ഐ പി എല്‍ ടീമുകള്‍ക്ക് മറുപടി നൽകി ഇഷാന്ത് ശർമ്മ

ജനുവരി മാസം അവസാനത്തില്‍ നടന്ന ഐ പി എല്‍ താരലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല ഇഷാന്ത് ശര്‍മ്മക്ക്. വെറുതെയിരിക്കാന്‍ മനസ്സില്ലാതെ ഇഷാന്ത് ശര്‍മ്മ കൗണ്ടിയിയില്‍ സസക്‌സിന് വേണ്ടി കളിക്കാന്‍ ഇംഗ്ലണ്ടിലെത്തി. അരങ്ങേറ്റ കൗണ്ടി മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഇഷാന്ത് ശര്‍മ്മ ഐ പി എല്‍ ടീമുകള്‍ക്ക് മറുപടി നല്‍കുന്നത്. വാര്‍വിക്ക്‌ഷെയറിനെതിരെ നടന്ന കൗണ്ടി സെക്കന്‍ഡ് ഡിവിഷന്‍ മത്സരത്തില്‍ സസക്‌സിന് വേണ്ടി മൂന്നു വിക്കറ്റുകളാണ് താരം നേടിയത്. വാര്‍വിക്ക്‌ഷെയറിന്റെ ഓപ്പണര്‍ വില്‍ റോഡ്‌സ്, ആഡം ഹോസ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ ടിം അംബ്രോസ് എന്നിവരെയാണ് ഇഷാന്ത് വീഴ്ത്തിയത്. 81 റണ്‍സെടുത്ത് മികച്ച രീതിയില്‍ കളിച്ചു കൊണ്ടിരുന്ന അംബ്രോസ് ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ബെന്‍ ബ്രൗണിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

29കാരനായ ഇഷാന്ത് ശര്‍മ്മ ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി ആറു മത്സരങ്ങളാണ് ഇഷാന്ത് ശര്‍മ്മ കളിച്ചത്.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു