വേൾഡ് കപ്പിന് മുൻപ് അർജന്റീനയ്ക്ക് വൻ തിരിച്ചടി
റഷ്യയിൽ നടക്കുന്ന ലോകകപ്പിന് തയ്യാറെടുക്കുന്ന അർജന്റീന ടീമിന് വലിയ തിരിച്ചടിയായി സൂപ്പർ താരം സെർജിയോ അഗ്യൂറോയുടെ പരിക്ക്. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനാകാൻ അഗ്യൂറോയ്ക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നും അതിനാൽ ലോകകപ്പിന് അഗ്യൂറോ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ടീം ഡോക്ടർ അറിയിച്ചു.ഈ മാസം ആദ്യം നടന്ന മാഞ്ചസ്റ്റർ ഡെർബിക്കിടെയാണ് അഗ്യൂറോയ്ക്ക് പരിക്കേറ്റത്. യുണൈറ്റഡിന്റെ ആഷ്ലി യങ്ങിന്റെ ഫൗളിലാണ് അഗ്യൂറോയുടെ ഇടത് കാൽമുട്ടിന് പരിക്ക് പറ്റിയത്. സ്പെയിനിൽ ചികിത്സയിൽ കഴിയുന്ന അഗ്യൂറോയെ കഴിഞ്ഞ ദിവസം താക്കോൽ ദ്വാര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതോടെയാണ് അഗ്യൂറോയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ ഹൊമേറൊ ഡി അഗസ്റ്റിനോ പറഞ്ഞത്.
താക്കോൽ ദ്വാര ശസ്ത്രക്രിയക്ക് വിധേയനാകുന്ന താരത്തിന്, കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ ചുരുങ്ങിയത് അഞ്ച് ആഴ്ചയെങ്കിലും വേണ്ടിവരും. എന്നാൽ നേരത്തേയും ഇതേ സ്ഥാനത്ത് പരിക്കേറ്റയാളുടെ കാര്യത്തിൽ അതിലും കൂടുതൽ സമയമെടുക്കും. ഇനി ലോകകപ്പിന് അറുപത് ദിവസങ്ങൾ മാത്രമേയുള്ളു, ഈ സമയത്തിനുള്ളിൽ നൂറ് ശതമാനം ഫിറ്റ്നസോടെ അഗ്യൂറോ മടങ്ങിയെത്തുമോയെന്ന കാര്യത്തിൽ സംശയമാണ്, ഡോക്ടർ പറഞ്ഞു.

Comments
Post a Comment