റാഷിദ് ഖാനെ പ്രശംസ കൊണ്ടു മൂടി സഹതാരം
പതിനൊന്നാം സീസണ്‍ ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ വിക്കറ്റ് കീപ്പറുടെയും ഓപ്പണറുടെയും റോളിലാണ് സാഹ. കൊല്‍ക്കത്തയ്‌ക്കെതിരെ അഞ്ചു വിക്കറ്റിന്റെ വിജയം നേടിയതിന് ശേഷം അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെ പ്രശംസ കൊണ്ടു മൂടുകയാണ് സാഹ. റാഷിദ് പന്തെറിയുമ്പോള്‍ വിക്കറ്റിന് പിന്നില്‍ തന്റെ ആത്മവിശ്വാസം വര്‍ധിക്കുമെന്നാണ് സാഹയുടെ വെളിപ്പെടുത്തല്‍.‘ ഒരു പാട് നാളുകള്‍ക്ക് ശേഷമാണ് റാഷിദ് ഖാനെ പോലെയുള്ള ഒരു ബോളര്‍ പന്തെറിയുമ്പോള്‍ വിക്കറ്റ് കീപ്പറാവാന്‍ അവസരം ലഭിക്കുന്നത്, അതൊരു നല്ല അനുഭവമാണ്, അശ്വിന്‍, ജഡേജ, അമിത് മിശ്ര, കുല്‍ദീപ് എന്നിവര്‍ പന്തെറിയുമ്പോഴെല്ലാം വിക്കറ്റ് കീപ്പറായിട്ടുണ്ട്, ഇപ്പോള്‍ റാഷിദ് ഖാനും, എനിക്ക് ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്’ -സാഹ പറഞ്ഞു.
നിലവില്‍ അന്താരാഷ്ട്ര ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തും ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുമാണ് റാഷിദ് ഖാന്‍. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടുന്ന താരമായി റാഷിദ് ഖാന്‍ മാറിയിരുന്നു. 43 മത്സരങ്ങളില്‍ റാഷിദ് ഖാന്‍ ഈ നേട്ടം കൈവരിച്ചത്. ഈ സീസണ്‍ ഐ പി എല്ലില്‍ രണ്ടു വിക്കറ്റുകളാണ് റാഷിദ് ഖാന്‍ നേടിയിട്ടുള്ളത്. 5.58 എന്ന മികച്ച എക്കണോമി റേറ്റാണ് റാഷിദ് ഖാനുള്ളത്.

Comments
Post a Comment