വിമർശകർക്കെതിരെ ശക്തമായി ആഞ്ഞടിച് കരീം ബെൻസിമ
റയലിനായി സീസണിലെ മോശം ഫോമിന്റെ പേരില്‍ തനിക്കു നേരെ വരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച് റയല്‍ മാഡ്രിഡ് താരം ബെന്‍സിമ. സഹതാരമായ റൊണാള്‍ഡോ റയലിനു വേണ്ടി ഗോളടിച്ചു കൂട്ടുമ്പോള്‍ തന്റെ മുന്‍പത്തെ ഫോമിന്റെ ഏഴയലത്ത് എത്താന്‍ കഷ്ടപ്പെടുകയാണ് ഫ്രഞ്ച് താരം. ഇരുപത്തിയാറു മത്സരങ്ങള്‍ റയലിനു വേണ്ടി കളിച്ച ബെന്‍സിമ കേവലം അഞ്ചു’ ഗോളുകള്‍ മാത്രമാണ് റയലിനു വേണ്ടി നേടിയത്. അതിനിടയില്‍ മധ്യനിര താരം കസമീറോ ഒരു മത്സരം കുറവു കളിച്ച് ഗോള്‍ നേട്ടത്തില്‍ ബെന്‍സിമക്കൊപ്പമെത്തുകയും ചെയ്തതോടെ താരത്തിനുള്ള കളിയാക്കലും വര്‍ദ്ധിച്ചു.
എന്നാല്‍ താന്‍ മികച്ച താരമാണെന്നുള്ള ആത്മവിശ്വാസത്തില്‍ തന്നെയാണ് ബെന്‍സിമയെന്ന് വാനിറ്റി സ്‌പോര്‍ട്ടിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാകുന്നത്.മികച്ച കളി കാഴ്ച്ച വെച്ചാലും ഗോള്‍ നേടിയില്ലെന്ന കാരണത്തില്‍ തന്നെ വിമര്‍ശിക്കുന്നതിനെതിരെയാണ് ബെന്‍സിമ വിമര്‍ശനം ഉന്നയിക്കുന്നത്. ആരാധകരുടെ കളിയാക്കലുകളെ താന്‍ കാര്യമാക്കുന്നില്ലെന്നും മികച്ച താരങ്ങള്‍ എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്നും ബെന്‍സിമ പറഞ്ഞു. തന്റെ ടീമിനെ സഹായിക്കുകയെന്ന കാര്യത്തില്‍ മാത്രമാണു താന്‍ ശ്രദ്ധിക്കുന്നതെന്നും വാര്‍ത്തകള്‍ വില്‍ക്കുന്ന മാധ്യമങ്ങളുടെ ജല്‍പനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ബെന്‍സിമ കൂട്ടിച്ചേര്‍ത്തു.മോശം ഫോമില്‍ തുടരുമ്പോഴും മാഡ്രിഡ് പ്രസിഡന്റില്‍ നിന്നും പരിശീലകന്‍ സിദാനില്‍ നിന്നും മികച്ച പിന്തുണയാണ് ബെന്‍സിമക്കു ലഭിക്കുന്നത്. റയലിലെ കുടുംബാംഗത്തെ പോലെയാണ് ബെന്‍സിമയെന്ന് അടുത്തിടെ റയല്‍ പ്രസിഡന്റ് പെരസ് അഭിപ്രായപ്പെട്ടിരുന്നു. ഗോള്‍ വരള്‍ച്ച തുടരുമ്പോഴും പ്രധാന മത്സരങ്ങളിലെല്ലാം ബെന്‍സിമയെ ഇറക്കി സിദാനും താരത്തിന്റെ പ്രകടനം തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഫോമിലല്ലാഞ്ഞിട്ടും ബെന്‍സിമക്ക് അവസരങ്ങള്‍ വാരിക്കോരി നല്‍കുന്നതില്‍ മാഡ്രിഡിലെ ഒരു വിഭാഗം കളിക്കാര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും വാര്‍ത്തകളുണ്ട്.

Comments
Post a Comment