ഗാരികിർസ്റ്റൺ ഓസ്ട്രേലിയൻ കോച്ചായേക്കും ?

2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഗാരികിർസ്റ്റൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏകദിന ടീമുകളെ പരിശീലിപ്പിക്കാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി‌. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലകനായ കിർസ്റ്റൻ കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ ഏതെങ്കിലും ടീമിനെ പരിശീലിപ്പിക്കാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കിയത്.

പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് പരിശീലകൻ ഡാരൻ ലേമാൻ രാജി വെച്ചതിനാൽ, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. ഈ സ്ഥാനത്തേക്ക് ഗാരി കിർസ്റ്റണാകും എത്തിയേക്കുക എന്ന അഭ്യൂഹങ്ങൾക്കും ഇതോടെ ശക്തി കൂടിയിട്ടുണ്ട്. അതല്ല അടുത്ത് തന്നെ പരിശീലക സ്ഥാനമൊഴിയാൻ തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് പരിശീലകൻ ട്രെവർ ബെയിലിസിന് പകരമാകും കിർസ്റ്റൺ വരുക എന്നും വാർത്തകളുണ്ട്.എന്നാൽഒരു ടീമിന്റെയും മൂന്ന് ഫോർമ്മാറ്റുകളിലേയും പരിശീലകനാകാൻ കിർസ്റ്റൺ തയ്യാറല്ല. തന്റേത് ഒരു ചെറിയ കുടുംബമാണെന്നും ഇപ്പോളത്തെ അവസ്ഥയിൽ കുടുംബത്തെ പിരിഞ്ഞ് ഒത്തിരി നാൾ പുറത്ത് നിൽക്കുന്നത് അല്പം ബുദ്ധിമുട്ടേറിയതാണെന്നും അദ്ദേഹം പറയുന്നു. നിലവിൽ കോച്ചിംഗിന്റെ രീതികൾ മുഴുവനായി മാറിത്തുടങ്ങിയിട്ടുണ്ട്. ഓരോ ഫോർമ്മാറ്റിലും ഓരോ പരിശീലകൻ എന്ന രീതിയിൽ ടീമുകളെല്ലാം ആലോചന തുടങ്ങിയിട്ടുണ്ട്. വളരെ മികച്ചൊരു നീക്കമാണിത്‌. കിർസ്റ്റൺ പറഞ്ഞുനിർത്തി.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു