മലയാളി സൂപ്പർ താരത്തിന് വിലക്കും പിഴയും
മലയാളി സൂപ്പർ താരത്തിന് വിലക്കും പിഴയും :ജംഷഡ്പൂര്‍ എഫ്‌സിയുടെ മലയാളി സൂപ്പര്‍ താരം അനസ് എടത്തൊടികയ്ക്ക് വിലക്കും ഒരു ലക്ഷം രൂപ പിഴയും ചുമത്തി ഫുട്‌ബോള്‍ ഫെഡറേഷന്‍. കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നടന്ന താരങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയാണ് താരത്തിന് വിലക്കും പിഴയും ചുമത്താന്‍ കാരണമായത്.
ജംഷഡ്പൂര്‍ എഫ്‌സി താരങ്ങളായ അനസ് എടത്തൊടിക, ഗോള്‍കീപ്പര്‍ സുബ്രതാ പോള്‍, മിഡ്ഫീല്‍ഡര്‍ കെവിന്‍ ബെല്‍ഫോര്‍ട്ട്, ഗോള്‍കീപ്പിങ് പരിശീലകന്‍ റോബര്‍ട്ട് ആന്‍്ഡ്രൂ എന്നിവര്‍ക്കാണ് രണ്ട് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മത്സരങ്ങള്‍ക്ക് സ്റ്റേഡിയത്തിലോ, ടീമിന്റെ ഡ്രസിങ് റൂമിലോ സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചിലോ ഇവര്‍ക്ക് അനുമതിയില്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
എഫ്‌സി ഗോവ താരങ്ങളായ ബ്രൂണോ പിന്‍ഹിരോ, സെര്‍ജിയോ ജെസ്‌റ്റെ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് എന്നീ താരങ്ങള്‍ക്കും ഇതേ വിലക്ക് ചുമത്തിയിട്ടുണ്ട്. എഫ് സി ഗോവയ്ക്ക് അന്ന് ഒരു ഗോള്‍ നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ ടണല്‍ സംഘട്ടനത്തില്‍ ആറു താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയിരുന്നു. ചുവപ്പ് കാര്‍ഡിന് കിട്ടുന്ന സ്വാഭാവിക സസ്‌പെന്‍ഷനു പുറമെ ആകും ഈ രണ്ടു മത്സരങ്ങളിലെ വിലക്ക്.
എതിര്‍ടീം താരങ്ങളെ അക്രമിക്കാന്‍ ശ്രമിച്ചതിനും സസ്‌പെന്‍ഷന്‍ സ്വീകരിക്കാന്‍ തയാറാകാത്തതിനുമാണ് അനസിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചിരിക്കുന്നത്. അതേസമയം, കളിക്കാരെ ടണലില്‍ വെച്ച് അക്രമിക്കാന്‍ ശ്രമിച്ചതിനാണ് റോബര്‍ട്ട ആന്‍ഡ്രുവിന് പിഴ. പിഴ ഏഴു ദിവസം കൊണ്ട് അടയ്ക്കണമെന്നാണ് നിര്‍ദേശം.ആറ് റെഡ്കാര്‍ഡുകളാണ് ഗോവ-ജംഷഡ്പൂര്‍ പോരാട്ടത്തില്‍ പിറന്നത്. മത്സരത്തില്‍ ഗോവ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ജംഷഡ്പൂരിനെ പരാജയപ്പെടുത്തി സെമിയിലേക്ക് പ്രവേശിച്ചിരുന്നു. മത്സരത്തില്‍ ഗോള്‍ അനുവദിക്കാതിരുന്നതാണ് പ്രശനം വഷളാക്കിയത്. ഗോവ ഒരു ഗോളിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടക്കുന്നത്.രണ്ടാം ഗോള്‍ ഗോവ നേടിയെങ്കിലും റഫറി നിഷേധിക്കുകയായിരുന്നു. ഫുട്ബോളിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. കളിക്കാര്‍ തമ്മില്‍ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇരുടീമിലേയും മൂന്ന് കളിക്കാര്‍ക്ക് റെഡ്കാര്‍ഡ് ലഭിച്ചു. ഗോവന്‍ താരങ്ങള്‍ രണ്ടാം പകുതിയ ആദ്യം കളിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇരുടീമുകളും എട്ടു താരങ്ങളുമായി മാത്രമാണ് രണ്ടാം പകുതിയില്‍ ഇറങ്ങിയത്.


Comments
Post a Comment