ആഴ്‌സണലിന്റെ പരിശീലകൻ പടിയിറങ്ങുന്നു

ഒടുവില്‍ ആശങ്കകള്‍ ഗോളടിച്ചു. ഈ സീസണു ശേഷം ആഴ്‌സണല്‍ പരിശീലക സ്ഥാനത്തു നിന്നും വെങ്ങര്‍ പുറത്തു പോകുമെന്നു ഉറപ്പായി. ബിബിസി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് വെങ്ങര്‍ ഈ സീസണു ശേഷം ആഴ്‌സനല്‍ വിടുമെന്ന വാര്‍ത്ത പുറത്തു വിട്ടത്.ഇരുപത്തിരണ്ടു വര്‍ഷത്തോളം ആഴ്‌സണലിന്റെ പരിശീലകനായിരുന്ന വെംഗര്‍ പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബിനെ ഏറ്റവും കൂടുതല്‍ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി പരിശീലിപ്പിച്ച കോച്ചെന്ന ബഹുമതിക്ക് അര്‍ഹനാണ്. കഴിഞ്ഞ സീസണ്‍ മുതല്‍ തന്നെ വെങ്ങറെ പുറത്താക്കണമെന്ന ആഴ്‌സനല്‍ ആരാധകരുടെ പ്രതിഷേധം ഈ വര്‍ഷവും രൂക്ഷമായ സാഹചര്യത്തിലാണ് വെങ്ങര്‍ പടിയിറങ്ങാനൊരുങ്ങുന്നത്.

ആഴ്‌സനലിനെ ഒരു മത്സരം പോലും തോല്‍ക്കാതെ ലീഗ് കിരീടത്തിലെത്തിച്ച പരിശീലകനെന്ന ഖ്യാതിയുള്ള വെങ്ങര്‍ക്ക് സമീപകാലത്തെ ടീമിന്റെ മോശം പ്രകടനമാണ് തിരിച്ചടിയായത്. കഴിഞ്ഞ സീസണില്‍ വെങ്ങറുടെ കരിയറില്‍ ആദ്യമായി ആഴ്‌സനലിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനാവാതെ വന്നിരുന്നു. തുടര്‍ന്ന് വെങ്ങറെ പുറത്താക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടെങ്കിലും ചെല്‍സിയെ തോല്‍പിച്ച് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയതോടെ വെങ്ങര്‍ വീണ്ടും ടീമില്‍ തുടരുകയായിരുന്നു. ഈ സീസണിലും സമാനമായ അവസ്ഥയിലേക്കു വീണ ആഴ്‌സനല്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണ്. യൂറോപ്പ ലീഗില്‍ സെമിയിലെത്തിയ ആഴ്‌സനലിന് കിരീട പ്രതീക്ഷയുണ്ടെങ്കിലും കിരീടം നേടിയാലും വെങ്ങര്‍ തുടരില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ന്യൂയോര്‍ക്ക് സിറ്റി എഫ്‌സിയുടെ പരിശീലകനും മുന്‍ ആഴ്‌സനല്‍ താരവുമായ പാട്രിക് വിയേരയാണ് വെങ്ങറുടെ പകരക്കാരനാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. വിയേരക്കാണ് സാധ്യതയുണ്ടെന്ന് വെങ്ങര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ ലൂയിസ് എന്റിക്വ, മാഞ്ചസ്റ്റര്‍ സിറ്റി സഹപരിശീലകന്‍ അര്‍ടേട്ട എന്നിവര്‍ക്കും സാധ്യതയുണ്ട്.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു