തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി ഹൈദരാബാദ്
തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി ഹൈദരാബാദ് :സ്വന്തം മൈതനാമായ ഈഡന്‍ ഗാര്‍ഡനില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ് തകര്‍ച്ച. മഴ മുടക്കം നിന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സിനാണ് ഹൈദരാബാദ് പിടിച്ചു കെട്ടിയത്. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഹൈദരാബാദിനെതിരേ കൊല്‍ക്കത്തന്‍ ബാറ്റിങ് നിരയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.
,p>49 റണ്‍സെടുത്ത ഓപ്പണര്‍ ക്രിസ് ലിന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. അതേസമയം, ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബില്ലി സ്റ്റാന്‍ലാക്ക്, ഷാക്കിബുല്‍ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.കഴിഞ്ഞ മത്സരത്തില്‍ നിന്നും മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്തയെ ഇറക്കിയത്. അണ്ടര്‍ 19 താരങ്ങളായ ശുഭ്മാന്‍ ഗില്‍, ശിവം മാവി എന്നിവരെ ഉള്‍പ്പെടുത്തിയ കൊല്‍ക്കത്ത ഇരു താരങ്ങളുടെയും ഐപിഎല്‍.അരങ്ങേറ്റത്തിന് അവസരം നല്‍കി.
Comments
Post a Comment