പൊട്ടിത്തെറിച്ച് വിരാട് കോഹ്ലിയും
പൊട്ടിത്തെറിച്ച് വിരാട് കോഹ്ലിയും: കശ്മീരില്‍ ക്രൂര ബലാത്സംഗത്തിന് ശേഷം എട്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ കത്വ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. കുറ്റവാളികളെ പിന്തുണയ്ക്കുന്നത് ഞെട്ടിപ്പിച്ചതായും നാണക്കേടുണ്ടാകുന്നതാണെന്നും കോഹ്ലി വീഡിയോ സന്ദേശത്തിലൂടെ പറയുന്നു.നമ്മുടെയൊക്കെ കുടുംബത്തിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായാല്‍ നിങ്ങള്‍ നോക്കിക്കൊണ്ട് നില്‍ക്കുമോ അതോ കുറ്റവാളികള്‍ക്കെതിരെ രംഗത്ത് വരുമോയെന്ന് കോഹ്ലി ചോദിക്കുന്നു. ഒരു പെണ്‍കുട്ടി ഇത്തരത്തിലുളള പീഡനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ഇത് നിസ്സാരമായ കാര്യം പോലെയാണ് ആളുകള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് തങ്ങളുടെ അവസരമാണെന്ന് കാണുന്നതും അധികാരത്തിലിരിക്കുന്നവര്‍ കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതും ഭീകരമാണെന്ന് കോഹ്ലി കൂട്ടിച്ചേര്‍ത്തു. നമ്മുടെ ചിന്തകളില്‍ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചതായും കോഹ്ലി പറഞ്ഞു.കായിക താരങ്ങളായ ഗംഭീര്‍, സാനിയ മിര്‍സ, വീരേന്ദർ സെവാഗ്, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ബോളിവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തര്‍, സോനം കപൂര്‍, റിച്ച ചദ്ധ, സ്വര ഭാസ്‌കര്‍ തുടങ്ങി നിരവധിപ്പേര്‍ സംഭവത്തില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തി.

Comments
Post a Comment