വമ്പന്‍ ഓഫറുകള്‍ അവഗണിച് ബ്ലാസ്റ്റേഴ്സിൽ തന്നെ ഉറച്ചു നിന്ന് യുവതാരം
കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സിനോട് പൂര്‍ണ്ണമായും കൂറ് കാണിച്ച അപൂര്‍വ്വം താരങ്ങളിലൊരാളാണ് മിസോറാമില്‍ നിന്നും മഞ്ഞപ്പടയിലെത്തിയ ലാല്‍റുവത്താര. തന്റെ കഴിവിന്റെ പരമാവധി കളിക്കളത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനായി സമര്‍പ്പിക്കാന്‍ ലാല്‍ റുവത്താര തയ്യാറായി.എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനോട് തന്റെ ആത്മാര്‍ത്ഥ ഒരിക്കല്‍ കൂടി തെളിയിച്ചിരുകയാണ് ഈ പോരാളി. മുംബൈ എഫ്.സിയില്‍ നിന്നും ജംഷഡ്പൂര്‍ എഫ്.സിയില്‍ നിന്നും വലിയ ഓഫറുകള്‍ തള്ളി ഈ സീസണിലും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നില്‍ക്കാനാണ് റുവത്താരയുടെ തീരുമാനം.
ഇതിലൊരു ക്ലബ്ബ് മൂന്ന് വര്‍ഷത്തേക്ക് മൂന്നുകോടി രൂപയാണ് റുവത്താരയ്ക്ക് വാഗ്ദാനം ചെയ്തെന്നും പ്രമുഖ സ്പോര്‍ട്സ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഡോ-മ്യാന്‍മാര്‍ അതിര്‍ത്തിയിലുള്ള ചംഫായി ജില്ലയില്‍ നിന്ന് വരുന്ന റുത്താര 25 ലക്ഷം രൂപയ്ക്കാണ് അവസാന സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2021 സീസണ്‍ വരെ ലാല്‍റുത്താറയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് ബ്ലാസ്റ്റേഴ്സ് കരാറൊപ്പിട്ടിരുന്നത്.‘മിസോറാമിനെ പോലെ തന്നെ കേരള ആരാധകരും ഫുട്ബോളിനോട് വളരെ പാഷനേറ്റാണ്. ഫുട്ബോളിനോടുള്ള ആരാധനയില്‍ കേരളവും മിസോറാമും ഒരേ പോലെയാണ്. ഓരോ ഹോംമാച്ചിലും 40000ത്തോളം ആരാധകരെ കിട്ടുന്നത് അദ്ഭുതകരമാണ്’ റുത്താര പറഞ്ഞു.കഴിഞ്ഞ സീസണില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച ഒരു കളിയൊഴിച്ച് ബാക്കിയുള്ള 17 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിനായി റുവത്താര കളിച്ചിരുന്നു.

Comments
Post a Comment