ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; അഫ്രീദി വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്

അടുത്ത മാസം 31ന് ലോര്‍ഡ്‌സില്‍ നടക്കുന്ന വെസ്റ്റിന്‍ഡീസ് – ഐ സി സി ലോക ഇലവന്‍ ടി20 ടൂര്‍ണ്ണമെന്റിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. വിന്‍ഡീസില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തകര്‍ന്ന ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ പുതുക്കിപ്പണിയാന്‍ ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടിയാണ് ചാരിറ്റി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്.കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് നയിക്കുന്ന വിന്‍ഡീസ് ടീമിനെ അവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്രിസ് ഗെയ്ല്‍ ആന്‍ഡ്രെ റസ്സല്‍ തുടങ്ങിയ വെടിക്കെട്ട് താരങ്ങളെല്ലാം ടീമിലുണ്ട്.

ഇംഗ്ലണ്ട് താരം ഇയാന്‍ മോര്‍ഗനെ ഐ സി സി ഇലവന്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ, പാക് സൂപ്പര്‍ താരങ്ങളായ ഷാഹിദ് അഫ്രിദിയും ഷുഹൈബ് മാലിക്കും ശ്രീലങ്കന്‍ താരം തിസാര പെരേര തുടങ്ങിയവരും വിന്‍ഡീസിനെതിരെ നടക്കുന്ന മത്സരം കളിക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്. ഇതിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച അഫ്രീദിയുടെ തിരിച്ചുവരവാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.ഐ സി സിയും തങ്ങളുടെ വെബ്‌സൈറ്റില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ ഒരു നല്ല കാര്യത്തിന് വേണ്ടി കളിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ഷാഹിദ് അഫ്രിദി പ്രതികരിച്ചു. ഐ സി സി ലോക ഇലവനില്‍ തെരഞ്ഞെടുക്കപ്പെടുകയെന്നത് വലിയ നേട്ടമാണെന്ന് ഷുഹൈബ് മാലികും തിസാര പെരേരയും വ്യക്തമാക്കി. ഉടന്‍ തന്നെ ഐ സി സി ടീമിനെ പ്രഖ്യാപിക്കുന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു