ഇനി ആ ഐ പി ൽ റേസികർ സഞ്ജുവിന്റെ പേരിൽ

ബാംഗ്ലൂരിനെതിരെ അവരുടെ നാട്ടില്‍ നടന്ന മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ നടത്തിയത്. മത്സരത്തില്‍ 45 പന്തില്‍ 92 റണ്‍സെടുത്ത സഞ്ജുവിന്റെ ബാറ്റിംഗ് മികവില്‍ നിശ്ചിത 20 ഓവറില്‍ 217 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചുകൂട്ടിയത്. ബാംഗ്ലൂരിന്റെ മറുപടി 198 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു.വെടിക്കെട്ട് ബാറ്റിംഗിനിടെ ഒരു ഐ പി എല്‍ റെക്കോര്‍ഡും തകര്‍ത്തു സഞ്ജു. ഫോറടിക്കാതെ ഐ പി എല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സിലെത്തുന്ന താരമെന്ന റെക്കോര്‍ഡാണ് സഞ്ജുവിനെ തേടിയെത്തിയത്. നിതീഷ് റാണയെയാണ് ഇ്കാര്യത്തില്‍ സഞ്ജു മറികടന്നത്. കഴിഞ്ഞ വര്‍ഷം മുംബൈ ഇന്ത്യന്‍സിന് വേണ്ടി കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഫോറടിക്കാതെ 34 പന്തില്‍ 62 റണ്‍സ് വരെ എത്തിയിരുന്നു.

ഇന്നലെ സഞ്ജു തന്റെ ആദ്യ ഫോറടിക്കുന്നതിന് മുമ്പ് 65 റണ്‍സ് നേടി. എട്ടു സിക്‌സറുകളാണ് അതുവരെ സഞ്ജു അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയിരുന്നത്. പിന്നീട് ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ സഞ്ജു രണ്ടു ഫോറുകളും പത്ത് സിക്‌സുകളും സ്വന്തം പേരിലാക്കിയിരുന്നു.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു