ധോണിയുടെ പരുക്ക് വിനയാവുമോ ?
പതിനൊന്നാം സീസണ്‍ ഐ പി എല്ലില്‍ തകര്‍പ്പന്‍ തുടക്കമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച അവര്‍ പഞ്ചാബിനെതിരെ നടന്ന അവസാന മത്സരത്തില്‍ പഞ്ചാബിനെതിരെ നാലു റണ്‍സിനാണ് പരാജയപ്പെട്ടത്. എന്നാല്‍ ടീം ക്യാമ്പിനെ വലക്കുന്നത് സൂപ്പര്‍ താരങ്ങള്‍ക്കേറ്റ പരുക്കുകളാണ്.ആദ്യ മത്സരത്തില്‍ പരുക്കേറ്റ കേദാര്‍ ജാദവ് ഐ പി എല്ലില്‍ നിന്ന് പുറത്തായി. രണ്ടാം മത്സരത്തിനിടെ പരുക്കേറ്റ സുരേഷ് റെയ്‌നക്ക് ആദ്യമായി ചെന്നൈ ജേഴ്‌സിയിലെ ഒരു മത്സരം നഷ്ടമാവുകയും ചെയ്തു. പഞ്ചാബിനെതിരെ ചെന്നൈ തോറ്റ മത്സരത്തില്‍ മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയ മഹേന്ദ്ര സിംഗ് ധോണിയുടെ പുറംവേദനയാണ് ഇപ്പോള്‍ ചെന്നൈയ്ക്ക് തിരിച്ചടിയാവുന്നത്. എന്നാല്‍ നാളെ രാജസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ നിര്‍ണ്ണായകതീരുമാനമെടുക്കാന്‍ ഒരുങ്ങുകയാണ് ചെന്നൈ.
ധോണി മത്സരത്തിനിറങ്ങാന്‍ തയ്യാറാണെങ്കില്‍ നാളെ വിക്കറ്റ് കീപ്പറാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പകരം ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്‌സ് വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുക്കും. ധോണിയുടെ പുറംവേദന പരിഗണിച്ചിട്ടാണ് ഈ തീരുമാനം. അങ്ങനെ വന്നാല്‍ ഫീല്‍ഡിലും ബാറ്റിംഗിലും ധോണിയുടെ സാന്നിധ്യമുണ്ടാവും. അതേ സമയം സൂപ്പര്‍ താരം സുരേഷ് റെയ്‌ന ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്ന സൂചനയാണ് ചെന്നൈ ക്യാമ്പില്‍ നിന്ന് ലഭിക്കുന്നത്.

Comments
Post a Comment