ധോണിയും, റെയ്നയും ഇന്ന് കളിക്കുമോ ?

പതിനൊന്നാം‌ എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്കുകൾ മൂലം വലയുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. സീസണിൽ തങ്ങളുടെ നാലാം മത്സരത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാൻ തയ്യാറെടുക്കുമ്പോളും പരിക്കുകൾ വലിയ ചോദ്യ ചിഹ്നമാണ് ചെന്നൈ ക്യാമ്പിൽ ഉയർത്തുന്നത്. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ അവസാന മത്സരത്തിൽ പരിക്കേറ്റ നായകൻ മഹേന്ദ്ര സിംഗ് ധോണിയും, പരിക്ക് മൂലം കഴിഞ്ഞ മത്സരം നഷ്ടമായ സുരേഷ് റെയ്നയും ഇന്ന് കളിക്കാനിറങ്ങുമോ എന്നതാണ് ആരാധകരുടെ പ്രധാന സംശയം.എന്നാൽ ടീമിന്റെ ബാറ്റിംഗ് പരിശീലകൻ കൂടിയായ മൈക്ക് ഹസിയുടെ വാക്കുകൾ ചെന്നൈ ആരാധകർക്ക് ശുഭസൂചന നൽകുന്നതാണ്. താൻ ധോണിയോട് സംസാരിച്ചെന്നും, പരിക്ക് വളരെ വേഗം സുഖപ്പെടുന്നുണ്ട് എന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും ഹസി വെളിപ്പെടുത്തുന്നു. ധോണിയുടെ വാക്കുകളിൽ നിന്ന് അദ്ദേഹത്തിന് ഇന്ന് കളിക്കാനാകുമെന്ന തോന്നലാണ് എനിക്ക് ലഭിച്ചതെന്നും, ചിലപ്പോൾ വിക്കറ്റ് കീപ്പിംഗിൽ നിന്ന് മാറി സാധാ ഫീൽഡറായിട്ടായിരിക്കും അദ്ദേഹം കളിക്കുക എന്നും ഹസി കൂട്ടിച്ചേർത്തു.അതേ സമയം റെയ്ന ഇന്ന് കളിക്കുമെന്ന കാര്യത്തിൽ ഹസിക്ക് സംശയമൊന്നുമില്ല. അദ്ദേഹം പഴയത് പോലെ പരിശീലനം തുടങ്ങിയിട്ടുണ്ടെന്നും പരിക്കിന്റെ പ്രശ്നങ്ങളൊന്നും റെയ്നയെ അലട്ടുന്നതായി തോന്നുന്നില്ലെന്നും ഹസി സൂചിപ്പിച്ചു. നേരത്തെ കാൽ വണ്ണയ്ക്കേറ്റ പരിക്കിനെത്തുടർന്ന് പഞ്ചാബിനെതിരായ മത്സരത്തിൽ കളിക്കാൻ റെയ്നയ്ക്ക് കഴിഞ്ഞിരുന്നില്ല.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു