കൂറ്റന്‍ സിക്‌സുകള്‍ക്ക് കൂടുതല്‍ റണ്‍സ് നല്‍കണോ,?മക്ഗ്ലീഗന്റെ മറുപടി ഇതാണ്
ടി20യുടെ വരവോടെ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. ബാറ്റിംഗിന് കൂടുതല്‍ പരിഗണന ലഭിച്ചപ്പോള്‍ നിരവധി വെടിക്കെട്ട് താരങ്ങളും ഉദയമെടുത്തു. ആരാധകരെ ആവേശത്തിലാക്കി സിക്‌സറുകളുടെ എണ്ണം കൂടി. സ്‌റ്റേഡിയത്തിന് പുറത്തേക്ക് പറക്കുന്ന കൂറ്റന്‍ സിക്‌സുകളും പതിവ് കാഴ്ച്ചയായി.ഈയിടെ ഉയര്‍ന്ന് വന്ന ചര്‍ച്ചയാണ് കൂറ്റന്‍ സിക്‌സുകള്‍ക്ക് കൂടുതല്‍ റണ്‍സ് നല്‍കണോ, വേണ്ടയോ, എന്ന്. ഇതുമായി ബന്ധപ്പെട്ട് ഒരു വോട്ടെടുപ്പ് നടത്തുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഡിജിറ്റല്‍ കണ്ടന്റ് ടീമായ ക്രിക്കറ്റ്.കോം.എയു. കൂറ്റന്‍ സിക്‌സറുകള്‍ക്ക് കൂടുതല്‍ റണ്‍സ് നല്‍കണോ, അതോ ഈ നിയമം തന്നെ നിലനിര്‍ത്തണോ എന്ന് ചോദ്യം. എന്നാൽ ചോദ്യമല്ല, ഓസീസ് പേസർ മിച്ചല്‍ മക്ഗ്ലീഗന്‍ ഇതിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
‘ നല്ല ഐഡിയ തന്നെ, മാത്രമല്ല, ബെയ്‌ലിന് പകരം സ്റ്റമ്പ് തന്നെ നിലത്ത് വീഴുകയാണെങ്കില്‍, അല്ലെങ്കില്‍ ക്യാച്ച് എടുത്തത് ഒറ്റക്കയ്യിലാണെങ്കില്‍ ബോളിംഗ് ടീമിന് മൂന്നു വിക്കറ്റുകള്‍ നല്‍കുകയും വേണം’ – ഇതായിരുന്നു മക്ഗ്ലീഗന്റെ മറുപടി. മറ്റൊരു പേസ് ബോളറായ മിച്ചല്‍ സ്റ്റാര്‍ക്ക് ഇതിന് പിന്തുണ നല്‍കിയും രംഗത്ത് വന്നിട്ടുണ്ട്. ബോളര്‍മാരുടെ പ്രസക്തി ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് ക്രിക്കറ്റ് നീങ്ങുന്ന സാഹചര്യത്തില്‍ മക്ഗ്ലീഗന്റെ മറുപടി ശ്രദ്ധേയമാണെന്ന് വിലയിരുത്തപ്പെടുകയാണ്.

Comments
Post a Comment