കളിക്കിടെ പൊട്ടിത്തെറിച് കോഹിലി
കളിക്കളത്തിലെ ചൂടൻ പേരുമാറ്റങ്ങൾക്ക് പേരുകേട്ട കളികാരനാണ് ഇന്ത്യൻ നായകനും, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനുമായ വിരാട് കോഹ്ലി. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ കോഹ്ലി വീണ്ടും തന്റെ ചൂടൻ സ്വഭാവവുമായെത്തി. കളികാരോടൊന്നുമായിരുന്നില്ല, മറിച്ച് മത്സരം നിയന്ത്രിച്ചിരുന്ന അമ്പയർമാരോടായിരുന്നു കോഹ്ലി പൊട്ടിത്തെറിച്ചത്.
സംഭവം ഇങ്ങനെ, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈ ഇന്ത്യൻസിന്റെ 19-ം ഓവർ. പന്തെറിയുന്നത് ബാംഗ്ലൂർ താരം ക്രിസ് വോക്ക്സ്. വോക്ക്സിനെ നേരിട്ട മുംബൈ താരം ഹാർദിക് പാണ്ട്യയ്ക്ക് പിഴച്ചു. ബാറ്റിൽ തട്ടി പുറകിലേക്ക് നീങ്ങിയ പന്ത് വിക്കറ്റ് കീപ്പർ ക്വിന്റൺ ഡികോക്ക് പിഴവുകളില്ലാതെ കൈപ്പിടിയിലൊതുക്കി. അത് വിക്കറ്റാണെന്ന കാര്യത്തിൽ അമ്പയർക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അമ്പയറുടെ വിധിക്കെതിരെ മുംബൈ ഇന്ത്യൻസ് റിവ്യൂ ആവശ്യപ്പെട്ടു.സ്നിക്കോ മീറ്ററിലെ പരിശോധനയിലും പന്ത് ബാറ്റിൽ ഉരസിയെന്ന് തെളിഞ്ഞിരുന്നിട്ടും മൂന്നാം അമ്പയർ അത് നോട്ടൗട്ട് വിധിച്ചു. മൂന്നാം അമ്പയറുടെ ഈ തീരുമാനം കോഹ്ലിയെ രോഷാകുലനാക്കി. ഇതിന് ശേഷം ഫീൽഡ് അമ്പയർമാർക്ക് സമീപമെത്തിയ കോഹ്ലി ദേഷ്യ ഭാവത്തിൽ അവരോട് സംസാരിക്കുന്നത് ടിവി ക്യാമറകൾ ഒപ്പിയെടുത്തിരുന്നു. അതേ സമയം അമ്പയർമാരുമായി വാക്ക്തർക്കത്തിൽ ഏർപ്പെട്ടതിന് കോഹ്ലിയെ അച്ചടക്ക നടപടി കാത്തിരിക്കുന്നുണ്ടെന്നും, മാച്ച് റഫറി നടത്തുന്ന വിദഗ്ദ അന്വേഷണത്തിന് ശേഷമായിരിക്കും ഇത് തീരുമാനിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

Comments
Post a Comment