എയജൽ ഫാബിയാൻ ഡി മരിയ ഹെർണാണ്ടസ്
മുഴുവൻ പേര് എയജൽ ഫാബിയാൻ ഡി മരിയ ഹെർണാണ്ടസ്. മുപ്പതു വയസ്സുക്കാരനായ ഇദ്ദേഹം ജനിച്ചത് 1988 ഫെബ്രുവരി പതിനാലിന് അർജൻറീനയിലെ റൊസാരിയോയിൽ ആണ്. അർജന്റീനയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഇദ്ദേഹത്തിന്റെ ഉയരം അഞ്ചടി 11 ഇഞ്ച്. നിലവിൽ പി.എസ്.ജിയുടെ താരം. 1992 ൽ റൊസാരിയോ സെൻട്രലിലൂടെ യൂത്ത് കരിയർ ആരംഭിച്ചു. 2005 ൽ റൊസാരിയോ സെൻട്രലിന്റെ സീനിയർ അംഗമായി.2007 വരെ ഈ ക്ലബിൽ തുടർന്ന ഇദ്ദേഹം 35 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടി.മുഴുവൻ പേര് എയജൽ ഫാബിയാൻ ഡി മരിയ ഹെർണാണ്ടസ്. മുപ്പതു വയസ്സുക്കാരനായ ഇദ്ദേഹം ജനിച്ചത് 1988 ഫെബ്രുവരി പതിനാലിന് അർജൻറീനയിലെ റൊസാരിയോയിൽ ആണ്. അർജന്റീനയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഇദ്ദേഹത്തിന്റെ ഉയരം അഞ്ചടി 11 ഇഞ്ച്. നിലവിൽ പി.എസ്.ജിയുടെ താരം. 1992 ൽ റൊസാരിയോ സെൻട്രലിലൂടെ യൂത്ത് കരിയർ ആരംഭിച്ചു. 2005 ൽ റൊസാരിയോ സെൻട്രലിന്റെ സീനിയർ അംഗമായി. 2007 വരെ ഈ ക്ലബിൽ തുടർന്ന ഇദ്ദേഹം 35 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടി.
2007 മുതൽ 2010 വരെ ബെനിഫിക്കയുടെ ജേഴ്സിയിൽ 76 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടിയിട്ടുണ്ട്. 2010 മുതൽ 2014 വരെ റയൽ മാഡ്രിഡിന് വേണ്ടിയാണ് താരം കളിച്ചിരുന്നത്. റയലിന് വേണ്ടി 124 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ നേടിയിട്ടുണ്ട്. 2014-2015 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ. യുണൈറ്റഡിന് വേണ്ടി കളിച്ചത് 27 മത്സരങ്ങളും നേടിയത് മൂന്ന് ഗോളുകളും ആണ്. 2015 മുതൽ പി.എസ്.ജിക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നു. ഇതു വരെ 85 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളാണ് പി.എസ്.ജി.ക്ക് വേണ്ടി താരം നേടിയിട്ടുള്ളത്. അർജന്റീന അണ്ടർ 20, 23 ടീമുകൾ കൾക്ക് വേണ്ടി 16 മത്സരങ്ങൾ കളിച്ച് അഞ്ച് ഗോളുകൾ നേടിയ ഇദ്ദേഹം അർജന്റീന സീനിയർ ദേശിയ ടീമിന് വേണ്ടി കളിച്ചത് 93 മത്സരങ്ങളും 19 ഗോളുകളും ആണ്. ലാ ലിഗ 2013-2014 സീസണിൽ ടോപ്പ് അസിസ്റ്റ് പ്രോ വൈഡർ ആയ ഇദ്ദേഹം 2014 ഫിഫ വേൾഡ് കപ്പ് ഡ്രീം ടീമിലും ഇടം പിടിച്ചിട്ടുണ്ട്.

Comments
Post a Comment