ഇഷാന്‍ കിഷനോട് ക്ഷമ ചോദിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ
ഐ.പ്പി.എല്ലില്‍ നടന്ന മുംബൈ ബാഗ്ലൂര്‍ പോരാട്ടത്തിനിടെ ഏവരെയും വേദനിപ്പിച്ച സംഭവമായിരുന്നു മുംബൈ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനു ബോളുകൊണ്ട് പരിക്കേറ്റത്. ബാംഗ്ലൂരിന്റെ സര്‍ഫ്രാസ് ഖാനെ റണ്ണൗട്ടാക്കാനുള്ള ഹര്‍ദ്ദിക് പാണ്ഡ്യയുടെ ശ്രമമായിരുന്നു ഇഷാനു പരിക്കേല്‍ക്കാന്‍ കാരണമായത്.ബാംഗ്ലൂര്‍ ഇന്നിങ്സിന്റെ പതിമൂന്നാം ഓവറിലായിരുന്നു സംഭവം. ബൂംറയുടെ പന്തില്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലി സിംഗിളെടുത്തപ്പോള്‍ പന്ത് കൈപ്പിടിയിലൊതുക്കിയ ഹര്‍ദ്ദിക് പാണ്ഡ്യ സര്‍ഫ്രാസ് ഖാന്റെ വിക്കറ്റ് ലക്ഷ്യമിട്ട് സ്ട്രൈക്കിങ് എന്‍ഡിലേക്ക് പന്തെറിയുകയായിരുന്നു. പന്ത് കളക്ട് ചെയ്യാന്‍ ഇഷാന്‍ എത്തിയെങ്കിലും പിച്ച് ചെയ്ത് പന്ത് അപ്രതീക്ഷിതമായി ഉയര്‍ന്ന് താരത്തിന്റെ മുഖത്ത് പതിക്കുകയായിരുന്നു.

Comments
Post a Comment