ഈ ഒരു ജയത്തോടു കൂടി ബാർസിലോണ ചാമ്ബ്യന്മാരാവും
ലാലീഗ ചാംപ്യന്മാരിലേക്ക് ബാഴ്‌സലോണ മൂന്ന് പോയിന്റ് മാത്രം അകലെ. ഏപ്രില്‍ 29ന് നടക്കുന്ന ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയുമായുള്ള മത്സരത്തില്‍ ജയിച്ചാല്‍ ഈ സീസണിലെ സ്പാനിഷ് ലീഗ് കിരീടം ബാഴ്‌സലോണയിലെത്തും. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ് റയല്‍ സോസിഡാഡിനോട് തോറ്റതാണ് ബാഴ്‌സയ്ക്ക് കിരീടം കൂടുതല്‍ അടുപ്പിച്ചത്.33 മത്സരങ്ങളില്‍ 83 പോയിന്റുള്ള ബാഴ്‌സലോണയുമായി രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പോയിന്റ് വ്യത്യാസം ഇതോടെ 12 ആയി ഉയര്‍ന്നു. സിമിയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റിക്കോയ്ക്ക് 33 മത്സരങ്ങളില്‍ 71 പോയിന്റാണുള്ളത്. ഡിപ്പോര്‍ട്ടീവോയുമായി ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ എല്‍ ക്ലാസിക്കോയാകും ബാഴ്‌സയുടെ നോട്ടം.
കിരീടം ചൂടിയാല്‍ ബാഴ്‌സലോണയില്‍ ഈ സീസണില്‍ എത്തിയ പരിശീലകന്‍ ഏണസ്റ്റോ വെല്‍വാര്‍ഡെയുടെ ആദ്യ കിരീടമാകുമിത്. ഈ സീസണില്‍ ഇതുവരെ ലാലീഗയില്‍ തോല്‍ക്കാത്ത ബാഴ്‌സ അമ്പരപ്പിക്കുന്ന കുതിപ്പാണ് ലീഗില്‍ ഇതുവരെ നടത്തിയത്. അതേസമയം, ചാംപ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ്ബ് റോമയോട് നാണംകെട്ട തോല്‍വി വഴങ്ങി കാറ്റലന്‍ ക്ലബ്ബ് പുറത്തായിരുന്നു.

Comments
Post a Comment