അപൂര്‍വ നേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍
ഐ പി എല്ലിലെ പേരുകേട്ട ബോളര്‍മാര്‍ മാറി നില്‍ക്കും ഈ കര്‍ണാടക താരത്തിന് മുന്നില്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ഓള്‍റൗണ്ടര്‍ ശ്രേയസ് ഗോപാല്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു. എങ്ങനെയെന്നോ ? ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ള ബോളര്‍ എന്ന നേട്ടമാണ് ശ്രേയസ്സ് സ്വന്തമാക്കിയത്. 5.77 ആണ് ഇതുവരെ ശ്രേയസിന്റെ ഇക്കോണമി റേറ്റ്. ശ്രേയസ്സിന്റെ മികവ് മനസ്സിലാകണമെങ്കില്‍ മറ്റ് ബോളര്‍മാരുടെ പ്രകടനത്തിലൂടെ കണ്ണോടിച്ചാല്‍ മതി. ഷെയ്ന്‍ വോണും മുത്തയ്യ മുരളീധരനും അനില്‍ കുംബ്ലെയും സ്‌റ്റെയിനും തുടങ്ങി ബോളിംഗിലെ പല ഇതിഹാസങ്ങളും സ്വന്തമാക്കാത്ത നേട്ടമാണ് ശ്രേയസ് സ്വന്തമാക്കിയിരിക്കുന്നത്. പത്ത് ഓവറുകള്‍ക്ക് മുകളില്‍ പന്തെറിഞ്ഞ ഒരു താരത്തിനും ഇതുവരെ ആറു റണ്‍സില്‍ താഴെ ഇക്കോണമി ഇല്ലെന്നിടത്താണ് ശ്രേയസ്സിന്റെ പ്രകടനം വ്യത്യസ്തമാകുന്നത്.
അഞ്ചു മത്സരങ്ങളില്‍ നിന്നായി 18 ഓവറില്‍ ് വെറും 103 റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍ വഴങ്ങിയത്. ചെന്നൈയ്‌ക്കെതിരേ മത്സരത്തില്‍ 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളും വീഴ്ത്തി. സുരേഷ് റെയ്‌ന, എം.എസ്. ധോണി, സാം ബില്ലിംഗ്‌സ് എന്നിവരാണ് ശ്രേയസ്സിനു മുന്നില്‍ കീഴടങ്ങിയത്.

Comments
Post a Comment