ഓറഞ്ച് ക്യാപ് നേടിയിട്ടും കോഹ്ലി തൃപ്തനല്ല: കാരണം ഇതാണ്

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിൽ ഓറഞ്ച് ക്യാപ്പ് കൈവശപ്പെടുത്തിയിരിക്കുന്നത് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയാണ്. 4 മത്സരങ്ങളിൽ 201 റൺസ് സ്കോർ ചെയ്താണ് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് അദ്ദേഹം സ്വന്തമാക്കിയത്. എന്നാൽ ഓറഞ്ച് ക്യാപ്പ് തന്റെ കൈവശമാണെങ്കിലും കോഹ്ലിക്ക് അത് വലിയ സന്തോഷമൊന്നും നൽകുന്നില്ല. സീസണിൽ ബാംഗ്ലൂർ ടീം കാഴ്ച വെക്കുന്ന നിരാശപ്പെടുത്തുന്ന പ്രകടനം തന്നെയാണിതിന് കാരണം.കോഹ്ലി റൺ വേട്ടയിൽ മുന്നിൽ നിൽക്കുമ്പോളും അദ്ദേഹത്തിന്റെ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണുള്ളത്. ടീം ജയിക്കുന്നില്ലെങ്കിൽ തന്റെ ഓറഞ്ച് ക്യാപ്പ് കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് കോഹ്ലി ചോദിക്കുന്നു. ടീം ജയിക്കുമ്പോൾ നമ്മൾ നൽകുന്ന ചെറിയ സംഭാവന പോലും ഒത്തിരി സന്തോഷിപ്പിക്കാറുണ്ടെന്നും എന്നാൽ ടീം തോൽക്കുന്ന കളികളിൽ നേടുന്ന വലിയ വ്യക്തിഗത സ്കോറുകൾ തന്നെ ഒരിക്കലും സന്തോഷിപ്പിച്ചിട്ടില്ലെന്നും കോഹ്ലി പറയുന്നു. മുംബൈക്കെതിരെ താൻ വലിയ സ്കോർ നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാൻ കഴിയാത്തതിനാൽ ആ ഇന്നിംഗ്സിൽ വലിയ സന്തോഷം ഒന്നുമില്ലെന്നാണ് കോഹ്ലിയുടെ പക്ഷം.

അതേ സമയം ആദ്യ മത്സരങ്ങൾ കണ്ട് മാത്രം ടീമിനെ വിലയിരുത്തരുതെന്നും, ഇത് സീസണിന്റെ തുടക്കം മാത്രമാണെന്നും കോഹ്ലി ആരാധകരെ ഓർമ്മിപ്പിച്ചു. തങ്ങൾ മികച്ച പ്രകടനം നടത്തിയ സീസണുകളിലൊക്കെ മോശം തുടക്കമാണ് ലഭിച്ചിട്ടുള്ളത്. ഇത്തവണയും നമ്മുടെ തുടക്കം അത്ര മികച്ചതല്ല എന്നാൽ വരും മത്സരങ്ങളിൽ മികവിലേക്കുയരാൻ ഈ ടീമിന് കഴിയും, ഉറപ്പായും പ്ലേ ഓഫിലെത്തുകയും ചെയ്യും. കോഹ്ലി കൂട്ടിച്ചേർത്തു.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു