ഈ ഒരു കാര്യത്തിൽ ജർമനി പേടിക്കേണ്ടതുണ്ട്
റഷ്യൻ ലോകകപ്പിൽ ഹോട്ട് ഫേവറിറ്റസ് ആണ് നിലവിലെ ജേതാക്കളായ ജെർമനി. ഒരു പതിറ്റാണ്ടിലേറെയായി അന്താരഷ്ട്ര ടൂർണമെന്റുകളിൽ ജർമനി പുലർത്തുന്ന സ്ഥിരതയാണ് അവരെ ആരധകരുടെ ഇഷ്ടടീമാക്കുന്ന പ്രധാന ഘടകം. ഇക്കുറിയും മികച്ച ടീമുമായി തന്നെയാണ് ജർമനി കളിക്കാനിറങ്ങുന്നത്. എന്നാൽ അവരെ അസ്വസ്ഥരാക്കുന്ന ഒരു ചരിത്രം ലോകകപ്പിനുണ്ട്. ജർമനിക്ക് മുമ്പ് കിരീടം നേടിയ രണ്ട് രാജ്യങ്ങളും തൊട്ടടുത്ത ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തിയി എന്ന ഒരു മോശം ചരിത്രമാണ് ജർമനിയെ അസ്വസ്ഥരാക്കുന്നത്. 2006-ൽ കിരീടം നേടിയ ഇറ്റലി 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 2010-ൽ കിരീടം നേടിയ സ്പെയിൻ തൊട്ടടുത്ത ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ നാട്ടിലേക്ക് മടങ്ങി. അങ്ങനെ നോക്കിയാൽ ദുർവിധി ഇക്കുറി കാത്തിരിക്കുന്നത് ജർമനിയെയാണ്.
മികച്ച ടീമുകളുള്ളപ്പോൾ തന്നെയായിരുന്നു ഇറ്റലിയുടേയും സ്പെയിന്റേയും പതനം. നേരത്തെ 1998-ൽ ലോകകപ്പ് നേടിയ ഫ്രാൻസ് , തൊട്ടടുത്ത ലോകകപ്പിന് എത്തിയപ്പോൾ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തുപോയിരുന്നു. മൂന്നും യുറോപ്യൻ രാജ്യങ്ങളായിരുന്നു എന്നതും പ്രത്യേകതയാണ്. എന്നാൽ മറ്റ് ടീമുകളെ അപേക്ഷിച്ച് സ്ഥിരത പുലർത്തുന്നവരാണ് ജർമൻകാർ. എല്ലാ ദുർവിധികളേയും മറികടന്ന് പതിവ്പോലെ സെമി ഉറപ്പിക്കാൻ ജർമനിക്ക് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.

Comments
Post a Comment