ക്രിസ്ത്യാനോ റൊണാൾഡോയെ പ്രശംസിച്ച് ബയേണ്‍ മ്യൂണിക്ക് താരം
ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ പോരാട്ടം നടക്കാനിരിക്കെ റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് ബയേണ്‍ മൂണിക്ക് സ്‌ട്രൈക്കര്‍ സാന്ദ്രോ വാഗ്‌നര്‍. റൊണാള്‍ഡോ മഹാനായ കളിക്കാരനാണെന്നും താന്‍ ഇത് പോലുള്ള കളിക്കാരെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും ബയേണ്‍ താരം പറഞ്ഞു. പരിശീലന സമയത്ത് താന്‍ നേടുന്ന ഗോളുകളേക്കാള്‍ കൂടുതല്‍ ഗോളുകള്‍ മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ നേടുന്നുണ്ടെന്നും താരം പറഞ്ഞു.റൊണാള്‍ഡോയുടെ വലിയ ആരാധകനാണെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഭയപ്പെടുത്തുന്നില്ലെന്നും വാഗ്‌നര്‍ പറയുന്നു. ബയേണ്‍ പ്രതിരോധനിരയുടെ കരുത്താണ് ഇതിന് കാരണം. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിര ബയേണിന്റേതാണെന്നും റയലിനെ പൂട്ടാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും വാഗ്‌നര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
അതേസമയം നിലവില്‍ ബയേണ്‍ മ്യൂണിക്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാളാണ് സാന്ദ്രോ വാഗ്‌നര്‍. ജനുവരിയിലാണ് താരം ബയേണിലെത്തിയത്. 10 ലീഗ് മത്സരങ്ങളില്‍ നിന്നായി 7 ഗോളുകളാണ് വാഗ്‌നര്‍ നേടിയത്. ജര്‍മ്മനി ദേശീയ ടീമിനായി 8 മത്സരങ്ങളില്‍ 5 ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരം റഷ്യന്‍ ലോകകപ്പിലേക്കുള്ള ദേശീയ ടീമില്‍ ഇടം പിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.

Comments
Post a Comment