ബ്ലാസ്റ്റേഴ്‌സിനോട് ആത്മാര്‍ത്ഥത കാണിച്ച് സൂപ്പര്‍താരം

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കോടികള്‍ ചെലവാക്കിയാണ് മറ്റ് ടീമുകള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ വമ്പന്‍മാരുടെ കോടികളൊന്നും തനിക്ക് വേണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍താരം ലാല്‍റുവത്താര. കഴിഞ്ഞ സീസണില്‍ ടീമിനോട് പൂര്‍ണമായും നന്ദി കാണിച്ച അപൂര്‍വം താരങ്ങളില്‍ ഒരാളാണ് ലാല്‍റുവത്താര. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനോട് തന്റെ ആത്മാര്‍ത്ഥത ഒരിക്കല്‍ കൂടി തെളിയിച്ചിരുകയാണ് ഈ സൂപ്പര്‍ താരം.മുംബൈ എഫ്.സിയില്‍ നിന്നും ജംഷഡ്പൂര്‍ എഫ്.സിയില്‍ നിന്നും വലിയ ഓഫറുകള്‍ തള്ളി ഈ സീസണിലും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നില്‍ക്കാനാണ് റുവത്താരയുടെ തീരുമാനം. മിസോറാമില്‍ നിന്നും മഞ്ഞപ്പടയിലെത്തിയ താരം തന്റെ കഴിവിന്റെ പരമാവധി കളിക്കളത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനായി സമര്‍പ്പിക്കുമെന്ന് വെളിപ്പെടുത്തി.

ഇതിലൊരു ക്ലബ്ബ് മൂന്ന് വര്‍ഷത്തേക്ക് മൂന്നുകോടി രൂപയാണ് റുവത്താരയ്ക്ക് വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡോമ്യാന്‍മാര്‍ അതിര്‍ത്തിയിലുള്ള ചംഫായി ജില്ലയില്‍ നിന്ന് വരുന്ന റുവത്താര 25 ലക്ഷം രൂപയ്ക്കാണ് അവസാന സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2021 സീസണ്‍ വരെ ലാല്‍റുവത്താറയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് ബ്ലാസ്റ്റേഴ്‌സ് കരാറൊപ്പിട്ടിരുന്നത്.മിസോറാം ആരാധകര്‍ കേരള ആരാധകരെ പോലെ തന്നെയാണ്. ഫുട്‌ബോളിനോട് വളരെ പാഷനേറ്റാണ്. ഓരോ ഹോംമാച്ചിലും 40000ത്തോളം ആരാധകരെ കിട്ടുന്നത് അത്ഭുതകരമാണ്’ താരം പറഞ്ഞു.കഴിഞ്ഞ സീസണില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച ഒരു കളിയൊഴിച്ച് ബാക്കിയുള്ള 17 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിനായി റുവത്താര കളിച്ചിരുന്നു.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു