ധോണിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യന്‍ മുന്‍നായകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നിലവിലെ നായകനുമായ മഹേന്ദ്രസിംഗ് ധോണിയെ പുകഴ്ത്തി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് ടീം മെന്ററുമായ വീരേന്ദ്രസെവാഗ്. പഞ്ചാബിനെതിരായ മത്സരത്തില്‍ പുറംവേദന ആയിട്ടും ക്രീസില്‍ തുടര്‍ന്ന ധോണിയുടെ പ്രകടനം ആരേയും അത്ഭുതപ്പെടുത്തുന്നതാണെന്ന് സെവാഗ് പറഞ്ഞു.‘ ഈ സീസണില്‍ ഇതുവരെ എന്നെ അത്ഭുതപ്പെടുത്തിയ താരങ്ങളിലൊരാളാണ് ധോണി. അദ്ദേഹത്തിന്റെ പ്രായവും പരിക്കും കണക്കിലെടുത്താന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ക്രീസില്‍ തുടരാന്‍ കാണിച്ച മനോഭാവം അതിശയിപ്പിക്കുന്നതാണ്.’ സെവാഗ് പറഞ്ഞു. ആ സമയം മറ്റാരായിരുന്നെങ്കിലും ക്രീസില്‍ തുടരില്ലായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

നായകനെന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു ധോണിയെന്നും സെവാഗ് പറഞ്ഞു. എതിരാളികള്‍ക്ക് താന്‍ പരിക്കിനെത്തുടര്‍ന്ന് ഉഴലുകയാണെന്ന് പിടികൊടുക്കാതെയിരിക്കാനുള്ള തന്ത്രമെല്ലാം ധോണിക്കറിയാം. അതുകൊണ്ടാണ് ചെന്നൈ വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.പഞ്ചാബിനെതിരായ മത്സരത്തില്‍ നാലു റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. തന്റെ മടങ്ങിവരവില്‍ 7 ബൗണ്ടറിയും 4 പടുകൂറ്റന്‍ സിക്‌സറുമായിരുന്നു പഞ്ചാബിന് വേണ്ടി ഗെയ്ല്‍ അടിച്ച് കൂട്ടിയത്. 33 പന്തുകളില്‍ നിന്ന് 63 റണ്‍സായിരുന്നു ഗെയ്‌ലിന്റെ സമ്പാദ്യം. വിന്‍ഡീസ് താരത്തിന്റെ വെടിക്കെട്ടിന്റെ പിന്‍ബലത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുക്കുകയായിരുന്നു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 44 ബോളില്‍ നിന്ന് 79 റണ്‍സെടുത്ത നായകന്‍ ധോണിയുടെ നേതൃത്വത്തിലായിരുന്നു ചെന്നൈയുടെ പ്രത്യാക്രമണം.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു