മലയാളിയെ ഞെട്ടിച് മെസ്സി..അമ്പരന്ന് ആരാധകർ
മെസ്സിയെ നെഞ്ചിലേറ്റി ആരാധിക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ ലോകത്തുണ്ട്. എന്നാല്‍ മെസ്സിയേക്കാള്‍ ക്രിസ്റ്റ്യാനോയെ ഇഷ്ടമുള്ള ഒരാളെ മെസ്സി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്താലോ? അതും ഒരു മലയാളിയെ! ഒരിക്കലും നടക്കാത്ത സ്വപ്‌നമാണെന്ന് കരുതണ്ട. അങ്ങനെയൊന്ന് സംഭവിച്ചുകഴിഞ്ഞു. കോട്ടയം സ്വദേശിയായ അഭിജിത് പി കുമാറിനാണ് ആ ഭാഗ്യം ലഭിച്ചത്. മെസ്സിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജാണ് അപ്രതീക്ഷിതമായി അഭിജിതിനെ ഫോളോ ചെ്തത്. ഇത് സോഷ്യല്‍ മീഡിയിയല്‍ വന്‍ ചര്‍ച്ചയായി. എന്നാല്‍ അബദ്ധം മനസ്സിലാക്കിയ ലയണല്‍ മെസ്സിയുടെ പേജ് ഒരു മിനിറ്റിനുള്ളില്‍ തന്നെ അഭിജിതിനെ അണ്‍ഫോളോ ചെയ്തു.
അക്കൗണ്ടുണ്ട് എന്നല്ലാതെ അഭിജിത് ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവല്ല. മെസ്സിയുടെ മൂത്ത മകന്‍ തിയാഗോയാകും പണി പറ്റിച്ചതെന്നാണ് ആരാധകര്‍ തമാശയായി പറയുന്നത്. മെസ്സിയുടെ മൊബൈലെടുത്ത് കളിക്കുന്ന തിയാഗോയുടെ പഴയ ഫോട്ടോയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് വ്യാജമാണോ എന്ന സംശയത്തിലാണ് ചില ആരാധകര്‍.എന്തായാലും എന്താണ് സംഭവിച്ചതെന്ന് അറിയാതെ അമ്പരപ്പിലാണ് അഭിജിത്. മെസ്സി ഫോളോ ചെയ്തതിന് പിന്നാലെ നിരവധി പേര്‍ അഭിജിതിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങി. അതിന് ശേഷം അഭിജിത് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത മെസ്സിയുടെ ചിത്രത്തിന് ആയിരത്തിലധികം പ്രതികരണമാണ് ലഭിച്ചത്.

Comments
Post a Comment