പോർച്ചുഗലിന് കനത്ത തിരിച്ചടി: സൂപ്പര്‍ താരത്തിന് ലോകകപ്പ് നഷ്ടമായേക്കും

പോർച്ചുഗൽ സൂപ്പർ താരം റെനാറ്റോ സാഞ്ചസിന് റഷ്യൻ ലോകകപ്പിൽ കളിക്കാനാവില്ലെന്ന് റിപ്പോർട്ട്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് സ്വാൻസിയ സിറ്റിക്ക് വേണ്ടി ലോണടിസ്ഥാനത്തിൽ കളിക്കുന്ന സാഞ്ചസിന് ലോകകപ്പ് നഷ്ടമായേക്കുമെന്ന സൂചന നൽകിയത് സ്വാൻസിയ പരിശീലകൻ കാർലോസ് കാർവാഹൾ തന്നെയാണ്. വിടാതെ പിന്തുടരുന്ന പരിക്കുകളാണ് താരത്തിന് ലോകകപ്പ് നഷ്ടമാകാനുള്ള കാരണമായി അദ്ദേഹം പറയപ്പെടുന്നത് .

ലോകകപ്പിൽ കളിക്കാൻ കഴിയുമെന്ന പ്രതീക്ഷ സാഞ്ചസിന് ഇപ്പോളുമുണ്ടെന്നും, എന്നാൽ അത് ഉപേക്ഷിക്കാൻ താൻ താരത്തോട് പറഞ്ഞെന്നും കാർവാഹൾ പറയുന്നു. ” പരിക്കുകളിൽ നിന്ന് പൂർണമായി മോചിതനാകാതെ ലോകകപ്പ് പോലൊരു ടൂർണമെന്റിനിറങ്ങുന്നത് വലിയ അപകടമാണെന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. പരിക്കില്ലായിരുന്നെങ്കിൽ പോർച്ചുഗൽ ടീമിലെ ഏറ്റവും മികച്ച സാന്നിധ്യങ്ങളിലൊന്നാകുമായിരുന്നു സാഞ്ചസ്, എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ അദ്ദേഹത്തിന് എതിരാണ്”. കാർവഹാൾ പറഞ്ഞു നിർത്തി. അതേ സമയം പരിക്കും ഫോമില്ലായ്മയും മൂലം വളരെ മോശം സീസണിലൂടെയാണ് ഇരുപതുകാരൻ സാഞ്ചസ് കടന്ന് പോകുന്നത്. ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിൽ നിന്ന് ലോണടിസ്ഥാനത്തിൽ സ്വാൻസിയയിൽ എത്തിയ സാഞ്ചസിന് ഇതേ വരെ ഒൻപത് പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമാണ് ആദ്യ ഇലവനിൽ കളിക്കാൻ കഴിഞ്ഞത്.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു