ധോണി യുഗത്തിന് അന്ത്യമോ ? കോഹ്ലിയുടെ മറുപടി

ധോണി യുഗത്തിന് ശേഷം ഇന്ത്യന്‍ നായകസ്ഥാനം ഏറ്റെടുത്ത വിരാട് കോഹ്ലി മികച്ച രീതിയില്‍ ഇന്ത്യയെ നയിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുവെങ്കിലും മഹേന്ദ്ര സിംഗ് ധോണി ഇന്നും ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ സ്ഥിരസാന്നിധ്യമാണ്. വിക്കറ്റ് കീപ്പിംഗില്‍ നടത്തുന്ന മികവ് തന്നെയാണ് ധോണിയെ ഇതിന് സഹായിക്കുന്നത്.എന്നാല്‍ അടുത്തിടെ നടന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20യില്‍ ദിനേഷ് കാര്‍ത്തിക്ക് നടത്തിയ മിന്നും പ്രകടനം ധോണിയുടെ സ്ഥാനം തെറിക്കാനായതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. നിരവധി മാധ്യമങ്ങളും ക്രിക്കറ്റ് വിദഗ്ദരും ധോണിയുടെ വിരമിക്കല്‍ അടുത്തുവെന്ന് അഭിപ്രായപ്പെടുന്നുമുണ്ട്. ഇതിനോട് പ്രതികരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ‘ പുറമേയുള്ള ആളുകള്‍ പറയുന്നതു പോലെ പറയുകയും ചിന്തിക്കുന്നതു പോലെ നമ്മള്‍ ചിന്തിക്കുകയും ചെയ്താല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ പ്രശ്‌നങ്ങളുണ്ടാക്കും, ടീമിനകത്ത് നിന്നല്ല, പുറമേ നിന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു’.

നേരത്തെ ധോണി 2019 ലോകകപ്പ് വരെ കളിക്കുമെന്ന് പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് കൂട്ടി വായിക്കാവുന്നതാണ് കോഹ്ലിയുടെ അഭിപ്രായം. ഒരു ടീം മികച്ച രീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ആളുകള്‍ക്ക് നെഗറ്റീവായ കാര്യങ്ങള്‍ക്ക് പിറകെയാണ് പോവുന്നതെന്നും കോഹ്ലി വിമര്‍ശിച്ചു.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു