പരിക്ക് മാറി നെയ്മറെത്തുന്നു: ആവേശത്തോടെ ആരാധകർ
പരിക്ക് മാറി നെയ്മറെത്തുന്നു: ആവേശത്തോടെ ആരാധകർ ഫ്രഞ്ച് ലീഗിലെ മത്സരത്തിനിടെ പരിക്കേറ്റ് കളിക്കളം വിടേണ്ടി വന്ന ബ്രസീലിയൻ താരം ഒരു മാസത്തിനുള്ളില്‍ മൈതാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. താരം തന്നെയാണ് ഇക്കാര്യം സംബന്ധിച്ച സൂചനകള്‍ തന്നിരിക്കുന്നത്. കാല്‍പാദത്തിനു പൊട്ടലുണ്ടായതിനു ശസ്ത്രക്രിയ നടത്തി നിലവില്‍ ബ്രസിലില്‍ വിശ്രമത്തിലാണ് നെയ്മര്‍.നിലവില്‍ കാര്യങ്ങളെല്ലാം വളരെ നന്നായി പോകുന്നുണ്ടെന്നും, ഇപ്പോളത്തെ അവസ്ഥയിലാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഫുട്‌ബോള്‍ പരിശീലനം പുനരാരംഭിക്കാന്‍ തനിക്ക് കഴിയുമെന്നും നെയ്മര്‍ പറയുന്നു. ടിവി ഗ്ലോബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നെയ്മറിന്റെ വെളിപ്പെടുത്തല്‍. അതേ സമയം ഈ സീസണില്‍ ഇനി പി.എസ് ജിക്ക് വേണ്ടി കളിക്കുമോ എന്ന കാര്യത്തില്‍ താരം ഉറപ്പ് പറഞ്ഞിട്ടില്ല.
നെയ്മറിന്റെ പരിക്കിന്മേല്‍ നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ നെയ്മര്‍ തന്നെ വിശദ്ധീകരണവുമായി രംഗത്തു വന്നത് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ലോകകപ്പ് പോലും നെയ്മറിന് നഷ്ടമാകുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ജൂണ്‍ 17 ന് സ്വിറ്റ്‌സര്‍ലാന്റിനെതിരെയുള്ള പോരാട്ടത്തോടെയാണ് ഈ വര്‍ഷത്തെ ബ്രസീലിന്റെ വേൾഡ് കപ്പ് ഫുട്‌ബോള്‍ യാത്ര ആരംഭിക്കുന്നത്.നേരത്തെ കാമുകി മാര്‍ക്ക്സൈനൊപ്പം ജന്മദിന ആഘോഷത്തിനു എത്തിയ നെയ്മര്‍ നൃത്തമാടിയത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. നെയ്മറിന്റെ നൃത്തം പരിക്ക് മാറുന്നതിന്റെ ശുഭസൂചനയായാണ് ഫുട്ബോള്‍ ലോകം കണ്ടത്. നെയ്മര്‍ അതിവേഗം കളത്തിലേക്ക് കടന്നു വരട്ടെ എന്ന് പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.ഇതിനായാണ് ഫുട്ബാൾ ലോകം കാത്തിരിക്കുന്നതും.

Comments
Post a Comment