മുംബൈ ആരാധകർക്ക് ആശ്വാസ വാർത്ത..പരിക്കേറ്റ കമ്മിൻസിനു പകരം ന്യൂസിലന്‍ഡ് താരം
പരുക്കേറ്റ് ഐ പി എല്ലില്‍ നിന്ന് പുറത്തായ പേസര്‍ കമ്മിന്‍സിന് പകരം ന്യൂസിലന്‍ഡ് താരം ആദം മില്‍നെയെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്നാണ് മുംബൈ ഇന്ത്യന്‍സ് അധികൃതര്‍ ഔദ്യോഗികമായി മില്‍നെ ടീമിലെത്തിയതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്നു മത്സരങ്ങളും പരാജയപ്പെട്ട മുംബൈ ഐ പി എല്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണുള്ളത്.
ഡല്‍ഹിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിന് മുമ്പ് മുംബൈ ടീമിന്റെ പരിശീലന ക്യാമ്പുകളില്‍ മില്‍നെ എത്തിയിരുന്നതായും ഷെയ്ന്‍ ബോണ്ടിന് കീഴില്‍ പരിശീലനം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതോടെയാണ് താരം ടീമിൽ എത്തിയെന്ന അഭ്യൂഹങ്ങൾ വന്നത്. ഇതിന് മുമ്പ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി അഞ്ചു ഐ പി എല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് മില്‍നെ. ആകെ നാലു വിക്കറ്റുകളാണ് താരം ഐ പി എല്ലില്‍ വീഴ്ത്തിയിട്ടുള്ളത്.ന്യൂസിലന്‍ഡിന് വേണ്ടി 40 ഏകദിനമത്സരങ്ങളും 19 ടി20 മത്സരങ്ങളുമാണ് മില്‍നെ കളത്തിലിറങ്ങിയിട്ടുള്ളത്. ഏകദിനത്തില്‍ 41 വിക്കറ്റുകളും ടി20യില്‍ 21 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. ഐ പി എല്‍ താരലേലത്തില്‍ 75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ അന്ന് ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല.

Comments
Post a Comment