വേൾഡ് കപ്പിൽ പന്ത് തട്ടിയിട്ടില്ലാത്ത ഇതിഹാസ താരങ്ങൾ
ലോകതാരമാകാൻ ലോകകപ്പ് കളിക്കണോ..?? ഒരു നിർബന്ധവുമില്ല, കാരണം ഒരു കളിക്കാരൻ മാത്രം വിചാരിച്ചാൽ ഒരു രാജ്യത്തിന് നേടാൻ കഴിയുന്നതല്ല ലോകകപ്പ് യോഗ്യത. ലോകഫുട്ബോളിലെ തന്നെ ഏറ്റവും പ്രശ്തരായ പല കളിക്കാരും ലോകകപ്പിന്റേ വേദികളിൽ പന്ത് തട്ടിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അങ്ങനെയുള്ള ചില ഇതിഹാസങ്ങളെ പരിചയപ്പെടാം
ജോർജ് ബെസ്റ്റ്
ലോകഫു്ടബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ജോർജ് ബെസ്റ്റ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരം. വടക്കൻ അയർലൻഡിന്റെ കളിക്കാരനായിരുന്നു ബെസ്റ്റ്. ബെസ്റ്റിന്റെ കാലത്ത് ടീം ഒരിക്കൽ പോലും ലോകകപ്പിന് യോഗ്യത് നേടിയിട്ടില്ല.
ജോർജ് വിയ
ബാലൺ ദി ഓര് പുരസ്കാരം നേടുന്ന ഏക ആഫ്രിക്കൻ ഫുട്ബോളറാണ് ജോർജ് വിയ. ലൈബീരിയയാണ് വിയയുടെ ദേശീയ ടീം. എന്നാൽ വിയയുടെ സുവർണകാലത്ത് പോലും ലൈബീരിയയക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാനായിട്ടില്ല. ഇപ്പോൾ ലൈബീരിയയുടെ പ്രസിഡന്റാണ് വിയ. കളിക്കാരനെന്ന നിലയിൽ നേടിക്കൊടുക്കാനാകാത്ത ലോകകപ്പ് യോഗ്യത രാജ്യത്തിന്റെ പ്രസിഡന്റ് ആയിരിക്കുമ്പോൾ സ്വന്തമാക്കാനാണ് വിയയുടെ ശ്രമം.
ആൽഫ്രെഡോ ഡി സ്റ്റെഫാനോ
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് പെലെ വാഴ്ത്തിയ താരമാണ് ആൽഫ്രെഡോ ഡി സ്റ്റെഫാനോ. അർജന്റീന, കൊളംബിയ, സ്പെയിൻ എന്നീ മൂന്ന് രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും അദ്ദേഹത്തിന് ലോകകപ്പ് കളിക്കാനായിട്ടില്ല.
റയാൻ ഗിഗ്സ്
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരമാണ് റയാൻ ഗിഗ്സ്. 27 വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച ഗിഗ്സിന്റെ ദേശീയ ടീം വെയിൽസായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി കളിക്കാൻ അവസരമുണ്ടായിട്ടും അത് സ്വീകരിക്കാതിരുന്നു ഗിഗ്സിന് ഒരിക്കൽ പോലും ലോകകപ്പ് കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. ഇപ്പോൾ വെയിൽസ് ടീമിന്റെ പരിശീലകനാണ് ഗിഗ്സ്.
എറിക്ക് കാന്റോണ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തന്നെ മറ്റൊരു സൂപ്പർ താരമായിരുന്നു എറിക്ക് കാന്റോണ. പരുക്കൻ പെരമാറ്റത്തിന്റെ പേരിൽ പ്രസിദ്ധനായ കാന്റോണ ഫ്രഞ്ച്കാരനായിരുന്നു. സ്വഭാവത്തിലെ പ്രശനങ്ങൾ കാരണം ദേശീയ ടീമിൽ സ്ഥിരത പുലർത്താൻ പറ്റതായതോടെ ലോകകപ്പിന് ടീം യോഗ്യത നേടിയപ്പോഴും കാന്റോണ ഒഴിവാക്കപ്പെട്ടു.ലിവർപൂളിന്റെ വെയിൽസ് താരം ഇയാൻ റഷ്, യുണൈറ്റഡിന്റെ തന്നെ ബൾഗറിയൻ താരമായിരുന്ന ദിമിതർ ബെർബറ്റോവ്, ലിവർപൂളിന്റെ ഫിൻലൻഡ് താരമായിരുന്ന സാമി ഹൈപിയ, ലിവർപൂളിന്റെ തന്നെ നോർവീജിയൻ താരമായിരുന്നു ജോൺ ആർനെ റീസെ തുടങ്ങിയവരും ലോകകപ്പ് വേദികളിൽ പന്ത് തട്ടാൻ അവസരം ലഭിക്കാത്തവരായിരുന്നു.


Comments
Post a Comment