നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരെന്ന് വ്യക്തമാക്കി ഓസ്ട്രേലിയൻ മുൻ നായകൻ
നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരെന്ന് വ്യക്തമാക്കി ഓസ്ട്രേലിയൻ മുൻ നായകൻ ഇയാൻ ചാപ്പൽ....ഇന്ത്യൻ നായകൻ കോഹ്ലിയാണ് നിലവിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് മുൻ ഓസ്ട്രേലിയൻ നായകൻ . ക്രിക്കറ്റിന്റെ മൂന്ന് ഫോർമ്മാറ്റുകളും വെച്ച് നോക്കിയാൽ കോഹ്ലി മറ്റുള്ള താരങ്ങളേക്കാൾ ഒത്തിരി മുന്നിലാണെന്നും, അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണാനാണ് താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും ചാപ്പൽ കൂട്ടിച്ചേർത്തു. 2014 ൽ ഓസ്ട്രേലിയയിലെ അഡലെയിഡിൽ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ കോഹ്ലി നേടിയ 141 റൺസ് ഇന്നിംഗ്സാണ് താൻ കണ്ടിട്ടുള്ളതിൽ വെച്ച് കോഹ്ലിയുടെ ഏറ്റവും മികച്ച കൗണ്ടർ അറ്റാക്കിംഗ് ഇന്നിംഗ്സ് എന്ന് ഇയാൻ ചാപ്പൽ സാക്ഷ്യപ്പെടുത്തുന്നു. അഡലെയ്ഡിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യ 48 റൺസിന് പരാജയപ്പെട്ടെങ്കിലും മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ 175 പന്തിൽ 141 റൺസ് നേടിയ കോഹ്ലിയുടെ പ്രകടനം വളരെ മികവുറ്റതായിരുന്നുവെന്ന് ചാപ്പൽ പറയുന്നു. കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇയാൻ ചാപ്പൽ ഇക്കാര്യങ്ങൾ പങ്ക് വെച്ചത്.
കോഹ്ലിക്കൊപ്പം ചാപ്പൽ ഇഷ്ടപ്പെടുന്ന മറ്റൊരു ബാറ്റ്സ്മാൻ ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറാണ്. അടുത്ത 12 മാസക്കാലം അദ്ദേഹം കളിക്കളത്തിലുണ്ടാവില്ലെന്നത് തന്നെ നിരാശനാക്കുന്നുണ്ട്. പക്ഷേ വിലക്ക് മാറി മടങ്ങിയെത്തിയതിന് ശേഷം തന്നെപ്പോലുള്ളവരെ ബാറ്റ് കൊണ്ട് രസിപ്പിക്കാൻ അദ്ദേഹത്തിന് കഴിയും. ചാപ്പൽ പറയുന്നു. ആക്രമിച്ച് ബാറ്റ് ചെയ്യുന്നവരെയാണ് തനിക്കിഷ്ടമെന്നും ഇതിന് കാരണം അവർക്ക് വലിയ സ്കോറുകൾ നേടാൻ കഴിയും എന്നതാണെന്നും വ്യക്തമാക്കിയ ചാപ്പൽ, കോഹ്ലിയേയും വാർണറിനേയും ഇഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അതാണെന്നും കൂട്ടിച്ചേർത്തു.പന്ത് ചുരണ്ടാൽ വിവാദത്തിൽ വിലക്കേർപ്പെട്ട താരമാണ് ഡേവിഡ് വാർണർ

Comments
Post a Comment