അഫ്ഗാൻ താരത്തിന് വീണ്ടും തിരിച്ചടി
അഫ്ഗാൻ താരത്തിന് വീണ്ടും തിരിച്ചടി :ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട ഷഹ്‌സാദിന് വീണ്ടും തിരിച്ചടി. അനുമതിയില്ലാതെ പാകിസ്താന്‍ പ്രാദേശിക ടീമിന് വേണ്ടി കളിച്ചതിന് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പിഴശിക്ഷ വിധിച്ചിരിക്കുകയാണിപ്പോള്‍.4200 ഡോളറാണ് ഷഹ്‌സാദ് പിഴയായി ഒടുക്കേണ്ടത്.
കരാറിലുളള താരങ്ങള്‍ക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്ത് കളിക്കാനായില്ലെന്നും ഇതാണ് ഷഹ്‌സാദിന് പിഴ വിധിക്കാന്‍ കാരണമായതെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ആതിഫ് മശാല്‍ പറഞ്ഞു2017 ല്‍ ഉത്തേജക പരിശോധനയില്‍ പരാജയപെട്ടതിനെ തുടര്‍ന്ന് ഷഹ്സാദിനെ ഒരു കൊല്ലത്തേക്ക് വിലക്കിയിരുന്നു . ശേഷം ഈ വര്‍ഷം ജനുവരി 17നാണ് താരം അഫ്ഗാന്‍ ടീമില്‍ തിരിച്ചെത്തിയത്.ലോകകപ്പ് യോഗ്യത മത്സരത്തില്‍ മികച്ച പ്രകടനമാണ് ഷഹ്സാദ് കാഴ്ച്ച വെച്ചത് .

Comments
Post a Comment