കോഹ്ലിയേയും, എബി ഡിവില്ലിയേഴ്സിനേയും ഇതിഹാസ ടെന്നീസ് താരങ്ങളുമായി ഉപമിച്ച് ബാംഗ്ലൂർ പരിശീലകൻ

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ര മികച്ച തുടക്കമല്ല റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ലഭിച്ചിരിക്കുന്നത്‌. ആദ്യ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും പരാജയപ്പെട്ട അവർ പോയിന്റ് പട്ടികയിൽ നിലവിൽ ഏഴാം സ്ഥാനത്താണ്. മോശം പ്രകടനങ്ങൾക്കിടയിലും ടീമിന്ആശ്വാസം പകരുന്നത് നായകൻ വിരാട് കോഹ്ലിയുടെ ഫോമും, എബിഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ്.ഇരുവരുടേയും കരുത്തിൽ ലീഗിലേക്ക് ശക്തമായി തിരിച്ചുവരാമെന്ന പ്രതീക്ഷയാണ് ബാംഗ്ലൂർ ആരാധകർക്കുള്ളത്. ഇതിനിടയിൽ അവരുടെ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയേയും, എബി ഡിവില്ലിയേഴ്സിനേയും ഇതിഹാസ ടെന്നീസ് താരങ്ങളുമായി ഉപമിച്ച് മുൻ പാകിസ്ഥാൻ ബാറ്റിംഗ് കോച്ചും, നിലവിൽ റോയൽ ചലഞ്ചേഴ്സിന്റെ ഫീൽഡിംഗ് കോച്ചുമായ ട്രെന്റ് വുഡ് ഹിൽ രംഗത്ത് വന്നു. ഇതിൽ വിരാട് കോഹ്ലിയെ സ്പാനിഷ് ടെന്നീസ് ഇതിഹാസമായ റാഫേൽ നദാലിനോടാണ് അദ്ദേഹം ഉപമിക്കുന്നത്.

ഇവർ ഇരുവരുടേയും ഡി.എൻ.എ ഏകദേശം ഒരു പോലെയാണെന്നാണ് വുഡ് ഹില്ലിന്റെ പക്ഷം. രണ്ട് പേരുടേയും കഠിനാധ്വാനം ഇതിന് പ്രധാന കാരണങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.കോഹ്ലിയെ, നദാലിനോട് ഉപമിച്ചത് പോലെ എബിഡിവില്ലിയേഴ്സിനെ അദ്ദേഹം ഉപമിക്കുന്നത് സ്വിസ്സ് ടെന്നീസ് ഇതിഹാസം റോജർ ഫെഡററിനോടാണ്. കളത്തിൽ തനിക്ക് മുൻപോട്ട് പോകാൻ വഴികളില്ലാതെ വരുമ്പോൾ അത് കണ്ടെത്തുന്ന കാര്യത്തിൽ ഫെഡററും, ഡിവില്ലിയേഴ്സും ഒരേ പോലെയാണെന്ന് വുഡ് ഹിൽ പറയുന്നു. ഇവർ രണ്ട് കളിയിൽ നിന്നുള്ളവരാണെങ്കിലും രണ്ട് പേരുടേയും കളിക്കളത്തിലെ സമീപനങ്ങൾ ഏറെ സാമ്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു