യുവിയെകുറിച് അഗാർക്കർ പറഞ്ഞത് സംഭവിക്കുമോ ?

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഫോം കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ യുവരാജ് സിങ്ങിന്റെ കിങ്‌സ് ഇലവന്‍ ഭാവി ആശങ്കയിലായി. സമ്മര്‍ദ്ദം കുറഞ്ഞ ഘട്ടത്തിലും മികച്ച രീതിയില്‍ ബാറ്റ് വീശാന്‍ സാധിക്കാതിരുന്ന യുവിക്ക് ചെന്നൈക്കെതിരേ 13 ബോളില്‍ നിന്ന് 20 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.യുവരാജിന്റെ ഈ ഫോം വെച്ച് കളിച്ചാല്‍ അദ്ദേഹത്തിന് കിങ്‌സ് ഇലവനില്‍ സ്ഥാനം നഷ്ടമാകുമെന്ന് നേരത്തെ മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. മധ്യനിരയില്‍ സമ്മര്‍ദ്ധങ്ങളെ അതിജീവിക്കുന്ന ബാറ്റ്‌സ്മാന്മാരെയാണ് ഐപിഎല്ലില്‍ ക്യാപ്റ്റന്‍മാര്‍ക്ക് ആവശ്യം. എന്നാല്‍, യുവിക്ക് ഇക്കാര്യത്തില്‍ ഇതുവരെ മികവിലേക്കുയരാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു അഗാര്‍ക്കറിന്റെ പ്രതികരണം.

അതേസമയം, ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ പാടുപെടുന്ന യുവരാജ് സിങ്ങ് ഐപിഎല്ലില്‍ തിളങ്ങി ഫോം തെളിയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, കാര്യങ്ങളൊന്നും താരം വിചാരിച്ച രീതിയിലായിട്ടില്ല. കിങ്സ് ഇലവന്‍ പഞ്ചാബില്‍ താരത്തിന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്നാണ് സൂചനകള്‍.ടീമിലെ സീനിയര്‍ താരങ്ങളിലൊരാളായ യുവരാജിനെ പഞ്ചാബ് ക്യാപ്റ്റനായികുമെന്നായിരുന്നു ആരാധകര്‍ ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സ്പിന്‍ ബൗളര്‍ രവിചന്ദ്ര അശ്വിനാണ് ക്യാപ്റ്റന്‍ കുപ്പായം കിങ്സ് ഇലവന്‍ മാനേജ്മെന്റ് നല്‍കിയത്. കിങ്‌സ് ഇലവന്റെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 36 റണ്‍സാണ് ഇതുവരെ നേടാന്‍ സാധിച്ചിട്ടുള്ളത്.ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ 22 ബോളില്‍ നിന്നും 12 ഉം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ നാല് ബോളില്‍ നാല് റണ്‍സും ഇന്ന് നടന്ന ചെന്നൈയ്‌ക്കെതിരേ 13 ബോളില്‍ നിന്ന് 20 റണ്‍സുമാണ് യുവിയുടെ സമ്പാദ്യം. ഈ ഫോമില്‍ തുടര്‍ന്നാല്‍ കിങ്സ് ഇലവനില്‍ യുവരാജിന്റെ സ്ഥാനം തെറിക്കുമെന്നാണ് ആരാധകരും വിലയിരുത്തുന്നത്.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു