തന്റെ സഹതാരവുമായുള്ള പ്രശ്നത്തെക്കുറിച് തുറന്ന് പറഞ്ഞു നെയ്മർ

പിഎസ്ജി ടീമംഗം എഡിന്‍സണ്‍ കവാനിയുമായി ചില പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നുപറഞ്ഞ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ബാഴ്‌സലോണയില്‍ നിന്നും റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മറിനെ പിഎസ്ജി സ്വന്തമാക്കിയത്. പിഎസ്ജിയിലെത്തിയതിന് ശേഷമാണ് ടീമിലെ സഹതാരമായ കവാനിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതാണ് നെയ്മര്‍ വെളിപ്പെടുത്തിയത്.കഴിഞ്ഞ വര്‍ഷം ലയോണിനെതിരായ മത്സരത്തില്‍ പിച്ചില്‍ വെച്ച് ഇരുവരും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. എന്നാല്‍ ഇത് പിന്നീട് പരിഹരിച്ചുവെന്നും കവാനിയുമായി ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും നെയ്മര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇരുവരും തമ്മില്‍ ഗ്രൗണ്ടിലുണ്ടായ പ്രശ്‌നങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു.പെനാല്‍ട്ടി, ഫ്രീ കിക്ക് എന്നിവ എടുക്കാനുള്ള അവകാശം ആര്‍ക്കാണെന്നതിനെ ചൊല്ലിയായിരുന്നു ഇരു താരങ്ങളും തമ്മില്‍ മൈതാനത്ത് പരസ്പരം ഉടക്കിയത്. പല തവണ നെയ്മര്‍ ആവശ്യപ്പെട്ടിട്ടും കവാനി പെനാല്‍ട്ടി നല്‍കുകയുണ്ടായില്ല.മൂന്നാമതൊരാള്‍ ഇടപെടാതെ തന്നെ തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നാണ് നെയമര്‍ പറയുന്നത്. എന്നാല്‍ പിഎസ്ജിയില്‍ നെയ്മര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന വാദം ഇതോടെ ശക്തമാകുകയാണ്. കാലങ്ങളായി ക്ലബിനൊപ്പമുള്ള കവാനിക്കാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നാണ് ആരാധകരുടെ വാദം. അന്നത്തെ വിഷയങ്ങള്‍ക്കു ശേഷം സ്‌പോട്ട് കിക്കുകള്‍ എടുക്കാനുള്ള അവകാശം നെയ്മര്‍ക്കാണ് ലഭിച്ചിരുന്നത്.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു