സഞ്ജുവിനെ പ്രശംസകൊണ്ട് മൂടി വിരാട് കോഹ്ലി
2013ല്‍ അരങ്ങേറ്റം നടത്തിയത് മുതല്‍ ഐപിഎല്ലിലെ പ്രതിഭാശാലികളായ കളിക്കാരില്‍ സഞ്ജു വി സാംസണ്‍ എന്ന യുവതാരത്തിന്റെ പേര് മുമ്പിലാണ്. കഴിഞ്ഞ ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയവും സഞ്ജുവിന്റെ പ്രതിഭയ്ക്ക് സാക്ഷിയായി. 45 ബോളില്‍ നിന്ന് 10 സിക്‌സറുകളും ഏഴ് ഫോറുകളുമടക്കം 92 റണ്‍സെടുത്ത സഞ്ജു തന്റെ ബാറ്റിങ് ക്രാഫ്റ്റ് വീണ്ടും തെളിയിച്ച് എതിര്‍ താരങ്ങളുടെയും ആരാധകരുടെയും ക്രിക്കറ്റ് പണ്ഡിതന്മാരുടെയും പ്രശംസയേറ്റുവാങ്ങിയാണ് കളം വിട്ടത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. മികച്ച കളി കണ്ടാല്‍ ഒരു മടിയും കൂടാതെ കളിക്കാരെ പ്രശംസിക്കാറുള്ള കോഹ്ലി സഞ്ജുവിനെയും പ്രശംസകൊണ്ട് മൂടി. വളരെ പ്രതിഭയുള്ള കളിക്കാരനാണ് സഞ്ജു. ഐപിഎല്ലില്‍ അത് അദ്ദേഹം എപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. വളരെ ലളിതമായ കളി കൈകാര്യം ചെയ്യുന്നതില്‍ സ്ഞ്ജുവിന് പ്രത്യേക മിടുക്കാണ്. ക്രീസില്‍ മികവ് പുലര്‍ത്തുന്നതോടൊപ്പം ബാലന്‍സ് ചെയ്യാനും സഞ്ജു ശ്രദ്ധിക്കുന്നു. മികച്ച രീതിയില്‍ ബാറ്റിങ്ങിന് തുടക്കം കുറിച്ച സഞ്ജു ബെംഗളൂരു ബോളര്‍മാരുടെ മികച്ച ബോളുകള്‍ പോലും വിസ്മയ പ്രകടനത്തിലൂടെ അക്കരെ കടത്തി. മനോഹരമായ ഇന്നിങ്‌സാണ് സഞ്ജു കാവ്ചവെച്ചത്. കോഹ്ലിക്ക് താരത്തെ പ്രശംസിച്ച് മതിയാകുന്നില്ല.
സഞ്ജു അഭിനന്ദനങ്ങള്‍ മറ്റൊരു ജയം സമ്മാനിച്ചതിന്, സഞ്ജുവായിരിക്കും ലോകക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍. അവനനെന്ത് ചെയ്യാനാകുമെന്ന് ഈ ദിവസം തെളിയിച്ചിരിക്കുന്നു’ വെന്ന് സ്പിന്‍ ഇതിഹാസവും രാജസ്ഥാന്‍ റോയല്‍സ് മെന്ററുമായ ഷെയ്ന്‍ വോണ്‍ വ്യക്തമാക്കി.ബെംഗളൂരിവിനെതിരേ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്. 20 ഓവറില്‍ നാലിന് 217 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. സഞ്ജു പുറത്താകാതെ 92 റണ്‍സ് നേടി. 45 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട്. ഇതില്‍ ആള്‍ക്കൂട്ടത്തിലേക്കെത്തിയത് എണ്ണം പറഞ്ഞ പത്ത് സിക്‌സറുകള്‍. ബൗണ്ടറി റോപ് തൊട്ടത് രണ്ടെണ്ണവും. അര്‍ദ്ധ സെഞ്ച്വറിക്ക് ശേഷമാണ് സഞ്ജു ടോപ് ഗിയറിലായത്. ഉമേഷ് യാദവും ക്രിസ് വോക്‌സും അടങ്ങിയ ബാംഗ്ലൂരിന്റെ പേസ് പട സഞ്ജുവിന്റെ ബാറ്റിങ് ചൂടറിഞ്ഞു.


Comments
Post a Comment