ധോണിയുടെ ബാറ്റിന്റെ വില കേട്ടാല്‍ ആരാധകരും ഞെട്ടും

കുറേ നാളുകളായി മികച്ച ഫോമിലില്ലാതിരുന്ന താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായ താരം കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന അവസാന ഐപിഎല്‍ മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും ചെന്നൈ കളിയില്‍ പരാജയപ്പെട്ടു. 44 പന്തില്‍ 79 റണ്‍സ് നേടി ധോണി അമ്പരപ്പിക്കുന്ന ബാറ്റിംഗാണ് പുറത്തെടുത്തത്.എന്നാല്‍ ധോണി ബാറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ബാറ്റിന്റെ വില കേട്ടാല്‍ ആരാധകരും ക്രിക്കറ്റ് ലോകമൊന്നാകെയും ഞെട്ടും. സ്പാര്‍ട്ടന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ബാറ്റാണ് കഴിഞ്ഞ മത്സരത്തിലുള്‍പ്പടെ ധോണി ഉപയോഗിച്ചത്. ബാറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുകയായി ധോണിക്ക് ലഭിക്കുന്നത് 25 കോടി രൂപയാണ്. പല ക്രിക്കറ്റര്‍മാര്‍ക്കും സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്ന ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പ് തുകയാണിത്.

മറ്റ് താരങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അല്‍പ്പം ഭാരം കൂടിയ ബാറ്റുകളാണ് ധോണി മത്സരങ്ങളില്‍ ഉപയോഗിക്കുന്നത്. 32000 രൂപയാണ് ധോണി കളിക്കാന്‍ ഉപയോഗിക്കുന്ന ബാറ്റിന്റെ വില. സ്പാര്‍ട്ടന്റെ വൈബ്‌സൈറ്റിലൂടെയാണ് ധോണിയുടെ ബാറ്റിനെകുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.അതേസമയം ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തില്‍ ധോണിയെ വെല്ലുന്ന മറ്റൊരു ഇന്ത്യന്‍താരമുണ്ട്. നായകന്‍ വിരാട് കൊഹ്‌ലി തന്നെയാണത്. ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ എംആര്‍എഫുമായാണ് കൊഹ്‌ലിയുടെ കരാര്‍. 100 കോടി രൂപയാണ് എംആര്‍എഫ് കൊഹ്‌ലിക്ക് നല്‍കുന്നത്.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു