വാട്സന്റെ മിന്നൽ സെഞ്ചുറിയിൽ ചെന്നൈക്ക് കൂറ്റൻ സ്കോർ

രാജസ്ഥാനെതിരായ മത്സരത്തില്‍ ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് ചെന്നൈ അടിച്ചുകൂട്ടിയത്. ടോസ് ലഭിച്ച് ചെന്നൈയെ ബാറ്റിംഗിനയച്ച രഹാനെയുടെ തീരുമാനം മണ്ടത്തരമായി എന്ന് തെളിയുന്ന കാഴ്ചയാണ് പൂനെയില്‍ കണ്ടത്. തുടക്കം മുതല്‍ കത്തിക്കയറിയ ഓസിസ് താരം വാട്‌സന്റെ സെഞ്ച്വറി മികവിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.106 റണ്‍സെടുത്ത് നില്‍ക്കെ അവസാന ഓവറില്‍ ബെന്‍ ലാഫിന്റെ ബോളില്‍ ബട്‌ലര്‍ക്ക് ക്യാച് നല്‍കി വാട്‌സണ്‍ പുറത്താവുകയായിരുന്നു.

51 ബോളുകളില്‍ നിന്നാണ് വാട്‌സണിന്റെ സെഞ്ച്വറി. തുടക്കം മുതലെ പ്രഹരം തുടങ്ങിയ താരം രാജസ്ഥാന്‍ ബോളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കുകയായിരുന്നു.9 ഫോറും 6 സിക്‌സുംമുള്‍പ്പടെയാണ് വാട്‌സണ്‍ന്റെ സെഞ്ച്വറി. വാട്‌സണെ കൂടാതെ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തിയ റെയ്‌നയും വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു. എന്നാല്‍ അര്‍ദ്ധ സെഞ്ച്വറിക്ക് 4 റണ്‍സകലെ ശ്രേയസ്സിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു റെയ്‌ന. 29 ബോളിലാണ് റെയ്‌ന 46 റണ്‍സെടുത്തത്. റെയ്‌നയെ കൂടാതെ 12 റണ്‍സെടുത്ത റായിഡുവിന്റെയും 5 റണ്‍സെടുത്ത ധോണിയുടേയും 3 റണ്‍സെടുത്ത ബില്ലിംഗ്‌സണിന്റെയും വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്.

Comments

  1. The Biggest Payout | Baccarat | William Hill | Baccarat - Urban
    Check out William Hill's huge selection of top online baccarat tables. งานออนไลน์ 샌즈카지노 Best live dealer 바카라 사이트 and blackjack tables available now!

    ReplyDelete

Post a Comment

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു