കൗണ്ടിയിലേക്ക് പോവാനുള്ള കാരണം വെളിപ്പെടുത്തി കോഹ്ലി

ഐപിഎല്ലിന് ശേഷം കൗണ്ടിയില്‍ ബാറ്റേന്താന്‍ വിരാട് കോഹ്ലി ഇംഗ്ലണ്ടിലേക്ക് വിമാനം കയറും എന്ന വാര്‍ത്തയ്ക്ക സ്ഥിരീകരണം. വിരാട് കോഹ്ലി തന്നെയാണ് കൗണ്ടി ക്രിക്കറ്റിന്റെ ഭാഗമാകാന്‍ താനും ഒരുങ്ങുന്നതായി വ്യക്തമാകക്ിയത്. കൗണ്ടി ക്രിക്കറ്റ് തന്റെ ബാറ്റിംഗ് മികവ് മെച്ചപ്പെടുത്തുമെന്ന് വിരാട് കോഹ്ലി പറയുന്നു . കൗണ്ടി ക്ലബായ സറേയക്ക വേണ്ടിയാണ് കോഹ്ലി കൗണ്ടി ക്രിക്കറ്റ് കളിക്കുക. കഴിഞ്ഞ മാസം കൗണ്ടി ക്രിക്കറ്റ് കളിക്കാനുള്ള അനുവാദം ബിസിസിഐ നല്‍കിയിരുന്നു . കൗണ്ടി ക്രിക്കറ്റ് ഇംഗ്ലണ്ടിനെ സാഹചര്യങ്ങളെ മനസിലാക്കാന്‍ സഹായിക്കുമെന്നും അത് വഴി ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനം നടത്താനാവുമെന്നും കോഹ്ലി പറഞ്ഞു.

ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിന് മുന്നോടിയായിട്ടാണ് വിരാട് കോഹ്ലി കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്. ഇംഗ്ലണ്ടില്‍ മോശം റെക്കോര്‍ഡാണ് വിരാട് കോഹ്ലിക്ക് ഉള്ളത് . അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 13.40 ശരാശരിയില്‍ 134 റണ്‍സ് മാത്രമാണ് കോഹ്ലിയുടെ സമ്പാദ്യം.കോഹ്ലിയെ കൂടാതെ ഓസീസ് ടീമില്‍ നിന്ന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കൗണ്ടി ക്രിക്കറ്റിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു