് കോഹ്ലിയാണ് ഐപിഎല്ലിലെ വിലയേറിയ താരം.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു