അപൂര്‍വ റെക്കോർഡ് സ്വന്തമാക്കി ഓസീസ് താരം

റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുകയും സൃഷ്ടിക്കപ്പെടുകയും ചെയ്താണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്നേറുന്നത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം ആരോണ്‍ ഫിഞ്ച് ഐപിഎല്ലില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി. ഐപിഎല്ലില്‍ 7 വ്യത്യസ്ത ഫ്രാഞ്ചൈസികളുടെ ഭാഗമാകുന്ന ആദ്യ താരമാണ് ആരോണ്‍ ഫിഞ്ച്. ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ഓസീസ് താരത്തെ സ്വന്തമാക്കിയത്.മുമ്പ് രാജസ്ഥാന്‍ റോയല്‍സ്, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്, പൂനെ വാരിയേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി ഫിഞ്ച് കളിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഒരു മത്സരം മാത്രമാണ് താരം കളിച്ചത്.

ഈ സീസണില്‍ തുടക്കത്തിലെ മത്സരങ്ങള്‍ ഫിഞ്ചിന് നഷ്ടമായിരുന്നു. മാത്രമല്ല, തുടര്‍ച്ചയായ രണ്ട് സീസണിലും ആദ്യ പന്തില്‍ തന്നെ പുറത്താവുന്ന താരം കൂടിയാണ് ആരോണ്‍ ഫിഞ്ച്.

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു