ഈ സീസണോടെ ബാഴ്‌സലോണ ഇതിഹാസം ക്ലബ്ബ് വിടും
ബാഴ്‌സലോണ ഇതിഹാസം ആന്ദ്രെ ഇനിയെസ്റ്റ് ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം ഉറപ്പിച്ച് ആരാധകര്‍. ചൈനീസ് ലീഗിലേക്ക് 33 കാരനായ ഇനിയെസ്റ്റ് മാറിയേക്കുമെന്നാണ് സൂചനകള്‍. പണം വാരിയെറിയുന്ന ചൈനീസ് സൂപ്പര്‍ ലീഗിലെ മൂന്ന് പ്രമുഖ ക്ലബ്ബുകളാണ് താരത്തിനായി രംഗത്തുള്ളത്.ഇതിനിടയില്‍ ചൈനീസ് ക്ലബ്ബിന്റെ ജെഴ്‌സിപിടിച്ച് നില്‍ക്കുന്ന ഇനിയെസ്റ്റയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആരാധകര്‍ താരം ക്ലബ്ബ് വിടുമെന്ന ഉറപ്പിക്കുന്നത്. ഫോട്ടോയുമായി ബന്ധപ്പെട്ട് വ്യക്തത വന്നിട്ടില്ലെങ്കിലും ആരാധകര്‍ ചിത്രത്തിന് പിന്നാലെയാണ്.
ടിയാന്‍ജിന്‍ ക്വാന്‍ജിയാന്‍, ഹെബെയ് ചൈന ഫോര്‍ച്യൂണ്‍, ചോങ്ക്വുങ് ഡാങ്തായ് ലിഫാന്‍ എന്നീ ക്ലബ്ബുകളാണ് താരത്തിനായി വലവിരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ വളര്‍ന്ന് വന്ന് സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും നിര്‍ണായക താരമായ ഇനിയെസ്റ്റ കരിയറില്‍ ബാഴ്‌സയ്ക്ക് മാത്രമാണ് ബൂട്ടണിഞ്ഞിട്ടുള്ളത്.

Comments
Post a Comment