രണ്ടാം വിജയം തേടിയിറങ്ങുന്ന കൊൽക്കത്തക്ക് മറ്റൊരു തിരിച്ചടി
രണ്ടാം വിജയം തേടിയിറങ്ങുന്ന കൊൽക്കത്തക്ക് മറ്റൊരു തിരിച്ചടി ഐപിഎല്ലില്‍ കിരീടം സ്വന്തമാക്കാന്‍ രണ്ടും കല്‍പിച്ചിറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തേടി മറ്റൊരു തിരിച്ചടി കൂടി. ഓസ്‌ട്രേലിയന്‍ ബൗളര്‍സ്റ്റാര്‍ക്കിന് പിന്നാലെ അണ്ടര്‍ 19 സൂപ്പര്‍ ബൗളര്‍ നാഗര്‍കോട്ടിക്കിനെയും കൊല്‍ക്കത്തയ്ക്ക നഷ്ടമായി. പരിക്കാണ് കൊല്‍ക്കത്തയ്ക്ക് നാഗര്‍കോട്ടിക്കിനേയും നഷ്ടമാകാന്‍ കാരണം. നേരത്തെ പിന്‍തുട ഞരമ്പിനേറ്റ പരിക്ക് മൂലമാണ് സ്റ്റാര്‍ക്ക് ഐപിഎല്‍ ഉപേക്ഷിച്ചത്.നാഗര്‍കോട്ടിക്കിന് പകരം കര്‍ണാടകയില്‍ നിന്നുള്ള പ്രസിദ് കൃഷ്ണയെ പകരക്കാരനായി കൊല്‍ക്കത്ത ടീമില്‍ എത്തിച്ചിട്ടുണ്ട്.
കര്‍ണാടകയ്ക്കായി 19 മത്സരങ്ങളില്‍ നിന്നും 33 വിക്കറ്റുകള്‍ പ്രസിദ് നേടിയിട്ടുണ്ട് .സണ്‍ റൈസസ് ഹൈദരാബാദിനെതിരേയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. ഐപിഎല്ലില്‍ രണ്ട് മത്സരം പിന്നിടുമ്പോള്‍ ഒരു ജയവും തോല്‍വിയുമാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം.ദിനേശ് കാർത്തിക്കിന്റെ ക്യാപ്റ്റിൻസിയിൽ കൊൽക്കത്ത നല്ലൊരു പ്രകടനമാണ് കാഴ്ച വെക്കുന്നത്..നിർഭാഗ്യ വശാൽ അവസാന ഓവറിലാണ് ചെന്നൈക്കെതിരെ തോൽവി വഴങ്ങിയത്.

Comments
Post a Comment